Saturday, December 20, 2025

Fact Check

ബിജെപി പിന്തുണ നേടി പിണറായി വിജയന്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിച്ചിട്ടില്ല

banner_image

കുത്തുപറമ്പ്  നിയോജക മണ്ഡലത്തില്‍ പിണറായി വിജയന്‍ മത്സരിച്ചപ്പോൾ ബിജെപി പിന്തുണ കൊടുത്തിരുന്നു എന്ന് പറയുന്ന ഒരു പോസ്റ്റ്  ഫേസ്ബുക്കിൽ ധാരാളമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സി.പി.എം മുഖപത്രം ദേശാഭിമാനി ബി.ജെ.പി. പിന്തുണയോടെ മത്സരിക്കുന്ന പിണറായി വിജയന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പരസ്യം കൊടുത്തിരുന്നുവെന്നു ആ പോസ്റ്റുകൾ വാദിക്കുന്നു.

Sherin George എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് 1 .3 k ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.

Sherin George‘s Post

Palkaran Pala പാൽക്കാരൻ പാലാ എന്ന പോസ്റ്റിന് 76 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.

Palkaran Pala പാൽക്കാരൻ പാലാ‘s Post

  Fact Check/Verification

മുഖ്യമന്ത്രി പിണറായി വിജയന്‍ 6 പ്രാവശ്യമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളത് എന്ന് കേരള സർക്കാരിന്റെ വെബ്‌സൈറ്റും അദ്ദേഹത്തിന്റെ വെബ്‌സൈറ്റും പറയുന്നു. അദ്ദേഹം 1970, 1977, 1991 എന്നി വര്‍ഷങ്ങളിലാണ് കുത്തുപറമ്പില്‍ നിന്ന് ജനവിധി തേടിയത്.

ഭാരതിയ ജനതാ പാര്‍ട്ടി  (ബിജെപി) രൂപീകരിക്കപ്പെട്ടത്  ഏപ്രില്‍ 6, 1980നാണ്. 1952ല്‍ രൂപീകരിക്കപ്പെട്ട അതിന്റെ പൂർവ രൂപമായ  ഭാരതിയ ജന്‍ സംഘ പാര്‍ട്ടി 1977ല്‍ ജനതാ പാര്‍ട്ടിയില്‍ ലയിച്ചു.  ജനതാ പാര്‍ട്ടി അംഗങ്ങള്‍ക്ക് ആര്‍.എസ്.എസ്.അംഗത്വം  ഉപേക്ഷിക്കണം  എന്ന് ജനതാ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോൾ, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി തുടങ്ങിയ  പഴയ ജന്‍ സംഘ നേതാക്കൽ ജനതാ പാര്‍ട്ടി വിട്ടു. തുടർന്ന് അവർ ഭാരതിയ ജനതാ പാര്‍ട്ടി സ്ഥാപിച്ചു. അതിനാൽ തന്നെ  1970, 1977,വർഷങ്ങളിൽ ബിജെപി പിണറായി വിജയനെ പിന്തുണച്ചുവെന്ന വാദം നിലനിൽക്കില്ല. 

History of BJP from their website

 ബിജെപി പിന്തുണ ഒരു തിരഞ്ഞെടുപ്പിലും ഉണ്ടായിട്ടില്ല 

 1991ല്‍ കുത്തുപറമ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി ഇക്കാട്  പ്രേമരാജന്‍  പിണറായി വിജയനിനെതിരെ മത്സരിച്ചു. 1996ൽ പയ്യന്നൂരിൽ നിന്നും പിണറായി മത്സരിച്ചപ്പോൾ  കെ രാമചന്ദ്രൻ അദ്ദേഹത്തിനെതിരെ ബിജെപി ടിക്കറ്റിൽ മത്സരിച്ചു.  
2016ലും 2021ലു  അദ്ദേഹം ധർമ്മടത്ത് നിന്നാണ് ജയിച്ചത്. ബിജെപിയിലെ മോഹനൻ മന്തേരി 2016ലും സി കെ പദ്മനാഭൻ 2021 ലും അദ്ദേഹത്തിന്റെ എതിരാളിയായി.ഈ എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് ആണ് രണ്ടാം സ്ഥാനത്ത് വന്നത്. ഈ വിവരങ്ങൾ പിണറായിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ദേശാഭിമാനി മുന്‍ റസിഡണ്ട് എഡിറ്ററും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്‌ സെക്രട്ടറിയുമായ പി എം മനോജ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ ഈ പ്രചരണം വ്യാജമാണ്  എന്ന് വ്യക്തമാക്കി  ഒരു പോസ്റ്റ്  മാർച്ച് 21 2021 ൽ കൊടുത്തിരുന്നു. അന്നും ഈ രീതിയിൽ ഒരു പ്രചരണം  നടന്നിരുന്നുവെന്ന് അതിൽ നിന്നും മനസിലാക്കാം.

പ്രചരിക്കുന്ന പോസ്റ്റുകളിൽ ധാരാളം തെറ്റുകൾ ഉണ്ടെന്ന് പി എം മനോജ് ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം പോസ്റ്ററിൽ ചൂണ്ടിക്കാട്ടുന്ന തെറ്റുകൾ ഇതൊക്കെയാണ്:” ദേശാഭിമാനി പോസ്റ്റർ ഇറക്കാറില്ല. 2. എഴുപത്തേഴിൽ ബി ജെ പി ഇല്ല. 3. സഖാ എന്ന പ്രയോഗം ഇല്ല – ഒന്നുകിൽ സഖാവ് അല്ലെങ്കിൽ സ. 4 ബി എസ് രണദിവെ ഇല്ല – ബി ടി ആർ . 5 കുത്തുപറമ്പ് അല്ല ”കൂ “ത്തു പറമ്പ്. 6. ഭാരതിയ അല്ല ഭാര”തീ”യ. 7. “ഈ” എം എസ് അല്ല – ഇ എം എസ്. 8. 77 ൽ ദേശാഭിമാനിയുടെ മാസ്റ്റ്ഹെഡ് ഇതല്ല. 9. എഴുപത്തേഴിൽ ലിപി പരിഷ്കരണം വന്നിട്ടില്ല. 10. അന്ന് ഫോട്ടോ ഷോപ്പുമില്ല.”

Conclusion

പിണറായി വിജയന്‍ കുത്തുപറമ്പില്‍ 70, 77 എന്നീ വർഷങ്ങളിൽ  മത്സരിച്ചപ്പോള്‍ ബിജെപി  എന്ന പാര്‍ട്ടി നിലവിൽ വന്നിരുന്നില്ല. 1991ല്‍ ബിജെപി  കുത്തുപറമ്പില്‍ സ്ഥാനാര്‍ഥിയെ  നിര്‍ത്തിയിരുന്നു. ദേശാഭിമാനി ഇങ്ങനെയുള്ള യാതൊരു പോസ്റ്റര്‍ പ്രസിദ്ധികരിച്ചിട്ടില്ലെന്ന്  ദേശാഭിമാനി മുന്‍ റസിഡണ്ട് എഡിറ്ററും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്‌ സെക്രട്ടറിയുമായ പി എം മനോജ്‌ വ്യക്തമാക്കിയിട്ടുണ്ട്.

വായിക്കാം:ഉത്തർപ്രദേശിലെ സമീപ കാല കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന പേരിൽ 2016-ലെ ചിത്രങ്ങൾ വൈറലാകുന്നു

Result:Fabricated news/False Content

Our Sources


Information from Pinarayi Vijayan’s official website

Information from Kerala Government website

Information from BJP website

P M Manoj’s Facebook post dated March 21,2021


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

20,641

Fact checks done

FOLLOW US
imageimageimageimageimageimageimage