Fact Check
Fact Check: 2 ശതമാനം പലിശയ്ക്ക് പോസ്റ്റ് ഓഫീസിൽ നിന്നും ലോൺ കിട്ടുമോ?
Claim
2 ശതമാനം പലിശയ്ക്ക് പോസ്റ്റ് ഓഫീസിൽ നിന്നും ലോൺ എന്ന പേരിൽ ഒരു ഫേസ്ബുക് പോസ്റ്റ്.

ഇവിടെ വായിക്കുക:Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്?
Fact
ഞങ്ങൾ ഇംഗ്ലീഷിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റിൽ നിന്നുള്ള ഒരു കുറിപ്പ് കിട്ടി. അതിൽ ലോൺ എന്ന വിഭാഗത്തിൽ വ്യവസ്ഥകൾ ഇങ്ങനെയാണ് :
(i) 12 ഗഡുക്കളായി നിക്ഷേപിക്കുകയും അക്കൗണ്ട് 1 വർഷത്തേക്ക് തുടരുകയും ചെയ്താൽ നിക്ഷേപകന് അക്കൗണ്ടിലെ ബാലൻസ് ക്രെഡിറ്റിന്റെ 50% വരെ വായ്പാ സൗകര്യം ലഭിക്കും.
(ii) വായ്പ ഒറ്റത്തവണയായി അല്ലെങ്കിൽ തുല്യ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാവുന്നതാണ്.
(iii) RD അക്കൗണ്ടിന് ബാധകമായ 2% + RD പലിശ നിരക്ക് വായ്പയുടെ പലിശ ബാധകമാകും.
(iv) പിൻവലിക്കൽ തീയതി മുതൽ തിരിച്ചടവ് തീയതി വരെയുള്ള പലിശ കണക്കാക്കും.(v) കാലാവധി പൂർത്തിയാകുന്നതുവരെ വായ്പ തിരിച്ചടച്ചില്ലെങ്കിൽ, RD അക്കൗണ്ടിന്റെ മെച്യൂരിറ്റി മൂല്യത്തിൽ നിന്ന് വായ്പയും പലിശയും കുറയ്ക്കും.
കുറിപ്പ്:- ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ പാസ്ബുക്കിനൊപ്പം ലോൺ അപേക്ഷാ ഫോറം സമർപ്പിച്ച് വായ്പ എടുക്കാം

ലൈവ് മിന്റ് സെപ്റ്റംബർ 24,2023ൽ കൊടുത്ത ലേഖനത്തിലും ഈ വിവരങ്ങൾ ചേർത്തിട്ടുണ്ട്.

റെക്കറിംഗ് ഡപോസിറ്റ് ഉള്ളവർക്ക് മാത്രമേ 2 ശതമാനം പലിശയിൽ പോസ്റ്റ് ഓഫീസിൽ ലോൺ ലഭിക്കൂവെന്ന് ഇതിൽ നിന്നും വ്യക്തം.
Result: Partly False
ഇവിടെ വായിക്കുക: Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്?
Sources
Information on the India Post Website
News Report in Live Mint on September 23, 2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.