Wednesday, April 2, 2025

Fact Check

Fact Check: ജ്യൂസിൽ തുപ്പിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന വീഡിയോയുടെ വാസ്തവം

banner_image

Claim
ജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലി.
Fact
ഇതൊരു പ്രാങ്ക് വീഡിയോയാണ്.

ജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“സായിപ്പിനെന്ത് ഹലാൽ. ജ്യൂസിൽ തുപ്പി ഹലാലാക്കിക്കൊടുത്ത ജ്യുസടിക്കാരനെ അടിച്ച് പരിപ്പിളക്കി സായിപ്പ്,” എന്നാണ് പോസ്റ്റ് പറയുന്നത്.

“നമ്മുടെ  നാട്ടിൽ തുപ്പലും, നക്കലും എല്ലാം കഴിഞ്ഞ് ഹലാൽ ഹോട്ടലിൽ നിരത്തി വെച്ചിരിക്കുന്നത് വാങ്ങി തിന്നുവാൻ ജെനങ്ങൾ ഇടിച്ചു കയറുന്നു. തുപ്പിയവന്റെ വായിൽ എന്തൊക്കെ രോഗാണുക്കൾ ഉണ്ടായിരുന്നോ അതെല്ലാം തുപ്പി തന്നത് വാങ്ങി തിന്ന നിങ്ങൾക്കും കിട്ടിയിട്ടുണ്ടാവും. ഹലാൽ ഹോട്ടലുകളിൽ കയറാതിരിക്കൂ,”എന്നും വിവരണത്തിൽ ഉണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു

equest for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക:Fact Check: ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിക്കുന്ന രംഗമല്ലിത്

Fact Check/Verification

വൈറൽ വിഡിയോയിൽ ചില വിവരങ്ങൾ അറബിയിൽ സൂപ്പർഇമ്പോസ്‌ ചെയ്തിരിക്കുന്നത് ഞങ്ങൾ കണ്ടു. ഈ അറബി വാക്കുകൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തി. വീഡിയോയിൽ എഴുതിയിരിക്കുന്നത് തയീർ അബു സുബൈദയുടെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രാങ്ക്  എന്നെഴുതിയിരിക്കുന്നത് കണ്ടെത്തി.
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് സെർച്ച് ചെയ്തപ്പോൾ, ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും, യൂട്യുബിലും സമാനമായ  വീഡിയോ നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.

തയീർ  അബു സുബൈദയുടെ പ്രാങ്ക് എന്നാണ് ഈ പോസ്റ്റുകളെല്ലാം വീഡിയോയെക്കുറിച്ച് പരാമർശിക്കുന്നത്.

Translation of the text on the viral video
Translation of the text on the viral video

തയീർ അബു സുബൈദയുടെ പ്രാങ്ക് എന്നാണ് ഈ പോസ്റ്റുകളെല്ലാം വീഡിയോയെക്കുറിച്ച് പരാമർശിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും സമാനമായ പ്രാങ്ക് വീഡിയോകൾ ഞങ്ങൾ കണ്ടെത്തി. ഗാസ സ്വദേശിയെന്നാണ് ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹത്തെ കുറിച്ച് പറയുന്നത്.

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലെ താടി വെച്ച, ജ്യൂസ് കടയിലെ അടി വാങ്ങുന്ന ജീവനക്കാരനായി വരുന്ന ആളെ ഈ വീഡിയോകളിൽ എല്ലാം കാണാം.

ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രാങ്ക് എന്ന് വൈറൽ വീഡിയോയിൽ കൊടുത്ത സൂചന പരിശോധിച്ചപ്പോൾ ഗാസയിൽ അങ്ങനെ ഒരു യൂണിവേഴ്സിറ്റി ഉണ്ടെന്നും ഞങ്ങൾക്ക് മനസ്സിലായി.

പ്രാങ്ക് വീഡിയോകളടക്കം ചിത്രീകരിക്കുന്ന ഗാസ സ്വദേശിയായ തയീർ അബു സുബൈദയുടെ വീഡിയോയാണിതെന്ന് ഞങ്ങൾക്ക് മനസ്സിലായി. എന്നാൽ, ഒറിജിനൽ വീഡിയോ ഞങ്ങൾക്ക് കണ്ടെത്താനായില്ല.

പോരെങ്കിൽ, UN Women Palestine എന്ന വെരിഫൈഡ് ഹാൻഡിൽ, ഫെബ്രുവരി 9,2021ൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ തയീർ  അബു സുബൈദയുടെ ഇന്റർവ്യൂ ഉണ്ട്. കൊമേഡിയൻ എന്നാണ് അയാളെ വീഡിയോയിൽ വിശേഷിപ്പിക്കുന്നത്.

Facebook Video of  UN Women Palestine
Facebook Video of  UN Women Palestine 

slaati.com എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബറിൽ 14,2023ൽ കൊടുത്ത വാർത്ത ഇങ്ങന്നെ പറയുന്നു, “ഒരു കൂട്ടം ആളുകൾ  ഒളിക്യാമറ വെച്ച്, തമാശ കളിച്ചു, തെരുവിൻ്റെ നടുവിൽ ജ്യൂസ് വണ്ടിയിൽ കച്ചവടക്കാരുടെ വേഷം ചെയ്തു.”

“ആളുകളിൽ ഒരാൾ ഒരു കപ്പ് ജ്യൂസ് വാങ്ങി കുടിക്കാൻ വന്നു. അപ്പോൾ, വിൽപ്പനക്കാരൻ വാങ്ങുന്നയാളെ ശല്യപ്പെടുത്തുന്നത് തുടങ്ങി. ദേഷ്യത്തിൻ്റെ നിമിഷത്തിൽ ജ്യൂസ് വാങ്ങാൻ വന്ന  ജ്യൂസും പഴങ്ങളും നിലത്ത് എറിഞ്ഞു,” വാർത്ത പറയുന്നു.

“കാണുക…ഒരു ഒളിക്യാമറ തമാശ കളിച്ചതിന് ശേഷം ഒരു യുവാവിൻ്റെ അപ്രതീക്ഷിത പ്രതികരണം എന്ന പേരിൽ al-marsd എന്ന വെബ്‌സൈറ്റും ഈ വീഡിയോയെ കുറിച്ച്, വാർത്ത സെപ്റ്റംബർ 15,2023ൽ  കൊടുത്തിട്ടുണ്ട്.

“യുവാവിനെ പ്രകോപിപ്പിച്ചപ്പോൾ,, യുവാവ്  മുഖത്ത് അക്രമാസക്തനായി. വിൽപനക്കാരന്റെ മുഖത്ത്, അയാൾ  അടിക്കുകയും പഴങ്ങളും ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉപകരണവും ചിതറിക്കുകയും ചെയ്തു,” റിപ്പോർട്ട് പറയുന്നു.

“ഒരു ഒളിക്യാമറ പ്രോഗ്രാമിന് വേണ്ടിയുള്ള ടെലിവിഷൻ തമാശയാണെന്ന് പറഞ്ഞ് പ്രോഗ്രാം നിർമ്മാതാക്കൾ യുവാവിനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതികരിച്ചില്ല,” റിപ്പോർട്ട് തുടരുന്നു.

News report of slaati.com
News report of slaati.com

“കാണുക. ഒരു ഒളിക്യാമറ തമാശ കളിച്ചതിന് ശേഷം ഒരു യുവാവിൻ്റെ അപ്രതീക്ഷിത പ്രതികരണം എന്ന പേരിൽ al-marsd എന്ന വെബ്‌സൈറ്റും ഈ വീഡിയോയെ കുറിച്ച്, വാർത്ത സെപ്റ്റംബർ 15,2023ൽ  കൊടുത്തിട്ടുണ്ട്.

“യുവാവിനെ പ്രകോപിപ്പിച്ചപ്പോൾ,, യുവാവ്  മുഖത്ത് അക്രമാസക്തനായി. വിൽപനക്കാരന്റെ മുഖത്ത്, അയാൾ  അടിക്കുകയും പഴങ്ങളും ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉപകരണവും ചിതറിക്കുകയും ചെയ്തു,” റിപ്പോർട്ട് പറയുന്നു.

“ഒരു ഒളിക്യാമറ പ്രോഗ്രാമിന് വേണ്ടിയുള്ള ടെലിവിഷൻ തമാശയാണെന്ന് പറഞ്ഞ് പ്രോഗ്രാം നിർമ്മാതാക്കൾ യുവാവിനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതികരിച്ചില്ല,” റിപ്പോർട്ട് തുടരുന്നു,

News report of al-marsd
News report of al-marsd

ഞങ്ങൾ തയീർ  അബു സുബൈദയുടെ ഫേസ്ബുക്ക് പേജിൽ മെസ്സേജ് ചെയ്തിട്ടുണ്ട്. അതിന് മറുപടി കിട്ടുമ്പോൾ ലേഖനം അപ്‌ഡേറ്റ് ചെയ്യും.

ഇവിടെ വായിക്കുക: Fact Check: കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുർഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റാണ്

Conclusion

ഗാസ സ്വദേശിയായ അബു സുബൈദയുടെ  പ്രാങ്ക് വീഡിയോയാണ്,ജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False 

ഇവിടെ വായിക്കുക:Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ  വീഡിയോയിൽ?

Sources
Facebook profile of Thaer Abu Zubida
YouTube profile of Thaer Abu Zubida
News report of slaati.com on September 14, 2023
News report of al-marsd on September 15, 2023
Facebook Video of UN Women Palestine on February 9, 2021
Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,631

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.