Claim
“ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം എടുത്തത്. ഒരു ബാഗ് നിറയെ പണം ചുമന്ന ഒരു കാൻസർ രോഗി തന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടു, അവൾക്ക് നൽകാൻ ധാരാളം പണമുണ്ട്. എന്നാൽ ക്യാൻസർ അവസാന ഘട്ടത്തിലായതിനാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞു.അവൾ വളരെ നിരാശപ്പെടുകയും ഡോക്ടറോട് ദേഷ്യപ്പെടുകയും ചെയ്തു. പണം മുഴുവൻ ആശുപത്രിയുടെ ഇടനാഴികയിൽ വാരി എറിഞ്ഞുകൊണ്ടവൾ ആക്രോശിച്ചു പണമുള്ളതിന്റെ ഉപയോഗമെന്താണ്,പണമുള്ളതിന്റെ പ്രയോജനം എന്താണ്,” എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഒരു ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Fact
“നമുക്ക് സമയവും പണവും ഉള്ളപ്പോൾ നല്ല ആരോഗ്യം നിലനിർത്തുക. ആരോഗ്യമാണ് സമ്പത്ത്. സമ്പത്തിനെക്കാൾ ആരോഗ്യമാണ് പ്രധാനം,” എന്നും പോസ്റ്റ് പറയുന്നു.
ഞങ്ങൾ പോസ്റ്റിനൊപ്പമുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ വിവിധ ചൈനീസ് ഭാഷ വെബ്‌സൈറ്റുകളിൽ 2014 മുതൽ ഈ ഫോട്ടോ പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.
ettoday.net എന്ന വെബ്‌സൈറ്റ് 2014 ജൂലൈയില്‍ നൽകിയ റിപ്പോർട്ട് ഞങ്ങൾ ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ സഹായത്തോടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രി യിൽ തന്നെയാണ് സംഭവം നടന്നത് എന്ന് റിപ്പോർട്ട് പറയുന്നു.

ആ റിപ്പോർട്ട് പ്രകാരം ചൈനയിലെ ഹര്‍ബിന്‍ പ്രൊവിൻഷ്യൽ ആശുപത്രിയിലെ ഒരു ഡോക്ടര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളാണിത്ണ്. ആശുപത്രിയിലെ എമര്‍ജെന്‍സി വിഭാഗത്തിന് മുന്നിൽ നേഴ്സും അവരെ കാണാൻ വന്നവരും തമ്മിൽ വാക്കേറ്റം നടന്നു. അതിനിടയിലാണ് സംഭവം നടന്നത്. fj.sohu.com എന്ന വെബ്സൈറ്റും സമാനമായ വിവരണത്തോടെ ഫോട്ടോ ജൂലൈ 2014ൽ പങ്ക് വെച്ചിട്ടുണ്ട്.

slide.news.sina.com.cn എന്ന വെബ്‌സൈറ്റും ഈ വിവരണത്തോടെ ഈ ഫോട്ടോ 2014 ജൂലൈ മാസത്തിൽ കൊടുത്തിട്ടുണ്ട്.
Result: Misleading/Partly False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.