Friday, November 22, 2024
Friday, November 22, 2024

HomeFact CheckPoliticsപിണറായി വിജയൻറെ മകളുടെ കല്യാണത്തിന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നിൽക്കുന്ന പടം...

പിണറായി വിജയൻറെ മകളുടെ കല്യാണത്തിന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നിൽക്കുന്ന പടം വ്യാജം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

പിണറായി വിജയൻറെ മകളുടെ കല്യാണത്തിന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നിൽക്കുന്ന പടം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. Chandran Vadavucode എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 2.5 K ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.

Chandran Vadavucode‘s Post

ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ, Nagaroor Naisam Pkh എന്ന ഐഡിയിൽ നിന്നുള്ള  പോസ്റ്റിന് 15 ഷെയറുകൾ ഉണ്ടായിരുന്നു.

.Nagaroor Naisam Pkh‘s Post

പ്രചരണം സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വന്നതിന് പിന്നാലെയാണ്  ഈ ഫോട്ടോ വൈറലാവുന്നത്.

”നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് ജൂൺ 7 ന്  സംസാരിക്കുമ്പോഴാണ്  സ്വപ്ന. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ,  മുഖ്യമന്ത്രിയുടെ അഡ‍ീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന്,” മാധ്യമങ്ങളോട് പറഞ്ഞത്.

“2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ പോയപ്പോഴാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ സ്വപ്നയെ അറിയിച്ചു. തുടർന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വഴി അത് കൊടുത്തുവിട്ടെന്നും,” സ്വപ്ന പറഞ്ഞു. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് വസ്തുക്കൾ എത്തിച്ചത്. കോൺസലേറ്റിൽ സ്കാൻ ചെയ്തപ്പോൾ ഈ ബാഗിൽ കറൻസിയായിരുന്നുവെന്ന് മനസിലാക്കി.  മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, നളിനി നെറ്റോ എന്നിവർക്ക് കാര്യങ്ങൾ അറിയാം,”- സ്വപ്ന പറഞ്ഞു.

”സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും, സ്വപ്ന പറഞ്ഞു. ഈ ഒരു സാഹചര്യത്തിലാണ് ഈ പോസ്റ്റുകൾ വൈറലാവുന്നത്.

Fact Check/Verification

ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജില്‍ സെര്‍ച്ച് ചെയ്തു. അപ്പോൾ ഞങ്ങൾക്ക് ജൂൺ 15 ,2020ൽ  റിയാസിനും വീണയ്ക്കും വിവാഹമംഗളാശംസകൾ അർപ്പിച്ചു കൊണ്ട് നിലവിലെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനിട്ട പോസ്റ്റ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ വിവാഹം നടക്കുമ്പോൾ ജയരാജൻ മന്ത്രിയായിരുന്നു. അദ്ദേഹവും ഭാര്യയും പിണറായിയ്ക്കും ഭാര്യയ്ക്കും മകൾ വീണയ്ക്കും മരുമകൻ മുഹമ്മദ് റിയാസിനും ഒപ്പം നിൽക്കുന്ന ചിത്രമാണിത്.ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് അന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് ആയിരിന്നു.

ന്യൂസ് 18 മലയാളവും ജൂൺ 15 2020 ന് ഈ ഫോട്ടോ  അവരുടെ റിപ്പോർട്ടിൽ ചേർത്തിരുന്നതായും ഞങ്ങൾ കണ്ടു.ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസിനും   മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും വിവാഹ  ആശംസകൾ അറിയിച്ച് പ്രമുഖർ എന്ന വർത്തയോടൊപ്പമാണ് അത്. നിലവിൽ പൊതുമരാമത്ത് മന്ത്രിയാണ് റിയാസ്.

Screengrab of the news published in Nwws 18 website

പോരെങ്കിൽ ഞങ്ങൾ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന ചില പോസ്റ്റുകളുടെ താഴെ ഒറിജിനൽ ഫോട്ടോ ചിലർ കമന്റായി കൊടുത്തിരിക്കുന്നത് ഞങ്ങൾ കണ്ടു.

വായിക്കാം: ഇന്ത്യൻ പീനൽ കോഡ് 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ്  അല്ല

Conclusion

മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ കല്യാണ ഫോട്ടോയിൽ അന്നത്തെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ തലവെട്ടി മാറ്റി അവിടെ സ്വപ്ന സുരേഷിന്റെ തല വെച്ച് എഡിറ്റ് ചെയ്തു കൃതിമമായി ഉണ്ടാക്കിയ ഫോട്ടോ ആണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Manipulated media/Altered Photo/Video

Sources 

Facebook Post by E P Jayarajan on June 15,2020

Photo in News 18 Malayalam Website on June 15,2020

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular