Sunday, September 15, 2024
Sunday, September 15, 2024

HomeFact CheckPoliticsകോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ്  നൽകാൻ ചെന്നൈയിൽ  തടിച്ചുകൂടി ജനസാഗരം എന്ന  പേരിൽ പ്രചരിക്കുന്നത് 2017...

കോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ്  നൽകാൻ ചെന്നൈയിൽ  തടിച്ചുകൂടി ജനസാഗരം എന്ന  പേരിൽ പ്രചരിക്കുന്നത് 2017 ലെ ചിത്രം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ്  നൽകാൻ ചെന്നൈയിൽ തടിച്ചുകൂടി ജനസാഗരം എന്ന  പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. 

 സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുൻ  സി പി എം സംസ്ഥാന സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഒക്ടോബർ ഒന്നാം തിയതിയാണ്  അന്തരിച്ചത്. അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ചികിത്സക്ക് വേണ്ടി ചെന്നൈയിലേക്ക് പോകുന്നതിനോടനുബന്ധിച്ചാണ് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.

കൊണ്ടോട്ടി സഖാക്കൾ എന്ന പേജിൽ നിന്നും ഞങ്ങൾ കാണും വരെ 31പേരാണ് ചിത്രം ഷെയർ ചെയ്തത്.

കൊണ്ടോട്ടി സഖാക്കൾ‘s Post

ഞങ്ങൾ കാണുമ്പോൾ,Santhosh Cyril എന്ന പേരിൽ  6 പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

Santhosh Cyril‘s Post

Nisam Alipparamba  എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 1 ഷെയർ ചിത്രത്തിന് ഉണ്ടായിരുന്നു.

Nisam Alipparamba ‘s Post

Fact check/Verification

ആദ്യം ഞങ്ങൾ,”കോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ് നൽകാൻ ചെന്നൈയിൽ  തടിച്ചുകൂടി ജനസാഗരം,” എന്ന കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തു. അപ്പോൾ Webdunia Malayalam ഒക്ടോബർ 1 ന് പോസ്റ്റ് ചെയ്ത വീഡിയോ കിട്ടി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ മൃതദേഹത്തിന് ആദരം അർപ്പിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ആ രംഗങ്ങൾക്ക് ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോയുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ മനസിലാക്കി.

 Webdunia Malayalam‘s Post

തുടർന്ന്, ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഓഗസ്റ്റ് 17 2017 ൽ ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നും ഈ ചിത്രം കിട്ടി. സണ്ണി ലിയോൺ കൊച്ചിയിൽ വന്നപ്പോഴുള്ളതാണ് ചിത്രം എന്നാണ് ഇന്ത്യ ടുഡേ വാർത്തയിൽ പറയുന്നത്.

Screen grab of the photo appearing in India Today

ക്വിന്റും ഈ ചിത്രം ഓഗസ്റ്റ് 17 2017ലെ ഒരു വർത്തയ്‌ക്കൊപ്പം പ്രസീദ്ധീകരിച്ചിട്ടുണ്ട്. ക്വിന്റിന്റെ റിപ്പോർട്ട് പ്രകാരം സ്മാർട്ട്ഫോൺ വിപണന ശൃംഖലയായ ഫോൺ 4 ഡിജിറ്റൽ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായി 2017 ൽ സണ്ണി ലിയോൺ വന്നപ്പോഴുള്ളതാണ് ചിത്രം. അന്ന് അവരെ  കാണാൻ തടിച്ചുകൂടിയ ജനങ്ങളെ ആണ്  ചിത്രത്തിൽ കാണുന്നത്.

The photo that appeared in The Quint

അന്ന് ,ഈ ചിത്രം സണ്ണി ലിയോണും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ്  നൽകാൻ ചെന്നൈയിൽ  തടിച്ചുകൂടി ജനസാഗരത്തിന്റെ ചിത്രമല്ല ഇത് എന്ന് അതിൽ നിന്നും മനസിലായി.

Sunny Leone’s Tweet

വായിക്കാം:ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പ്രവേശിച്ചപ്പോൾ രാഹുൽ ഗാന്ധി വേഷത്തിൽ മാറ്റം വരുത്തിയോ? ഒരു അന്വേഷണം

Conclusion 

ഈ ചിത്രം 2017 ൽ സണ്ണി ലിയോൺ കൊച്ചി സന്ദർശിച്ച സമയത്തേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന് അന്ത്യ യാത്രയയപ്പ്  നൽകാൻ ചെന്നൈയിൽ  തടിച്ചുകൂടിയവരുമായി ചിത്രത്തിന് ബന്ധമില്ല.

Result: False

Sources

Video report in Webdunia Malayalam on October 1,2022

News report in India Today on August 17,2017

News report in The Quint on August 17,2017

Tweet by Sunny Leone on August 17,2017

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular