Thursday, December 19, 2024
Thursday, December 19, 2024

HomeFact Checkവൈറൽ വീഡിയോയിലെ കവിതാ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നുള്ള  യുവതി അല്ല 

വൈറൽ വീഡിയോയിലെ കവിതാ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നുള്ള  യുവതി അല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഇന്ത്യക്കാരെ  വെല്ലുവിളിച്ച വിദേശ ഗുസ്തിതാരത്തെ പരാജയപ്പെടുത്തിയ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നുള്ള കവിതയുടെത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ചില പോസ്റ്റുകളിൽ വെല്ലുവിളിച്ച താരം പാകിസ്ഥാനിൽ നിന്നുള്ളതാണ് എന്നും പറയുന്നുണ്ട്. ഹരിയാന താരത്തെ പരാജയപ്പെടുത്തിയ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നുള്ള കവിത എന്ന പേരിലും വീഡിയോ വൈറലാവുന്നുണ്ട്.

”മുംബൈയിൽ നടന്ന മത്സരത്തിൽ വിജയിച്ചതിന്റെ ആഘോഷത്തിൽ എന്നെ തോൽപ്പിക്കാൻ ഭാരതത്തിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു അപ്പോൾ ജന സാഗരത്തിന്റെ ഇടയിൽ നിന്നും നമ്മുടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും ഒരു യുവതി കവിതാ ധൈര്യത്തോടെ ബോക്സിങ് ചേമ്പറിൽ കയറി അവളെ മലർത്തിയടിച്ചു,” എന്നാണ് വൈറൽ പോസ്റ്റ് പറയുന്നത്.

Pradeep Sriram  എന്ന പ്രൊഫൈലിൽ നിന്നും    KERALA BJP (കേരള ബി.ജെ.പി) എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ അതിന് 1.5 k ഷെയറുകൾ ഉണ്ടായിരുന്നു.

Pradeep Sriram ‘s Post

ഭാരതീയ വനിത സംഘം എന്ന ഗ്രൂപ്പിൽ Remya Shyju എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന്  ഞങ്ങൾ  കാണുമ്പോൾ 120 ഷെയറുകൾ ഉണ്ടായിരുന്നു.

 Remya Shyju‘s Post

ഈ പോസ്റ്റുകളിൽ വെല്ലുവിളിക്കുന്ന ബോക്സർ  ഏത് നാട്ടുകാരിയാണ് എന്ന് പറയുന്നില്ല. എന്നാൽ ഇന്ത്യക്കാരെ വെല്ലുവിളിച്ച വിദേശ ഗുസ്തിക്കാരിയായാണ് പോസ്റ്റിനെ ആളുകൾ മനസിലാക്കിയത് എന്ന് കമ്മന്റുകളിൽ നിന്നും വ്യക്തമാണ്.

സംഘ ധ്വനി കേരളം എന്ന ഐഡിയിൽ നിന്നും പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 127 ഷെയറുകൾ ഉണ്ടായിരുന്നു. പാക്കിസ്ഥാനിലെ ബോക്സിങ് താരം ആണ് വെല്ലുവിളിച്ചത് എന്നാണ് ഈ പോസ്റ്റിലെ അവകാശവാദം.

സംഘ ധ്വനി കേരളം‘s Post

ഞങ്ങൾ കാണുമ്പോൾ,രാഘവനുണ്ണി കല്ലമ്പലം എന്ന ഐഡി ഷെയർ ചെയ്ത സമാനമായ പോസ്റ്റിന് 115 ഷെയറുകൾ ഉണ്ടായിരുന്നു, ”ഇന്ത്യയുടെ തന്നെ ഹരിയാന താരം എന്നെ തോൽപ്പിക്കാൻ ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു എന്ന് വെല്ലുവിളിച്ചപ്പോൾ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും ഒരു യുവതി കവിതാ ധൈര്യത്തോടെ ബോക്സിങ് ചേമ്പറിൽ കയറി വെല്ലുവിളിച്ച താരത്തെ മലർത്തിയടിച്ചു,” എന്നാണ് ഈ പോസ്റ്റ് പറയുന്നത്.

രാഘവനുണ്ണി കല്ലമ്പലം ‘s Post

Fact Check /Verification

ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ചു. എന്നിട്ട്  വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ഡെക്കാൻ ക്രോണിക്കളിൽ ജൂൺ 17 2016 ൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത കിട്ടി.

”സൽവാർ കമീസ് ധരിച്ച പഞ്ചാബി യുവതി കടുത്ത പോരാട്ടത്തിൽ പ്രോ ഗുസ്തി താരത്തെ വീഴ്ത്തി എന്നാണ് ഈ വീഡിയോയിലെ ഒരു കീ ഫ്രെയിം കൂടി അടങ്ങുന്ന വാർത്തയുടെ തലക്കെട്ട്. BB Bull Bull എന്ന  പ്രോ ഗുസ്തി താരത്തെയാണ് യുവതി വീഴ്ത്തിയത്. പഴയ ഹരിയാന പോലീസ് ഉദ്യൊഗസ്ഥയും മാർഷൽ ആർട്സ് ചാമ്പ്യനുമാണ് സൽവാർ കമീസ് ധരിച്ച പഞ്ചാബി യുവതി,” എന്ന് വാർത്ത പറയുന്നു.

Screen Grab of Deccan chronicle’s report

ജൂൺ 18,2016നുള്ള  ന്യൂസ് മിനിറ്റ് റിപ്പോർട്ട് പ്രകാരം ,മുൻ ഹരിയാന പോലീസ് ഓഫീസറും പവർ-ലിഫ്റ്റിംഗും എംഎംഎ ചാമ്പ്യനുമായ കവിത BB Bull Bullന്റെ ഓപ്പൺ ചലഞ്ച് സ്വീകരിച്ചു. മുൻ WWE ഗുസ്തി താരം ദി ഗ്രേറ്റ് ഖാലി ആരംഭിച്ച ജലന്ധറിലെ പരിശീലന സ്കൂളും ഗുസ്തി പ്രമോട്ടറുമായ കോണ്ടിനെന്റൽ റെസ്‌ലിംഗ് എന്റർടെയ്ൻമെന്റാണ് പരിപാടി നടത്തിയത്.

Screen grab of News Minute’s report

ഡിഎൻഎ സെപ്റ്റംബർ 30 2017 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കവിത തോൽപിച്ച BB Bull Bull ഇന്ത്യയിലെ ആദ്യ പ്രൊ ഗുസ്തിക്കാരിയാണ്.

Screen grab of DNA’s report

പിടിസി പഞ്ചാബിയുടെ ഫെബ്രുവരി 5 2020 ലെ ഇന്റർവ്യൂവിലും BB Bull Bull ഇന്ത്യയിലെ ആദ്യ പ്രൊ ഗുസ്തിക്കാരിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. സരബ്ജിത്‌ കൗർ എന്നാണ് അവരുടെ പേര് എന്നും ഇന്റർവ്യൂവിൽ നിന്നും വ്യക്തമാണ്.

വായിക്കാം:ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും  ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാനുള്ള മരുന്ന് സൗജന്യമായി നൽകുമെന്ന പ്രചരണം  വ്യാജം

Conclusion

വീഡിയോയിൽ ഗുസ്തി കൂടുന്ന രണ്ട് വനിതകളും ഇന്ത്യക്കാരാണ്. തമിഴ്നാടുകാരിയല്ല പഞ്ചാബിയാണ് സൽവാർ കമീസ് വേഷത്തിൽ ഗുസ്തി ജയിച്ച കവിത എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

ResultFalse

Sources

News report published in Deccan Chronicle  on June 17,2016

News report published in News minute on June 18,2016

News report published in DNA on September 30,2017

News report published in PTC Punjabi on February 5,2020


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular