Monday, December 23, 2024
Monday, December 23, 2024

HomeFact Checkഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേയിൽ മുന്നിൽ എത്തിയത് രാഹുൽ ഗാന്ധിയല്ല

ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേയിൽ മുന്നിൽ എത്തിയത് രാഹുൽ ഗാന്ധിയല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ജനപ്രീതിയി‍ൽ രാഹുൽ ഗാന്ധി മുന്നിലെന്ന് ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആ പോസ്റ്റിലെ മറ്റ് അവകാശവാദങ്ങൾ ഇങ്ങനെയാണ്:

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചെന്നും സർവ്വേയിൽ ‍ പറയുന്നു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും സർവ്വേയിൽ ‍ ജനങ്ങൾ ‍ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി കൊവിഡ് ആണെന്നും രണ്ടാമത്തെ പ്രശ്നം വിലവർധനവാണെന്നും സർവ്വേ വ്യക്തമാക്കുന്നു.

KPCC (Kerala Pradesh Congress Committee) എന്ന ഗ്രൂപ്പിൽ Jos Antony Chiramel ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 51 റീഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക്

 INDIAN NATIONAL CONGRESS THIRUVANANTHAPURAM DISTRICT Jos Antony Chiramel തന്നെ ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 108 റീഷെയറുകൾ ഉണ്ടായിരുന്നു.മറ്റ് നിരവധി പ്രൊഫൈലുകളിൽ ഇത്‌ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

ത്രിവർണ്ണപ്പട കോൺഗ്രസ് എന്ന ഗ്രൂപ്പിൽ   Raheesh Wayanad ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 47 റീഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

ഞങ്ങൾ ഇന്ത്യ ടുഡേയുടെ പട്ടിക പരിശോധിച്ചു.പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധി. 10 ശതമാനം ആളുകളാണ്   പ്രധാനമന്ത്രിയാവാന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി  ആദിത്യനാഥാണ് പട്ടികയിൽ  രണ്ടാമന്‍. സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം ആളുകളുടെ പിന്തുണ  ആദിത്യനാഥിനു  കിട്ടി.

ദല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാളാണ് പട്ടികയില്‍ നാലാം സ്ഥാനം. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് 8 ശതമാനം ആളുകൾ  കെജ്‌രിവാളിനെ പിന്തുണച്ചു.

ഇന്ത്യ ടുഡെ സർവേ: മോദിയുടെ ജനപ്രീതി ഇടിഞ്ഞു

കഴിഞ്ഞ ആഗസ്റ്റില്‍ 66 ശതമാനം ആളുകൾ  ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി മോദിയുടെ പേരാണ് നിര്‍ദേശിച്ചിരുന്നത്.

മോദി തന്നെയാണ് സർവേ പ്രകാരം ജനപ്രീതിയിൽ മുന്നിൽ. എന്നാല്‍ കഴിഞ്ഞ രണ്ടു സർവേകളിലും  അദ്ദേഹത്തിന്റെ ജനപ്രീതി കുറയുന്നതായാണ് കാണുന്നത്.

2021 ജനുവരിയില്‍ അത് 38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് ആവുമ്പോഴേക്കും അത് വീണ്ടും  24 ശതമാനത്തിലേക്ക് കുറഞ്ഞു.

നിലവിൽ രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി കൊവിഡ് ആണെന്നും രണ്ടാമത്തെ പ്രശ്നം വിലവർധനവാണെന്നും സർവ്വേ വ്യക്തമാക്കുന്നുവെന്ന പോസ്റ്റിലെ അവകാശവാദം സർവേ ശരിവെക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചെന്ന വാദവും ശരിയാണ്.

വായിക്കുക:അഭയാർഥി കുട്ടിയുടെ പടം അഫ്ഗാനിസ്ഥാനിലേത് അല്ല

Conclusion

 ജനപ്രീതിയി‍ൽ രാഹുൽ ഗാന്ധി മുന്നിലെന്ന് ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേ പറയുന്നുവെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Result: MISLEADING 

Our Sources

India Today Survey Results

Media reports

India Today Editorial Director Raj Chengappa’s tweet

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular