Monday, December 23, 2024
Monday, December 23, 2024

HomeFact Checkമുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിൽ അവഗണിച്ചുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്ന...

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിൽ അവഗണിച്ചുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)

മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിൽ നിന്നുള്ള ആറ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ബിജെപി നേതാവും മുൻ ജാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈ 25  തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ  സാഹചര്യത്തിലാണ്, മുൻ രാഷ്ട്രപതി പ്രധാനമന്ത്രി മോദിയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുമ്പോൾ  പ്രധാനമന്ത്രി അവഗണിച്ചതായി തോന്നിക്കുന്ന ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. രാം നാഥ് കോവിന്ദിന്റെ നോട്ടം പ്രധാനമന്ത്രിയുടെ നേരെ വരുന്ന  നിമിഷം പ്രധാനമന്ത്രി വിടവാങ്ങൽ ചടങ്ങ് ചിത്രീകരിക്കുന്ന ക്യാമറകളിലേക്ക്  ഫോക്കസ് ചെയ്യുന്നതായിട്ടാണ് ഈ ദൃശ്യങ്ങളിൽ ഉള്ളത്.

യാത്രയയപ്പ് ചടങ്ങിൽ മുൻ രാഷ്ട്രപതി കോവിന്ദിനെ പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. തെറ്റായ അവകാശവാദം ഉന്നയിക്കാൻ ദൈർഘ്യമേറിയ വീഡിയോയുടെ ക്ലിപ്പ് ചെയ്ത ഭാഗം സന്ദർഭത്തിന് പുറത്ത് ഷെയർ ചെയ്യുകയാണ് എന്ന്  ന്യൂസ്‌ചെക്കർ കണ്ടെത്തി.

വേടത്തി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന്  5.9 k ഷെയറുകൾ ഉണ്ടായിരുന്നു. ആ പോസ്റ്റിൽ വീഡിയോ ഒരു  വിവരണവുമില്ലാതെയാണ് ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ കമന്റുകളിൽ നിന്നും ആളുകൾ `കോവിന്ദിനെ അപമാനിച്ചുവെന്നാണ്’ വീഡിയോയിലെ ദൃശ്യങ്ങളിൽ നിന്നും മനസിലാക്കിയത് എന്ന് വ്യക്തമാണ്.

വേടത്തി ‘s Post

Sujikumar Sasidharan  എന്ന വ്യക്തി പോസ്റ്റിന് താഴെ ‘അവഹേളനം’  എന്ന് കമന്റ് ചെയ്തിരിക്കുന്നു. Jose Karakat   എന്ന വ്യക്തിയുടെ കമന്റ്,” ബിജെപി എന്ന ഒരു രാഷ്ട്രീയ (വർഗീയ )പാർട്ടിയെ ഇന്ത്യയിൽ വളർത്തിയ എൽകെ അദ്വാനിക്കു ഒരു വിലയും കൊടുത്തില്ല പിന്നെയാ കുന്തവും പിടിച്ചു കാവൽ നിന്ന കോവിന്ദന്‌,” എന്നാണ്.

ഞങ്ങൾ കണ്ടപ്പോൾ,Shaju Shafir എന്ന ആളുടെ  പോസ്റ്റിന്  55 ഷെയറുകൾ ഉണ്ടായിരുന്നു.”ഞാനെത്ര ഒപ്പിട്ട് കൊടുത്തതാ, എന്തിനാണ് ഈ അവഗണന,” എന്നാണ് പോസ്റ്റിലെ വിവരണം.

,Shaju Shafir‘s Post

പോസ്റ്റിന് താഴെ, Kuruvangadan Azeez Orp എന്ന ആൾ,  ” അല്പന് അർത്ഥം കിട്ടിയാൽ,” എന്ന് കമന്റ് ചെയ്തിട്ടുണ്ട്. Ayoob Sonkal Abdulla എന്ന ആൾ കമന്റിൽ പറയുന്നത്,” ക്യാമറയുടെ മുമ്പിലേക്ക് നടന്ന് വന്ന മുൻ പ്രസിഡൻ്റിനെ തള്ളി മാറ്റാഞ്ഞത് അദേഹത്തിൻ്റെ ഭാഗ്യം,” എന്നാണ്. ഇതിൽ നിന്നെല്ലാം ഈ പോസ്റ്റ് കണ്ടവരും പ്രധാനമന്ത്രി മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിൽ അദ്ദേഹത്തെ അപമാനിച്ചുവെന്നാണ് അനുമാനിക്കുന്നത് എന്ന് വ്യക്തമാവും.

Comments on,Shaju Shafir ‘s Post

Fact Check/Verification

വീഡിയോ സൂക്ഷ്മമായി വിശകലനം ചെയ്തപ്പോൾ, വൈറൽ ക്ലിപ്പിന്റെ മുകളിൽ ഇടത് മൂലയിൽ ‘സൻസദ് ടിവി’യുടെ വാട്ടർമാർക്ക് ഞങ്ങൾ  ശ്രദ്ധിച്ചു. ഇത് ഒരു സൂചനയായി എടുത്ത്, ‘സൻസദ് ടിവി പ്രസിഡന്റ് കോവിന്ദ് വിടവാങ്ങൽ’ എന്ന്  ഞങ്ങൾ യൂട്യൂബിൽ ഒരു കീവേഡ് സെർച്ച് നടത്തി. അത് ഞങ്ങളെ ജൂലൈ 23-ന്  സൻസദ് ടിവി’യുടെ ഒരു വീഡിയോയിലേക്ക് നയിച്ചു. ‘President Kovind’s departure from the Central Hall of Parliament I Farewell function,’ എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നിന്ന് പുറത്തേക്ക്ൾ വരുമ്പോൾ  മുൻ രാഷ്ട്രപതി പാർലമെന്റംഗങ്ങളെ അഭിവാദ്യം ചെയ്യുന്നത്  വീഡിയോയിൽ കാണാം. വീഡിയോയിൽ അമ്പത്തൊൻപത് സെക്കൻഡുകൾക്കുള്ളിൽ, മുൻ രാഷ്ട്രപതി കോവിന്ദും പ്രധാനമന്ത്രി മോദിയും പരസ്പരം കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നത് കാണാം. അതിനുശേഷം പിയൂഷ് ഗോയലിനെയും മറ്റുള്ളവരെയും അഭിവാദ്യം ചെയ്യാൻ രാഷ്ട്രപതി മുന്നോട്ട് നീങ്ങുന്നതും പ്രധാനമന്ത്രി മറ്റൊരു ദിശയിലേക്ക്  നോക്കുന്നതും കാണാം. 

Screengrab from YouTube video by Sansad TV

പ്രധാനമന്ത്രി മുൻ രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തതിന് തൊട്ടുപിന്നാലെയുള്ള  വീഡിയോ ഭാഗങ്ങൾ മാത്രം അടർത്തി മാറ്റി പ്രധാനമന്ത്രി മോദി, രാം നാഥ് കോവിന്ദിനോട് അനാദരവ് കാണിച്ചുവെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഷെയർ  ചെയ്യുന്ന വൈറൽ ക്ലിപ്പിൽ  ഇരു നേതാക്കളും അഭിവാദ്യങ്ങൾ കൈമാറുന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.

Screengrab from YouTube video by Sansad TV

 ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും പരിപാടിയിൽ നിന്നുള്ള നിരവധി ഫോട്ടോകൾ പങ്കിട്ടിട്ടുണ്ട്. അതിലൊന്നിൽ  മുൻ രാഷ്ട്രപതി കോവിന്ദും പ്രധാനമന്ത്രി മോദിയും പരസ്പരം അഭിവാദ്യം ചെയ്യുന്നതിന്റെ കൃത്യമായ ദൃശ്യം  കാണിക്കുന്നു. തുടർന്ന്  മുൻ രാഷ്ട്രപതി പിയൂഷ് ഗോയൽ അടക്കമുള്ള മറ്റൾക്കാരെ   അഭിവാദ്യം ചെയ്യാൻ പോകുന്ന ദൃശ്യങ്ങൾ കാണാം. 

Image shared by @rashtrapatibhvn on Twitter

വായിക്കാം:വൈറൽ വീഡിയോയിലെ കവിതാ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നുള്ള  യുവതി അല്ല

Conclusion

മുൻ രാഷ്ട്രപതി കോവിന്ദിന്റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തെ പ്രധാനമന്ത്രി മോദി അവഗണിച്ചുവെന്ന വൈറൽ വീഡിയോയിലെ വാദം തെറ്റാണ്. തെറ്റായ വിവരണം പ്രചരിപ്പിക്കുന്നതിനായി ദൈർഘ്യമേറിയ വീഡിയോയുടെ ഒരു ഭാഗം സന്ദർഭത്തിന് അടർത്തി മാറ്റി ഷെയർ ചെയ്യപ്പെടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

Sources

Video Uploaded On YouTube Channel Of Sansad TV On July 23, 2022


Tweet By @rashtrapatibhvn On July 23, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular