Sunday, December 22, 2024
Sunday, December 22, 2024

HomeFact Checkതമിഴ്‌നാട്ടിൽ പെട്രോൾ വില 65 രൂപ അല്ല

തമിഴ്‌നാട്ടിൽ പെട്രോൾ വില 65 രൂപ അല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

തമിഴ്‌നാട്ടിൽ പെട്രോൾ വില ഇന്ന് അർദ്ധരാത്രി മുതൽ 65 രൂപ മാത്രമാണെന്ന സൺ ടിവിയുടെ ന്യൂസ് കാർഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
രാജ്യത്തുടനീളം പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വില കൂടി നിൽക്കുന്ന ഒരു സമയത്താണ് ഈ കാർഡ് വൈറലാവുന്നത്.
സംസ്ഥാന സർക്കാറിന്റെ 35 രൂപ നികുതി ഇളവ് പ്രഖ്യാപിച്ചു മുഖ്യമന്ത്രി സ്റ്റാലിൻ എന്നാണ് കാർഡ് പറയുന്നത്.
എന്നാൽ തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ ഈ വസ്‌തുത വിശകലനം എഴുതുന്ന ഒക്ടോബർ അഞ്ചാം തീയതി  പെട്രോൾ ലിറ്ററിന് 100.23 രൂപയും  ഡീസൽ ലിറ്ററിന് 95.59 രൂപയുമാണ് എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഞങ്ങൾ ഇതിന്റെ വസ്തുത പരിശോധിക്കാൻ തീരുമാനിച്ചത്.

അഘോരി എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ട പോസ്റ്റിനു  ഞങ്ങൾ പരിശോധിക്കുമ്പോൾ 31 റീഷെയറുകൾ ഉണ്ടായിരുന്നു.

Archived links of അഘോരി’s status

Visal Madanvilasathyavrithan എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിന് 37 റീഷെയറുകൾ ഞങ്ങൾ കണ്ടു.

Archived links of Visal Madanvilasathyavrithan ‘s status

Nishad Shahid  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 21 ഷെയറുകൾ ആണ് കണ്ടത്.

Archived links of Nishad Shahid’s status

Sdpi Perumanna എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 20 ഷെയറുകളും ഉണ്ടായിരുന്നു.

Archived links of Sdpi Perumanna’s status

സൺ ടിവിയുടെ ന്യൂസ് കാർഡ് ഇല്ലാതെയും ചില പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടുന്നുണ്ട്. വിനേഷ്.പി.ഭാസ്കർ വിനേഷ്.പി.ഭാസ്കർ എഴുതിയ പോസ്റ്റിനു 18 ഷെയറുകളും ഉണ്ടായിരുന്നു.

Archived links of വിനേഷ്.പി.ഭാസ്കർ വിനേഷ്.പി.ഭാസ്കർ’s status

Fact check/ Verification

എംകെ സ്റ്റാലിന്റെ സർക്കാരിന്റെ ആദ്യ ബജറ്റിൽ പെട്രോൾ വില ലിറ്ററിന്  കുറച്ചിരുന്നു. അത് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഉണ്ട്. ഓഗസ്റ്റ് 13നുള്ള വാർത്തകൾ പറയുന്നത്, കുറച്ചത് മൂന്ന് രൂപയാണ് എന്നാണ്. എന്നാൽ,  അതിനു ശേഷം വീണ്ടും 35 രൂപ കുറച്ചതായി വാർത്തകൾ ഒന്നും കണ്ടില്ല.
തമിഴ്‌നാട്ടിൽ പെട്രോൾ വില ഇന്ന്  മുതൽ 65 രൂപ മാത്രമാണ് എന്ന് പ്രചരിപ്പിക്കുന്ന വാർത്താ കാർഡിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ  ഞങ്ങൾ ആരംഭിച്ചു.
സൺ ന്യൂസ് ടിവിയുടെ ഡിജിറ്റൽ വിഭാഗത്തിന്റെ എഡിറ്റർ മനോജ് ഞങ്ങളോട് പറഞ്ഞത് ആ ന്യൂസ് കാർഡ്  വ്യാജമാണെന്നാണ്.

മെയ്ഡ് ഇൻ ഇന്ത്യ എന്ന് പറയും പോലെ,  മെയ്ഡ് ഇൻ തമിഴ്‌നാട് എന്ന നിലയിൽ ലോകത്ത് തമിഴ്‌നാട്ടിൽ നിന്നുള്ള ഉത്പന്നങ്ങൾ അറിയപ്പെട്ടണം  എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അടങ്ങിയ വാർത്താ കാർഡ് എഡിറ്റ് ചെയ്തു നിർമിച്ച  വ്യാജ കാർഡ് ആണ് ഇത്‌ എന്ന് ഞങ്ങൾ മനസ്സിലാക്കി.

ഈ   പ്രചരണം  മുൻപ് തമിഴിലും നടന്നിരുന്നു. അന്ന് ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ടീം പരിശോധിച്ചിട്ടുണ്ട്. ആ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.

Conclusion:

ഇന്ന് അർധരാത്രി മുതൽ തമിഴ്‌നാട്ടിൽ പെട്രോൾ വില 65 രൂപ മാത്രമാണെന്ന് പ്രചരിപ്പിക്കുന്ന വാർത്താ കാർഡ് എഡിറ്റ് ചെയ്തതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

വായിക്കാം: ഇത് യു പി മുഖ്യമന്ത്രിയുടെ സഹോദരനാണോ?

Result: False

Our Sources

Sun News Digital Editor Manoj 

Sun news

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular