Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ജോനിറ്റ ഗാന്ധി.
Fact: ഗായിക ജോനിറ്റ ഗാന്ധി ഇന്തോ-കാനേഡിയൻ വംശജയാണ്.
“നെഹ്റു കുടുംബത്തിൽ നിന്നും ഒരു ഗായിക,” എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ജോനിറ്റ ഗാന്ധിയുടെ മനോഹര ഗാനങ്ങൾ ,” എന്നാണ് പോസ്റ്റ് പറയുന്നത്.
ഗായിക വീഡിയോയിൽ, “ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ” എന്ന മലയാള ഗാനവും, ഹിന്ദി, തെലുങ്ക്, പഞ്ചാബി, മറാത്തി, തമിഴ് ഗാനങ്ങളും പാടുന്നത് കാണാം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ഗുജറാത്തി, മറാത്തി, തെലുങ്ക്, പഞ്ചാബി സിനിമകളിൽ പാടുന്ന ഗായികയാണ് ജോനിറ്റ.
വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: അമ്പലത്തിൽ കയറിയതിന് ദളിത് സ്ത്രീയെ കൊന്നോ?
ജോനിറ്റ ഗാന്ധി എന്ന് ഇംഗ്ലീഷിൽ കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, അവരുടെ വെബ്‌സൈറ്റ് കിട്ടി.
“ടൊറന്റോയുടെ നൈറ്റിംഗേൽ എന്ന് ഇന്തോ -കനേഡിയൻ സമൂഹത്തിൽ അറിയപ്പെടുന്ന ജോനിറ്റ ഗാന്ധി, ഇന്ത്യയിലെ ന്യൂ ഡൽഹിയിൽ ജനിച്ചു,” എന്നാണ് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ബയോഡാറ്റ പറയുന്നത്.
“ഒരു ശിശുവായിരുന്നപ്പോൾ ടൊറന്റോയിലേക്ക് താമസം മാറി. കനേഡിയൻ സംസ്കാരത്തിന്റെ ശക്തമായ സ്വാധീനത്തിൽ വളർന്നു. തന്റെ ഇന്ത്യൻ പൈതൃകവുമായി അടുത്ത ബന്ധം പുലർത്തി,” വെബ്‌സൈറ്റ് കൂട്ടിച്ചേർക്കുന്നു.
“ചെറുപ്പത്തിന്റെ വാഗ്ദാനവുമായ ഒരു പുതിയ പ്രതിഭ. അവളുടെ പേര് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഇടയിൽ ഒരു കൊടുങ്കാറ്റ് പോലെ വളർന്നു. “ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് അവളുടെ യൂട്യൂബിലെ സാന്നിധ്യത്തിലൂടെ അവളെ തിരിച്ചറിയുന്നത്,” വെബ്‌സൈറ്റ് പറയുന്നു.

അവരുടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഒന്നും അവർക്ക് നെഹ്‌റു കുടുംബവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്നതിന്റെ സൂചനകൾ ഒന്നുമില്ല.
അവരുടെ വെബ്‌സൈറ്റിൽ ജൂൺ 21,2020ൽ ഫാദഴ്സ് ഡേ ആശംസിച്ചു കൊണ്ട് ഒരു പോസ്റ്റുണ്ട്. അത് അനുസരിച്ച് അവരുടെ പിതാവ് ദീപക് ഗാന്ധി എന്ന ആളാണ്.

നവംബർ 22,2020ൽ അമ്മയുടെ പിറന്നാളിന് ആശംസ അറിയിക്കുന്ന പോസ്റ്റിൽ നിന്നും അവരുടെ അമ്മയുടെ പേര് സ്നേഹ് ഗാന്ധി ആണെന്നും മനസ്സിലായി.

Behindwoods Cold എന്ന യൂട്യൂബ് ചാനൽ, Jonita Gandhiയുടെ അടിപൊളി മലയാളം പാട്ട് എന്ന പേരിൽ സെപ്റ്റംബർ 13,2023 എന്ന് പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ വൈറലായത് എന്ന് മനസ്സിലായി.

ഡിസംബർ 22,2023 പ്രിയങ്ക ഗാന്ധിയുടെ മകൾ മിറായ വദേര രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിന്റെ വാർത്ത ഡിഎൻഎയുടെ വെബ്‌സൈറ്റിൽ ഉണ്ട്. ആ വാർത്തയിലെ വിവരം അനുസരിച്ച് പ്രിയങ്ക ഗാന്ധി- റോബർട്ട് വദേര ദമ്പതികൾക്ക് ഒരു മകനും ഒരു മകളും ഉണ്ട്. അവരുടെ മകന്റെ പേര് റേഹാൻ’എന്നാണ്.
ഇവിടെ വായിക്കുക:Fact Check: ഫിലിപ്പീൻസിൽ നിന്നുള്ള കൊടുങ്കാറ്റിന്റെ വീഡിയോ: വാസ്തവം എന്ത്?
പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകളല്ല പാട്ട് പാടുന്ന വിഡിയോയിൽ കാണുന്ന ജോനിറ്റ ഗാന്ധി എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: മനുഷ്യൻ ഇറച്ചി തുണ്ടുകളാകുന്ന വീഡിയോ ഗ്രാഫിക്സിൽ നിർമ്മിച്ചത്
Sources
Facebook post by Jonita Gandhi on June 21, 2020
Facebook post by Jonita Gandhi on November 22, 2020
Youtube video by Behindwoods Cold on September 13, 2023
News report by DNA India on December 22, 2022
Website of Jonita Gandhi
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.