Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckFact Check: Nykaaയുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിലെ പ്രചരണത്തിന്റെ വാസ്തവം അറിയുക 

Fact Check: Nykaaയുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിലെ പ്രചരണത്തിന്റെ വാസ്തവം അറിയുക 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിനായി Nykaaയുടെ ഓഫറുകൾ 

Fact

അത്തരം ഓഫറുകൾ Nykaa കൊടുത്തിട്ടില്ല 

Nykaa യുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിൽ ഒരു ലിങ്ക് ഉൾപ്പെടെയുള്ള സന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു ചോദ്യാവലിയുടെ ഉത്തരം നൽകിയാൽ സമ്മാനം ലഭിക്കും എന്നാണ് അതിൽ പറയുന്നത്. “NYKAA The Buzzword Across the Nation!Here’s Why,” എന്ന തലക്കെട്ട് കൊടുത്താണ് ഈ സന്ദേശം  വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നത്.

“ഹലോ, അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിനായി ആരംഭിച്ച Nykaaയുടെ റാഫിളിൽ നിങ്ങൾ ഇപ്പോൾ പങ്കെടുക്കൂ. ഗ്യാരണ്ടീഡ് സമ്മാനം ലഭിക്കുന്നതിന് ഞങ്ങളുടെ ചെറുതും ലളിതവുമായ ചോദ്യാവലിക്ക് ഉത്തരം നൽകുക. ഞങ്ങളുടെ ഏത് സ്റ്റോറിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന 25,000 രൂപയുടെ Nykaa സമ്മാന കാർഡ് സൗജന്യമായി നേടാനുള്ള ഈ അത്ഭുതകരമായ അവസരം നഷ്ടപ്പെടുത്തരുത്. 234 സമ്മാനങ്ങൾ ബാക്കി,”എന്ന വിവരണത്തോടൊപ്പമാണ് പ്രചരണം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Message we got on our WhatsApp tipline
Message we got on our WhatsApp tipline

Fact Check/Verification

Nykaaയെ കുറിച്ചുള്ള പ്രചരണത്തിന്റെ സത്യാവസ്ഥ അറിയാൻ അവരുടെ വെബ്‌സൈറ്റ് സന്ദർശിച്ചു. Nykaaയുടെ വിമൻസ് ഡേ സെയിൽസിനെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ ഉണ്ട്. അതിൽ ഒരു ചോദ്യാവലിയുടെ ഉത്തരം നൽകിയാൽ സമ്മാനം ലഭിക്കുന്ന അത്തരം ഒരു ഓഫറിനെ കുറിച്ച് പറഞ്ഞിട്ടില്ല.

ജനുവരി 13, 2021 ൽ ഇത്തരം ഓഫറുകളെ കുറിച്ചുള്ള ഒരു ഉപഭോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ അവരുടെ വെബ്‌സെറ്റിയിൽ കൊടുത്ത ഓഫറുകൾ അല്ലാതെ മറ്റൊന്നും അവർ നൽക്കുന്നില്ല എന്ന് Nykaa വ്യക്തമാക്കിയിട്ടുണ്ട്.

ആ ട്വീറ്റിന്റെ മലയാള പരിഭാഷ ഇങ്ങനെയാണ്: “ഹായ്, Nykaa അത്തരം ഒരു ഓഫറും നൽകുന്നില്ല. അത്തരം കോളുകളൊന്നും സ്വീകരിക്കുകയോ സന്ദേശങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. Nykaa ഓഫറുകൾ – http://bit.ly/2xJQhV1 എന്ന വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നു,” എന്നാണ് അവർ പറഞ്ഞത്.

തുടർന്ന് ഞങ്ങൾ  ഇപ്പോൾ പ്രചരിക്കുന്ന അവകാശവാദം സത്യമാണോ എന്നറിയാൻ Nykaaയ്ക്ക്  ട്വീറ്ററിൽ ഒരു ഡയറക്റ്റ് മെസ്സേജ് അയച്ചു. അപ്പോൾ, അത്തരം ഒരു ഓഫറും കമ്പനി കൊടുക്കുന്നില്ലെന്ന് മറുപടി കിട്ടി.

The direct message given by Nykaa in their twitter account

Nykaa കസ്റ്റമർ സപ്പോർട്ടിലെ ബീബി ഫാത്തിമ ബസരി പിന്നീട് ഞങ്ങളെ  നേരിട്ട് വിളിച്ചു.”ഇത്തരം മെസ്സേജുകൾ Nykaa നിന്നുമുള്ളതല്ല.  ചോദ്യാവലി പൂരിപ്പിച്ചു നൽകിയാൽ സമ്മാനം നൽകുന്ന പദ്ധതി ഞങ്ങൾക്കില്ല. ഇത് ഒരു ഫ്രോഡായിരിക്കും. അതിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.നിങ്ങൾ പറ്റിക്കപ്പെട്ടാനുള്ള സാധ്യത ഉണ്ട്,” ബീബി ഫാത്തിമ ബസരി പറഞ്ഞു.

“ദയവായി ശ്രദ്ധിക്കുക, Nykaa ഒരിക്കലും നിങ്ങളുടെ OTP/ CVV/ പിൻ/ പാൻ/ ആധാർ നമ്പർ പോലുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടാറില്ല. നിങ്ങളുടെ വ്യക്തിപരവും  തന്ത്രപ്രധാനവുമായ വിവരങ്ങൾ കണ്ടെത്താൻ  ചെയ്യാനുള്ള വഴികൾ ഹാക്കർമാർ/സ്‌കാംസ്റ്റർമാർ ശ്രമിക്കും. നിങ്ങളുടെ സ്വകാര്യ, ബിസിനസ് അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി, ഇത്തരം ഇ-മെയിലുകൾ, കോളുകൾ, വാട്ട്‌സ്ആപ്പ്  സന്ദേശങ്ങൾ, സന്ദേശങ്ങൾ എന്നിവയോട് ദയവായി പ്രതികരിക്കരുത്. അവർക്ക്, ഒരിക്കലും വ്യക്തിഗത വിവരങ്ങളൊന്നും നൽകരുത്,” ബീബി ഫാത്തിമ ബസരി കൂട്ടിച്ചേർത്തു. 

വായിക്കാം: Fact Check: ‘പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ’ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ 2013ലേത് 

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ Nykaa യുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിൽ  പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് ബോധ്യപ്പെട്ടു.

Result: False

Sources

Nykaa.com

Tweet by @MyNykaa on January 13, 2021

A direct message from MyNykaa on on March 7,2023

Telephone Conversation with Bibi Fatima Basari from  Nykaa.com customer care

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular