Tuesday, November 19, 2024
Tuesday, November 19, 2024

HomeFact CheckPoliticsഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് :വസ്തുത എന്ത്?

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് :വസ്തുത എന്ത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ രണ്ടു  ഫോട്ടോകൾ ചേർത്ത് ഒരു കൊളാഷ് രൂപത്തിലെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ”മലപ്പുറത്ത് പൊറോട്ട അടിക്കുന്നത് ബംഗാളിൽ നിന്നുള്ള സി പി എം ഏരിയ സെക്രട്ടറിയായത് കൊണ്ട്, കുഴിമന്തിയാണ് നല്ലത്,” എന്ന പേരിലാണ് ഫോട്ടോ പ്രചരിക്കുന്നത്.

ആദ്യത്തെ ചിത്രത്തിൽ പാർട്ടി നേതാക്കൾക്ക് ഒപ്പം നിൽക്കുന്ന ഒരാളുടെ പടത്തിനു ചുറ്റും വട്ടം വരച്ചിട്ടുണ്ട്. അതിന് താഴെ, പൊറോട്ട ഉണ്ടാക്കുന്ന ഒരാളുടെ പടം ഉണ്ട്. അതിനൊപ്പം ആദ്യത്തെ ചിത്രത്തിൽ നിന്ന് വട്ടം വരച്ച ആളുടെ ഫോട്ടോ മാത്രം വെട്ടി ഒടിച്ചാണ് ഈ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്.

Rahul Army എന്ന ഐഡിയിൽ നിന്നും  പോസ്റ്റിന് ഞങ്ങളുട ശ്രദ്ധയിൽ വരുമ്പോൾ 93 ഷെയറുകൾ ഉണ്ട്.

Rahul Army‘s Post

ആവേശമാണ് കോൺഗ്രസ് എന്ന ഐഡിയിൽ നിന്നും 31 പേർ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ആവേശമാണ് കോൺഗ്രസ്‘sPost

Neelima Km എന്ന ഐഡിയിൽ നിന്നും 15 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Neelima Km‘s Post

ട്വീറ്ററിൽ,@sibi_tweetz എന്ന ഐഡിയിൽ നിന്നും ട്വീറ്റിന് 11 റീട്വീറ്റുകൾ കണ്ടു.

@sibi_tweetz‘s tweet

ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ പശ്ചാത്തലം 

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ മുതൽ അതിനെ പൊറോട്ട യാത്ര എന്ന് ചില ഇടതുപക്ഷ പ്രൊഫൈലുകൾ കളിയാക്കിയിരുന്നു.

Post in social media mocking rajul’s yatra as Parotta Yatra

” പോരാട്ടമാണ് ബദൽ,പൊറോട്ടയല്ല,” എന്ന് തൃശൂർ പുതുക്കാട് സെന്ററിൽ സിപിഎമ്മിന്റെ യുവജന സംഘടനയായ dyfi സ്ഥാപിച്ച ബാനർ സമൂഹ മാധ്യമങ്ങളിൽ ധാരാളം ഷെയർ ചെയ്യപ്പെട്ടു.

Banner of DYFI at Puthukad in Thrissur

”പൊറാട്ടയല്ല. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ് ” എന്നൊരു പോസ്റ്റർ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ  dyfi സ്ഥാപിച്ചിരുന്നു.

Banner of DYFI in Perinthalmanna shared in social media

”ഇതിന് ബദലായാണ് മലപ്പുറത്ത് പൊറോട്ട അടിക്കുന്നത് ബംഗാളിൽ നിന്നുള്ള സി പി എം ഏരിയ സെക്രട്ടറിയായത് കൊണ്ട്, കുഴിമന്തിയാണ് നല്ലത്,” എന്ന പ്രചരണം.

Fact check/Verification

ആദ്യ ചിത്രം ഞങ്ങൾറിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2018ല്‍ ഹൈദ്രബാദില്‍ നടന്ന 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നുള്ള ചിത്രമാണിത് എന്ന് മനസിലായി. ഏപ്രിൽ 18 2018 ൽ ദി പ്രിന്റ് ഈ ചിത്രം കൊടുത്തിട്ടുണ്ട്.

രണ്ടാമത്തെ ചിത്രം ഞങ്ങളുടെ അന്വേഷണത്തിൽ ട്രാവല്‍ വെബ്‌സൈറ്റായ  ട്രിപ് അഡൈ്വസറിൽ ഇടുക്കി ജില്ലയിലെ തേക്കടിയില്‍ നിന്നുള്ള അല്‍ത്താഫ് ഹോട്ടലിലേതാണ് എന്ന വിവരണത്തോടെ കൊടുത്തിട്ടുള്ള ചിത്രമാണ്. എക്സ്പെർട്ട് പൊറോട്ട മേക്കറുടേത് എന്ന പേരിലാണ് വെബ്‌സൈറ്റിൽ ചിത്രം കൊടുത്തിരിക്കുന്നത്.

Screen grab of the photo appearing in trip advisor

തുടർന്ന് ആദ്യത്തെ ഫോട്ടോയിലെ തലയ്ക്ക്  ചുറ്റും വട്ടം വരച്ചിരിക്കുന്ന ആളെ കണ്ടെത്താൻ ശ്രമമായി. ഞങ്ങളുടെ തിരച്ചിലിൽ അത് തമിഴ്‌നാട്ടില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം  ജി.രാമകൃഷ്ണനാണെന്ന് മനസിലായി. ഡെക്കാൻ ക്രോണിക്കളിൽ 2016 ഏപ്രിൽ ഒമ്പതിന് പ്രസിദ്ധീകരിച്ച ചിത്രവും ഇപ്പോൾ പ്രചരിക്കുന്ന ചിത്രവുമായി ഒത്തുനോക്കിയപ്പോൾ അത് ബോധ്യമായി. ജി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹത്തിന്റേതായുള്ള ധാരാളം ഫോട്ടോകൾ ഉണ്ട്. അത് പരിശോധിച്ചപ്പോൾ  ഇപ്പോൾ പ്രചരിക്കുന്ന ആദ്യത്തെ ഫോട്ടോയിൽ ഉള്ളത് അദ്ദേഹം തന്നെയാണ് എന്ന്കൂടുതൽ വ്യക്തമായി. 

Screen grab of the News report in the Deccan Chronicle

2018 ഏപ്രിൽ 22 നു ഇന്ത്യൻ എക്സ്പ്രസ്സ് കൊടുത്ത സിപിഎം  പോളിറ്ബ്യുറോയിലേക്കും സെൻട്രൽ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെവരെ കുറിച്ചുള്ള വാർത്തയിലും ഈ പടം കൊടുത്തിട്ടുണ്ട്. വാർത്തയിൽ ജി രാമകൃഷ്ണൻ ഉൾപ്പെടെ 17 പേരടങ്ങുന്ന   പോളിറ്ബ്യുറോയിലെ അംഗങ്ങളെ കുറിച്ച് വിവരങ്ങളും കൊടുത്തിട്ടുണ്ട്.

Screen grab of Indian Express news

കൂടുതല്‍ പരിശോധിച്ചപ്പോള്‍ പൊറോട്ട അടിക്കുന്ന ഹോട്ടല്‍ തൊഴിലാളിയുടെയും  ജി.രാമകൃഷ്ണന്റെയും ഫോട്ടോകൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് വ്യക്തമായി.

Comparision of the photo of Hotel worker and G Ramakrishnan

വായിക്കാം: ടോൾ പ്ലാസയിൽ നിന്നുള്ള വൈറൽ വീഡിയോ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കേരളത്തിൽ  നിന്നുള്ളതല്ല

Conclusion 

തമിഴ്‌നാട്ടില്‍ നിന്നുള്ള പിബി അംഗം ജി.രാമകൃഷ്ണനാണ് ആദ്യ ചിത്രത്തിലുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. രണ്ടാമത്തെ ചിത്രത്തിലുള്ളത് ഇടുക്കി, തേക്കടിയിലെ അല്‍ത്താഫ് ഹോട്ടലിലെ പെറോട്ട ഉണ്ടാക്കുന്ന തൊഴിലാളിയാണ്. 

Result: False

Sources


News report in the Print on April 18,2018

tripadvisor.co.uk

News report in the Deccan Chronicle on April 9,2016

Newsreport in the Indian Express on April 22,2018


Facebook Profile of G Ramakrishnan


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular