Fact Check
53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായോ?
ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ മോദിജി ജനറൽ പ്രസിഡണ്ടായി എന്ന് പറയുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. കാവൽക്കാരൻ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെ ചെന്നാലും സ്ട്രോങ്ങാണ് എന്ന അവകാശവാദത്തോടെ.
Kumar S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 372 റീഷെയറുകൾ ഉണ്ടായിരുന്നു.

biju.punathil.എന്ന ഐഡിയിൽ നിന്നും ഇത് ഷെയർ ചെയ്തപ്പോൾ 23 റീഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രയ്മുകള്ളിൽ ഒന്നിനെ റിവേഴ്‌സ് ഇേേമജില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഇത് ഇന്റർനെറ്റിൽ ധാരാളം പ്രചരിക്കുന്ന ഒരു വിഡിയോ ആണിത് എന്ന് മനസിലായി.

PMO India, Narendra Modi എന്നീ യൂട്യൂബ് ചാനലുകളിൽ ഈ വിഡിയോ Jun 8, 2016മുതൽ ലഭ്യമാണ്.
Video in Narendra Modi youtube channel
ഇതിൽ നിന്നും 2016ല്‍ യുഎസ് കോണ്‍ഗ്രസില്‍ നരേന്ദ്രമോദി സംസാരിക്കുന്ന ദൃശ്യങ്ങളാണ് എന്ന് മനസിലായി.
യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ആശങ്ക അദ്ദേഹം പങ്കു വെച്ചു.
ഇതേ അവകാശവാദം മുൻപി സ്വിറ്റ്സർലൻഡിലെ ദാവോസിൽ 2018 ൽ World Economic Forum നടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന വിഡിയോയ്‌ക്കൊപ്പം പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതിനെ കുറിച്ച് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം 2020 ൽ പരിശോധിച്ചിട്ടുണ്ട്.
വായിക്കാം: പി സി ജോർജിന്റെ തെറി വിളി വിഡിയോ പഴയതാണ്
Conclusion
ബ്രിട്ടനിൽ 53 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ നരേന്ദ്ര മോദി ജനറൽ പ്രസിഡണ്ടായി സംസാരിക്കുന്ന വിഡിയോ അല്ല ഇത്. 2016ല്‍ യുഎസ് കോണ്‍ഗ്രസില്‍ അദ്ദേഹം സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.
Result: False
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.