Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
നിരോധിത പാൻ മസാല ഉപയോഗിക്കുന്ന കേരളാ പൊലീസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബർ 24) സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രചരണം.ഞായർ , തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമായിരുന്നു തീരുമാനം. ലഹരി വിരുദ്ധ വിമുക്തി മിഷന്റെ കീഴിൽ മയക്കുമരുന്നിനെതിരെ കേരള സർക്കാർ വിവിധ ബോധവത്കരണ പരിപാടികൾ നേരത്തെ തന്നെ സർക്കാർ സംഘടിപ്പിക്കുന്നുമുണ്ട്. കേരളത്തിലെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്.
”ലഹരി വിമുക്ത കേരളം.അപ്പോ തിങ്കളാഴ്ച്ച ദീപാവലിയാണ് എല്ലാരും വീടുകളിലും സ്ഥാപനങ്ങളിലും വൈകുന്നേരം ദീപം തെളിയിക്കണം, ” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോലീസ് ഉദ്യോഗസ്ഥൻ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഉള്ള വീഡിയോയില്‍ അദ്ദേഹത്തിന് പുറകില്‍ സ്കൂള്‍ യൂണിഫോമിട്ട ഒരു വിദ്യാര്‍ത്ഥി നില്‍ക്കുന്നതും കാണാം.
പോക്കറ്റിൽ നിന്നും നിരോധിത പാൻ മസാല ഉൽപ്പന്നം എന്നു സംശയിക്കാവുന്ന ഒരു വസ്തു എടുത്ത്ല് ചുണ്ടിനടിയിൽ വെക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വീഡിയോ എടുക്കുന്നവരുടെ മലയാളത്തിലുള്ള പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഇത് കേരള പോലീസിലെ ഉദ്യോഗസ്ഥനാണ് എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം സൂചിപ്പിക്കുന്നത്.
‘ചൈനി, ഗുഡ്ക തുടങ്ങിയ ചവയ്ക്കാവുന്ന പുകയില ഉൽപന്നങ്ങൾ കേരളത്തിൽ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇവയ്ക്ക് നിയമസാധുതയുണ്ട്.
Fasal Karatt എന്ന ഐഡിയിൽ നിന്നുള്ള റീൽസ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അതിന് 3 k ലൈക്‌സും 924 ഷെയറുകളും ഉണ്ടായിരുന്നു.
റാം ബോയ്സ് മൂവാരിക്കുണ്ട് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 57 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.
Satheesh Pt എന്ന ഐഡിയിൽ നിന്നും അഘോരി എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിൽ 11 ഷെയറുകൾ ഉണ്ടായിരുന്നു.
Fact Check/Verification
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രെമുകളായി വിഭജിച്ചു. അതിൽ ഒരു ഫ്രെയിം ഉപയോഗിച്ച് ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ പോലീസ് ഇൻഫോർമേഷൻ സെന്ററിന്റെ ഒരു ഫേസ്ബുക്ക് കിട്ടി. ഈ വീഡിയോയിലെ ഒരു ദൃശ്യം കൂടി ഉൾപ്പെടുന്ന ഒക്ടോബർ 22 ലെ പോസ്റ്റ് പറയുന്നത്, സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജം ആണ് എന്നാണ്.
പോരെങ്കിൽ ആ ദൃശ്യത്തിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന പോലീസ് സംഘം വന്ന കാറും പോസ്റ്റിൽ സൂം ചെയ്തു പോസ്റ്റിൽ കൊടുത്തിട്ടുണ്ട്. അതൊരു ആന്ധ്രാപ്രദേശ് രെജിസ്ട്രേഷൻ കാർ ആണ്. ഞങ്ങൾ വീഡിയോയിലെ ഒരു ഫ്രയിം എടുത്ത് സൂം ചെയ്തു നോക്കിയപ്പോഴും വാഹന നമ്പർ ആന്ധ്രാപ്രദേശ് രെജിസ്ട്രേഷൻ കാർ ആണ് എന്ന് ബോധ്യപ്പട്ടു.
തിരുവനന്തപുരം റൂറൽ പോലീസ് ഒക്ടോബർ 22ലെ അവരുടെ ഫേസ്ബുക്ക് പോസ്റ്റിലും ഫോട്ടോയിൽ ഉള്ളത് കേരള പോലീസ് ഉദ്യോഗസ്ഥരല്ലെന്ന് വ്യക്തമായി.”വെഞ്ഞാറമൂട് വെമ്പായത്ത് സ്കൂൾ കുട്ടിയുടെ മുന്നിൽ വച്ച് പോലീസ് യൂണിഫോമിൽ നിന്ന ഒരു ഉദ്യോഗസ്ഥൻ നിരോധിത പാൻ മസാല ഉപയോഗിക്കുന്ന ദൃശ്യം പ്രചരിക്കുന്നത് പരിശോധിച്ചതിൽ, ഇത് കേരള പോലീസിലെ ഉദ്യോഗസ്ഥൻ അല്ല എന്നും മറ്റൊരു സംസ്ഥാനത്തെ പോലീസിലെ ഉദ്യോഗസ്ഥൻ ആണെന്നും വ്യക്തമായിട്ടുള്ളതാണ്. സമൂഹ മാധ്യമങ്ങളിലൂടെ കേരള പോലീസിലെ ഉദ്യോഗസ്ഥൻ ആണെന്നുള്ള രീതിയിൽ ഉണ്ടായ പ്രചാരണം അടിസ്ഥാന രഹിതമാണ്,” എന്നാണ് തിരുവനന്തപുരം റൂറൽ പോലീസിന്റെ പോസ്റ്റ്.
വൈറലായിരിക്കുന്ന വീഡിയോയിൽ പറയന്നത്, സംഭവം നടന്നത് തിരുവനന്തപുരം ജില്ലയിലുള്ള വെമ്പായതാണ് എന്നാണ്. വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് വെമ്പായം. അത് കൊണ്ട് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനനിലെ എസ്എച്ച്ഒ വി ഷൈജുനാഥിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:” ഒക്ടോബർ 22 രാവിലെ മുതൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഉള്ള വെമ്പായം എന്ന സ്ഥലത്ത് ഒരാൾ പോലീസ് യൂണിഫോമിൽ നിരോധിത പാൻ മസാല പോലെ തോന്നിക്കുന്ന എതോ സാധനം ഉപയോഗിക്കുന്നതായി ഉള്ള വീഡിയോ കാണുകയും, തുടർന്ന് വീഡിയോയിലെ യൂണിഫോമിന് കേരളാ പോലീസിന്റെ യൂണിഫോമുമായിട്ടുള്ള വ്യത്യാസം ശ്രദ്ധയിൽ വന്നപ്പോൾ സ്ഥലത്ത് പോയി അന്വേഷണം നടത്തുകയും ചെയ്തു. തത്സമയത്തെ CCTV വിഷ്യൽസ് പരിശോധിക്കുകയും ചെയ്തു.
പോരെങ്കിൽ ഞങ്ങളുടെ അന്വേഷണത്തിൽ ഫോട്ടോയിൽ ഉള്ള ആളെ പോലൊരാൾ കേരള പോലീസിൽ ജോലി ചെയ്യുന്നില്ലെന്നും മനസിലായി. CCTV പരിശോധിച്ചതിൽ AP രജിസ്ട്രേഷൻ ഉള്ള ഒരു കാറിൽ ഇതര സംസ്ഥാന പോലീസ് യൂണിഫോമിൽ വന്ന ആളാണ് വീഡിയോയിൽ ഉൾപ്പെട്ടത് എന്ന് മനസിലായി. ഏതെങ്കിലും കേസ് അന്വേഷണത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിൽ നിന്ന് വന്ന പോലീസുകാരിൽ ഒരാളാവാം ദൃശ്യത്തിൽ ഉള്ളത്. എന്തായാലും ആന്ധ്രാപ്രദേശിൽ നിന്ന് ഏതെങ്കിലും കേസ് അന്വേഷണത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലേക്ക് ഏതെങ്കിലും ഉദ്യോഗസ്ഥരെ അയച്ചതായി ഞങ്ങളെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അത് കൊണ്ട് ഇക്കാര്യത്തിൽ ഞങ്ങൾക്ക് തീർച്ച പറയാൻ പറ്റില്ല., ഷൈജു നാഥ് പറഞ്ഞു.
വായിക്കാം: പ്രധാനമന്ത്രി മോദിയുടെ ‘ഫോട്ടോ ഭ്രമത്തെ’ കളിയാക്കാൻ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ വാസ്തവം അറിയുക
Conclusion
വൈറൽ പോസ്റ്റ് അവകാശപ്പെട്ടുന്നത് പോലെ , നിരോധിത പാൻ മസാല ഉപയോഗിക്കുന്ന ഉദ്യോഗസ്ഥൻ കേരളാ പൊലീസിലേതല്ല. മറ്റേതോ സംസ്‌ഥാനത്ത് നിന്നും ഉള്ള ഉദ്യോഗസ്ഥനാണ് അത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Post by State Police Media Centre on October 22,2022
Post by Thiruvananthapuram Rural Police on October 22,2022
Telephone conversation with Venjaramoodu SHO V Saijunath
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.