Thursday, June 20, 2024
Thursday, June 20, 2024

HomeFact Checkകുട്ടികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്ന വീഡിയോയിൽ ഉള്ളത് എലിസബത്ത് രാജ്ഞി അല്ല 

കുട്ടികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്ന വീഡിയോയിൽ ഉള്ളത് എലിസബത്ത് രാജ്ഞി അല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)

എലിസബത്ത് രാജ്ഞി സെപ്റ്റംബർ എട്ടിന്  അന്തരിച്ചു. അതിന് ശേഷം ശേഷം ആ മരണം ധാരാളം സമൂഹ മാധ്യമ ചർച്ചകൾക്ക് കാരണമായി.

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ പലരും ദുഃഖം രേഖപ്പെടുത്തി. എന്നാൽ ഒരു  വിഭാഗം ഉപയോക്താക്കൾ ബ്രിട്ടീഷ് രാജവാഴ്ചയുടെ അതിക്രമങ്ങളും നിരവധി രാജ്യങ്ങളിലെ അവരുടെ അക്രമാസക്തമായ കോളനിവൽക്കരണവും ചർച്ചയിലേക്ക് കൊണ്ട് വന്നു. ഈ പശ്ചാത്തലത്തിൽ, വെളുത്ത ഗൗൺ ധരിച്ച രണ്ട് സ്ത്രീകൾ, കാഴ്ചക്കുറവുള്ളവരും ദുരിതമനുഭവിക്കുന്നവരുമായ ഒരു കൂട്ടം കുട്ടികളുടെ നേരെ ഭക്ഷണ സാധനങ്ങൾ എന്ന് തോന്നിപ്പിക്കുന്ന വസ്തുക്കൾ  എറിയുന്ന ഒരു അസ്വസ്ഥജനകമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്.

”കോഴിക്ക് തീറ്റ കൊടുക്കുന്നതല്ല.റാണി അമ്മച്ചി ബിസ്കറ്റിട്ട് കൊടുക്കുന്നതാണ്. മനുഷ്യർക്ക്. ഇവർക്കൊക്കെ എന്തിനാണ് സ്തുതിപാടുന്നത് സമൂഹം. ദശലക്ഷകണക്കിന് ആഫ്രിക്കക്കാരുടെയും ഏഷ്യക്കാരുടെയും ചോരയും കണ്ണീരും വീണു കുതിർന്ന സമ്പത്തിന്റെ മുകളിൽ കെട്ടിപെടുത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാ. ഒരുപാട് ഡെക്കറേഷൻ കൊടുത്തു വെളുപ്പിക്കേണ്ട. നമ്മുടെ പൂർവികരുടെ രക്തവും മാംസവും കണ്ണീരും അവരുടെ കെെകളിൽ ഉണ്ട്,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം പറയുന്നത്.

Muhammad Meeran Kaithavana എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റ്  153 പേർ വീണ്ടും ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Muhammad Meeran Kaithavana‘s Post

ഞങ്ങൾ കാണുമ്പോൾ Praveen Nalanda  എന്ന ഐഡിയിൽ നിന്നും 29  പേര് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

 Praveen Nalanda ‘s Post

Suhrid Krishna എന്ന ഐഡിയിൽ നിന്നും 17 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Suhrid Krishna‘s Post

Fact Check/Verification

”എലിസബത്ത് രാജ്ഞി കുട്ടികൾക്ക് ഭക്ഷണം എറിയുന്നു” എന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോയുടെ കീഫ്രെയിമുകളിൽ ന്യൂസ്‌ചെക്കർ Yandex റിവേഴ്സ് ഇമേജ് തിരയൽ നടത്തി.അത് 2021 ഒക്ടോബർ 7-ന് റഷ്യൻ വെബ്‌സൈറ്റ് VK-യിൽ  കൊടുത്തിട്ടുള്ള  ഇതേ വീഡിയോയുടെ  ഒരു ചെറിയ പതിപ്പിലേക്ക്  ഞങ്ങളെ നയിച്ചു. 13 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിന്റെ തലക്കെട്ട്  ‘1899 | ഇന്തോചൈന (വിയറ്റ്നാം)’. പോസ്റ്റിന്റെ റഷ്യൻ അടിക്കുറിപ്പിന്റെ  ഏകദേശം വിവർത്തനം ഇങ്ങനെയാണ് “ദാനധർമ്മ വിതരണം, വിയറ്റ്നാം, 1899” എന്നാണ്.


Screenshot from vk.com

ഇതിനെത്തുടർന്ന്, ഞങ്ങൾ YouTube-ൽ “Distribution, alms, Vietnam, 1899”  എന്ന്   കീവേഡ് സെർച്ച് നടത്തി.അപ്പോൾ  2021 ഫെബ്രുവരി 11-ലെ  History Upscaled,ന്റെ ഒരു വീഡിയോ കണ്ടെത്തി. ‘1899-ഇന്തോചൈന, വിയറ്റ്‌നാം – കുട്ടികൾക്കായി നാണയങ്ങൾ എറിയുന്ന സ്ത്രീകൾ ( (Upscaled & Colorized),” 49 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് വൈറൽ വീഡിയോയിൽ കാണുന്ന അതേ ദൃശ്യങ്ങൾ കാണാം. ‘ഒറിജിനൽ ഉള്ളടക്കത്തിന്റെ ക്രെഡിറ്റ്  “ഇന്തോചൈന, വിയറ്റ്നാം (ഗബ്രിയേൽ വെയർ , 1899)” എന്നാണ് കൊടുത്തിരിക്കുന്നത്.

Screenshot of YouTube video by History Upscaled

വീഡിയോയുടെ വിവരണം ഇങ്ങനെയാണ്. “ഗബ്രിയേൽ വെയർ ഫ്രാൻസിൽ ജനിച്ച ആദ്യകാല ചലച്ചിത്ര സംവിധായകനും ഫോട്ടോഗ്രാഫറുമായിരുന്നു. പ്രധാനമായും മെക്സിക്കോ, ഇൻഡോചൈന, മൊറോക്കോ എന്നിവിടങ്ങളിലെ പ്രവർത്തിച്ചാണ് അദ്ദേഹം  പ്രശസ്തനായത്. ഫ്രഞ്ച് ഇൻഡോചൈനയിൽ (വെച്ചാണ് ഇപ്പോഴത്തെ വിയറ്റ്‌നാം) ഗബ്രിയേൽ വെയർ  ഈ ചിത്രം പകർത്തിയത്. രണ്ട് ഫ്രഞ്ച് സ്ത്രീകൾ അന്നമൈറ്റ് (വിയറ്റ്നാമീസ്) കുട്ടികളുടെ കൂട്ടത്തിലേക്ക് സപെക്സ്  വലിച്ചെറിയുന്നതാണ്  ചിത്രത്തിൽ.”

തുടർന്ന്, ഗൂഗിൾ വിവർത്തനത്തിന്റെ സഹായത്തോടെ ഞങ്ങൾ “ഗബ്രിയേൽ വെയർ,” “സിനിമ”, “ഫ്രഞ്ച് ഇൻഡോചൈന,” “സ്ത്രീ”, “ഭക്ഷണം” എന്നീ കീവേഡുകൾ ഫ്രഞ്ച് ഭാഷയിലേക്ക്  വിവർത്തനം ചെയ്തു. എന്നിട്ട് അത് ഉപയോഗിച്ച്  സെർച്ച് എഞ്ചിനിൽ തിരഞ്ഞു. ഇത് ഞങ്ങളെ Catalogue Lumiere  വെബ്‌സൈറ്റിലെ  ഒരു ലേഖനത്തിലേക്ക് നയിച്ചു, “അന്നാമീസ് കുട്ടികൾ ലേഡീസ് പഗോഡയ്ക്ക് മുന്നിൽ നിന്നും പണം എടുക്കുന്നു.” 1899 ഏപ്രിൽ 28-നും 1900 മാർച്ച് 2-നും ഇടയിൽ ഫ്രഞ്ച് ഇൻഡോചൈനയിൽ വെച്ച്  ഗബ്രിയേൽ  വെയർചിത്രീകരിച്ചതാണ് ക്ലിപ്പ് എന്ന് വൈറൽ വീഡിയോയിൽ നിന്നുള്ള ഒരു സ്റ്റിൽ കൊടുത്തു കൊണ്ട് ലേഖനം  പറയുന്നു. 1901 ജനുവരി 20-ന് ലിയോണിൽ (ഫ്രാൻസ്) ഇത് പ്രദർശിപ്പിച്ചു.

Screenshot of Catalogue Lumiere website


വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ച് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 1926 ലാണ് എലിസബത്ത് രാജ്ഞി ജനിച്ചത് എന്നത് ശ്രദ്ധേയമാണ്.കൂടാതെ, ലേഖനം മധ്യഭാഗത്തുള്ള സ്ത്രീ മാഡം പോൾ ഡൗമർ ആണെന്നും ഇടതുവശത്തുള്ളത് അവരുടെ  മകളാണെന്നും തിരിച്ചറിയുന്നുണ്ട്.

Screenshot of Catalogue Lumiere website

Lumiere brothers   ഫോട്ടോഗ്രാഫിക് ഉപകരണങ്ങളുടെ ആദ്യ  നിർമ്മാതാക്കളായിരുന്നു. അവർ ഒരു ആദ്യകാല മോഷൻ-പിക്ചർ ക്യാമറയും സിനിമാട്ടോഗ്രാഫ് എന്ന പ്രൊജക്ടറും വികസിപ്പിച്ചെടുത്തു. “സിനിമ” എന്ന വാക്ക് ഈ പേരിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.   Gabriel Veyreഅവരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുകയും വിവിധ രാജ്യങ്ങൾ സന്ദർശിച്ച്   സിനിമകൾ നിർമ്മിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു.

വൈറലായ ക്ലിപ്പിൽ കാണുന്ന സ്ത്രീകളിൽ ആരും  എലിസബത്ത് രാജ്ഞിയല്ലെന്ന് ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ മിഡിൽ ഈസ്റ്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ മാർക്ക് ഓവൻ ജോൺസും ട്വീറ്റിൽ വ്യക്തമാക്കി. അദ്ദേഹം എഴുതി, “കൊളോണിയൽ വേഷം ധരിച്ച ഒരു സ്ത്രീ കുട്ടികൾക്ക് നേരെ ഭക്ഷണം എറിയുന്നതിന്റെ വീഡിയോ ധാരാളം ആളുകൾ പങ്കിടുന്നു. ഇത് ആഫ്രിക്കൻ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത രാജ്ഞിയാണെന്നാണ് വീഡിയോ പങ്കിട്ടുവർ പറയുന്നത്. ഇത് ശരിയല്ല. യഥാർത്ഥ വീഡിയോ 1900-ൽ ഗബ്രിയേൽ വെയർ ചിത്രീകരിച്ചത് ഇന്നത്തെ വിയറ്റ്നാമിലാണ്. രാജ്ഞി ജനിക്കുന്നതിന് 26 വർഷം മുമ്പ്. (sic)”

വായിക്കാം:വീഡിയോയിൽ  കാണുന്നത്  കുടകിൽ കളക്‌ടറായ മലയാളിയല്ല

Conclusion

 എലിസബത്ത്  രാജ്ഞി ആഫ്രിക്കയിലെ  കുട്ടികൾക്ക് നേരെ ഭക്ഷണം എറിയുന്നതായി കാണിക്കുന്ന വൈറൽ പോസ്റ്റുകൾ തെറ്റാണ്. രാജ്ഞി ജനിക്കുന്നതിന്  രണ്ട് ദശാബ്ദങ്ങൾ മുമ്പ് വിയറ്റ്നാമിൽ ചിത്രീകരിച്ചതാണ് വീഡിയോ.

Result: False

Sources

Post In VK, dated October 7, 2021

YouTube Video By History Upscaled, Dated February 11, 2021

Catalogue Lumiere Website

Tweet By Marc Owen Jones, Dated September 9, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular