കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനമേറ്റ സംഭവം നടന്നത് നവംബർ മൂന്നിനാണ്. തലശേരിയിലാണ് സംഭവമുണ്ടായത്. തുടർന്ന്,കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് അക്രമം കാണിച്ചത്.
സംഭവത്തില്‍ ആറ് വയസുകാരൻ ഗണേഷിന്റെ നടുവിന് പരിക്കേറ്റു.കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് ഗണേഷ്.ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ മനോജ് കുമാര്‍ പറഞ്ഞതായും വാർത്ത ഉണ്ടായിരുന്നു.
കാറില്‍ ചാരി നിന്നതിനെ ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ തലശ്ശേരി പോലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് തുടർന്ന് വന്നിരുന്നു.കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചത് വലിയ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്‌ഐമാര്‍ക്കും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് വിമര്‍ശമുയര്‍ന്നതിന് പിറകെ ഡിജിപി തന്നെ ഇതില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നാലെയാണ് റൂറല്‍ എസ്പി പിവി രാജീവ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്. പോലീസിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഇതിനെ തുടർന്ന്, കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദ്ദനമേറ്റ ബാലന്റെ പടം എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“അവൻ്റെ മുഖം വൃത്തിഹീനമായിരുന്നു. അവൻ്റെ കുപ്പായം വൃത്തിഹീനമായിരുന്നു. അവൻ്റെ കണ്ണുകളിൽ വിശപ്പ് തളം കെട്ടിയിരുന്നു. അവൻ്റെ ക്ഷീണം മാറ്റാൻ ആ കാറിൽ ചേർന്ന് നിന്നിരുന്നു. അവൻ്റെ വിശപ്പടക്കാൻ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ”.അവന് ആറ് വയസ്സേ ഉള്ളൂ.അവൻ ചില്ല് പൊക്കിയിട്ട കാറിനുള്ളിലെ അവന്റെ കുഞ്ഞുങ്ങളെ ഉപദ്രവിച്ചുവത്രേ..ആ കുഞ്ഞിൻ്റെ നടുവിന് ചവിട്ടിയപ്പോൾ.ആ ചവിട്ട് കൊണ്ടത് ഓരോ മനുഷ്യസ്നേഹിയുടെയും മനസ്സിൽ ആണ്. ശക്തമായി അപലപിക്കുന്നു. ഇവനെയൊന്നും മനുഷ്യനായി കാണാൻ കഴിയില്ല,” എന്ന വിവരണത്തോടൊപ്പമാണ് ഫോട്ടോ വൈറലാവുന്നത്.
Jephil Rambo എന്ന ഐഡിയിൽ നിന്നും GODS SONS (നേർ വഴി) എന്ന ഗ്രുപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 336 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ,Maheen Kunnicodu എന്ന ആൾ പച്ചില കൂട്ടായ്മ എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് 87 ഷെയറുകൾ ഉണ്ടായിരുന്നു.

നമ്മുടെ തൊടുപുഴ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 87 ഷെയറുകൾ ഉണ്ടായിരുന്നതായി ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു.
Biju Sreestha എന്ന ഐഡിയിൽ നിന്നും 33 പേരാണ് ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തത്.

Fact Check/Verification
കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനമേറ്റ സംഭവം എന്ന പേരിൽ ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ,സംഭവം നടന്ന തലശേരിയിലെ എംഎല്‍എ കൂടിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കുട്ടിയെ നവംബർ 4ന് ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ഫോട്ടോ അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത് കണ്ടെത്തി. ആ ഫോട്ടോയില്‍ കുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാലും രണ്ടു ഫോട്ടോകളും പരിശോധിച്ചപ്പോൾ വൈറൽ ഫോട്ടോയിൽ കുട്ടിയല്ല ആശുപതിയിലെ ഫോട്ടോയിലേത് എന്ന് മനസിലായി.

”ഇന്നലെ തലശ്ശേരിയിൽ വെച്ച് ഒരു കൊച്ചുകുഞ്ഞിനെ മൃഗീയമായി ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമത്തിന് കേസെടുപ്പിക്കാനുള്ള ഇടപെടലുകൾ നടത്തിയ ശേഷമാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചത്.ആ കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറൽ ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചു. സംഭവം നടന്നയുടൻ വിഷയത്തിൽ ഇടപെട്ട പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ അഭിനന്ദിക്കുന്നു.കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ യാതൊരു കാരണവശാലും ലാഘവത്തോടെ കാണാൻ കഴിയുകയില്ല.ഇക്കാര്യത്തിൽ നിയമപാലകരും പൊതുസമൂഹവും കൂടുതൽ ജാഗ്രത പുലർത്തണം,” എന്നാണ് ഷംസീറിന്റെ പോസ്റ്റ്.
തുടർന്നുള്ള തിരച്ചിലിൽ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനമേറ്റ കുട്ടിയെ സ്പീക്കർ സന്ദര്‍സഹിക്കുന്ന വീഡിയോ അഡ്വക്കേറ്റ് കെ ശാന്തകുമാരി MLA പങ്ക് വെച്ചിട്ടുണ്ട് എന്ന് ഞങ്ങൾക്ക് മനസിലായി. ഈ വീഡിയോയിൽ കുട്ടിയുടെ മുഖം വ്യക്തമാണ് . ഈ വീഡിയോയും വൈറൽ വീഡിയോയും പരിശോധിച്ചപ്പോൾ രണ്ടു വീഡിയോയിലും ഉള്ള കുട്ടികൾ ഒന്നല്ല എന്ന് ബോധ്യപ്പെട്ടു.

ശാന്തകുമാരി വാസ്തവത്തിൽ ഇടതു മനസ്സ് എന്ന പ്രൊഫൈൽ നവംബർ 4 ന് ഷെയർ ചെയ്ത പോസ്റ്റ് റീഷെയർ ചെയ്യുക ആയിരുന്നു.
തുടർന്ന് ഞങ്ങൾ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനമേറ്റ കുട്ടി എന്ന പേരിൽ വൈറലാവുന്ന പടം ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് തിരച്ചില്‍ നടത്തി. അപ്പോൾ ഈ ഫോട്ടോയിലെ ദൃശ്യം മെഹർ സിംഗ് ജൂലൈ 8 2022ൽ ട്വീറ്ററിൽ ഷെയർ ചെയ്ത ഒരു വീഡിയോയിൽ കണ്ടെത്തി. നവംബർ 3 2022നാണ് തലശ്ശേരിയിലെ സംഭവം നടന്നത്.അതിന് മുൻപ് ജൂലൈ 8 2022മുതൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ പ്രചാരത്തിലുണ്ട്.

Conclusion
തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരനല്ല ചിത്രത്തിലുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Our Sources
Speaker A N Shamseer’s Facebook post on November 4,2022
K Shanthakumari MLA’s Facebook Post on November5,2022
Edathu manasu’s Facebook post on November 4,2022
Tweet by @Manharsinh96 on July ,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.