Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Real Photo of Tipu Sultan എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
CASA Thiruvananthapuram എന്ന ഐഡിയിൽ നിന്നും ”മലബാറിൽ സുറിയാനി ക്രിസ്ത്യാനികളെയും നായന്മാരെയും തിയന്മാരെയും കൊന്നൊടുക്കിയ ക്രൂരനായ ടിപ്പു സുൽത്താന്റെ ചരിത്രം വിവരിക്കുന്നു” എന്ന് അവകാശപ്പെടുന്ന വീഡിയോയ്ക്ക് ഒപ്പമാണ് ഈ പടം പ്രചരിപ്പിക്കുന്നത്.
”പാഠപുസ്തകങ്ങളിൽ കൊടുത്തിരിക്കുന്ന ടിപ്പു സുൽത്താന്റെ പടം തെറ്റാണ് എന്ന് വാദിച്ചാണ്” ഈ പടം കൊടുത്തിരിക്കുന്നത്. ഈ ലേഖനം എഴുതുന്ന സമയത്ത് ആ പോസ്റ്റിനു 433 ലൈക്സും 9k വ്യൂസും ഉണ്ട്.
”നമ്മൾ സ്ഥിരമായി കണ്ടു പഴകിയ പടത്തിലുള്ള ആളല്ല ടിപ്പു സുൽത്താൻ. ഈ ഫോട്ടോയിൽ കാണുന്ന ആളാണ് ശരിയായ ടിപ്പു സുൽത്താൻ” എന്നാണ് പോസ്റ്റ് പറഞ്ഞുവെക്കാൻ ശ്രമിക്കുന്നത്.
ടിപ്പു സുൽൽത്താൻ എന്ന് ഫേസ്ബുക്കിൽ കീ വേർഡ് സേർച്ച് ചെയ്താൽ ധാരാളം പടങ്ങൾ നമ്മുക്ക് ഇൻറർനെറ്റിൽ ലഭിക്കും. അതിൽ മിക്കവയും ടെക്സ്റ്റ് ബുക്കുകളിലൊക്കെ കണ്ട അതെ ഫോട്ടോയാണ്.
ഫേസ്ബുക്കിൽ ഇതിനു സമാനായി ടിപ്പു സുൽത്താൻ എന്ന പേരിൽ മറ്റൊരു പടവും പ്രചരിച്ചിരുന്നു. അതിനെ കുറിച്ച് ഞങ്ങളുടെ തമിഴ് ടീം മുൻപ് ചെയ്ത ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. ആ ഫോട്ടോ സാൻസിബാറിലെ സുൽത്താൻ സയ്യിദ് ഹമദ് ബിൻ തുവൈനിയുടേതായിരുന്നു.
ഈ ഫോട്ടോയിൽ ഉള്ളത് ആരാണ് എന്നറിയാൻ ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. ധാരാളം ഇമേജുകൾ കിട്ടി. അതിൽ ഗെറ്റി ഇമേജസിലും അലാമിയിലും ഉള്ള ഫോട്ടോകൾ ഉണ്ടായിരുന്നു.
ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ചിൽ അയാൾ ഹമദ് ബിൻ മുഹമ്മദ് ബിൻ ജുമ ബിൻ രാജാബ് എൽ മുർജെബി എന്നു അറിയപ്പെടുന്ന, സാൻസിബാറിലെ സ്വാഹിലി-അറബ് വംശജനായ അടിമ വ്യാപാരിയാണ് എന്ന് സംശയിക്കാവുന്ന തെളിവുകൾ കിട്ടി.
വ്യാപാരി. പര്യവേക്ഷകൻ, ഗവർണർ, തോട്ടം ഉടമ എന്ന നിലയിലും അയാൾ പ്രവർത്തിച്ചിട്ടുണ്ട്.
സാൻസിബാറിലെ പല സുൽത്താന്മാരുടെയും കീഴിൽ അയാൾ പ്രവർത്തിച്ചിട്ടുണ്ട് എന്ന് യുവർ ഡിക്ഷണറി പറയുന്നു.
സാൻസിബാറിന്റെ ഗ്രാമ്പൂ തോട്ടങ്ങൾക്കായി അടിമകളെ വ്യാപാരം നടത്തി.വലുതും ലാഭകരവുമായ ആനക്കൊമ്പ് വ്യാപാരത്തിന്റെ ഭാഗമായി, മധ്യ ആഫ്രിക്കയിലേക്ക് നിരവധി വ്യാപാര പര്യവേഷണങ്ങൾക്ക് അയാൾ നേതൃത്വം നൽകിയിരുന്നു. ടിപ്പു ടിപ്പ് എന്നും അയാൾ അറിയപ്പെട്ടിരുന്നു
ഈ മേഖലയിൽ ലാഭകരമായ വ്യാപാര പോസ്റ്റുകൾ അയാൾ സ്ഥാപിച്ചു.പ്രാദേശിക വിതരണക്കാരിൽ നിന്ന് ആനക്കൊമ്പ് വാങ്ങി തീരദേശ തുറമുഖങ്ങളിൽ ലാഭത്തിനായി മറിച്ചു വിറ്റു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുത്ത വർഗക്കാരെ അടിമകളായി കച്ചവടം നടത്തിയെന്ന് അയാളെ കുറിച്ചുള്ള വിവരണങ്ങൾ പറയുന്നു.
എന്നാൽ ആ ഫോട്ടോയ്ക്ക് മറ്റൊരു ആഫ്രിക്കൻ അടിമ വ്യപാരിയായ മുഹമ്മദ് ബിന്‍ ഖല്‍ഫാന്‍ ബിന്‍ ഖാമിസ് അല്‍-ബര്‍വാനിയുമായാണ് കൂടുതൽ സാമ്യം. റുമാലിസ എന്നും ഇയാൾ അറിയപ്പെടുന്നുവെന്ന് ഫേസ് റ്റു ഫേസ് ആഫ്രിക്കയിലെ ഒരു ലേഖനം പറയുന്നു.
അറേബ്യൻ ബാർവാനി ഗോത്രത്തിലെ അംഗമായിരുന്നു അയാൾ. ടിപ്പു ടിപ്പിന്റെ സഹായത്തോടെ ഉജിജിയുടെ സുൽത്താനായി.
1894 ജനുവരിയിൽ ബാരൻ ഫ്രാൻസിസ് ധാനിസിന്റെ കീഴിലുള്ള ബെൽജിയൻ സേന പരാജയപ്പെട്ടു. അതുവരെ അയാൾ ടാൻഗാൻയികയിലെ വ്യാപാരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയിരുന്നു,.
ഗെറ്റി ഇമേജുകളിൽ അയാളുടെ ഫോട്ടോയും ലഭ്യമാണ്.അലാമിയിലും അയാളുടെ ഫോട്ടോ ഉണ്ട്.
വായിക്കുക: മണ്ണാറശാല അമ്മ ആരോഗ്യവതിയാണ്
ഈ ചിത്രത്തിൽ കാണുന്നത് ടിപ്പു സുൽത്താനല്ല. ഒരു ആഫ്രിക്കൻ അടിമ വ്യാപാരിയാണ്.
https://www.alamy.com/tippu-tip-african-slave-trader-image245859568.html
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
September 3, 2021
Sabloo Thomas
October 1, 2021
Sabloo Thomas
January 5, 2022