പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അടുത്തിടെ വിവാദമായ ബിബിസി ഡോക്യുമെന്ററിക്ക് പിന്നിൽ “കോൺഗ്രസ് ഗൂഢാലോചന” ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം യുകെയിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ കണ്ടതായാണ് ഫോട്ടോയോടൊപ്പമുള്ള വിവരണം.
Rajesh Nathan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 220 ഷെയറുകൾ ഉണ്ടായിരുന്നു.

Sudeesh R എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത അത്തരം ഒരു പോസ്റ്റിന് ഞങ്ങൾ കാണും വരെ 23 ഷെയറുകൾ ഉണ്ടായിരുന്നു.

K S Ajith Ajith എന്ന ഐഡിയിൽ നിന്നും ഭാരതീയ രാഷ്ട്രീയം എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ കാണും വരെ 7 ഷെയറുകൾ ഉണ്ടായിരുന്നു.

Dilish Td എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 5 ഷെയറുകൾ ഉണ്ടായിരുന്നു.

Fact check
രാഹുൽ ഗാന്ധിയ്‌ക്കൊപ്പം വൈറൽ ഫോട്ടോയിലുള്ളത് ഇന്ത്യൻ വ്യവസായിയായ സാം പിട്രോഡയും യുകെ എംപിയും മുൻ ലേബർ പാർട്ടി നേതാവുമായ ജെറമി കോർബിനും ആണെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ മനസിലായി. പ്രസക്തമായ ഒരു കീവേർഡ് സെർച്ച് നടത്തിയപ്പോൾ, 2022-ൽ ലണ്ടനിൽ നടന്ന രാഷ്ട്രീയ തർക്കത്തിന് കാരണമായ ഈ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഒന്നിലധികം റിപോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
2022 മെയ് 24 ലെ ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, കോർബിനൊപ്പമുള്ള ഫോട്ടോയുടെ പേരിൽ ബിജെപി രാഹുൽ ഗാന്ധിയെ വിമർശിച്ചു. “ഇന്ത്യ വിരുദ്ധ” എംപിയായ അദ്ദേഹത്തിന്റെ ജമ്മു കശ്മീരിലെ സ്ഥിതിയെക്കുറിച്ചുള്ള നിരവധി ട്വീറ്റുകളെ തുടർന്ന് ബിജെപിയ്ക്ക് അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കാശ്‌മീർ ആഭ്യന്തര കാര്യമാണെന്ന് എന്ന നിലപാടാണ് ഇന്ത്യ എന്നും സ്വീകരിച്ചിരുന്നത്. വർഷങ്ങളായി ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള പിട്രോഡ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞത്: “അദേഹം (കോർബിൻ) എന്റെ ഒരു സുഹൃത്താണ്, ഹോട്ടലിൽ ഒരു കപ്പ് ചായ കുടിക്കാൻ വന്നതാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ല,”എന്നാണ്.


2022 മെയ് 23 ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആണ് ഫോട്ടോ ആദ്യമായി ട്വീറ്റ് ചെയ്തത് എന്ന് ഞങ്ങൾ മനസ്സിലാക്കി.
2023 ജനുവരി 17-ന് IMDbയിലും BBCയിലും സംപ്രേഷണം ചെയ്ത “ഇന്ത്യ: ദി മോദി ” എന്ന ഡോകുമെന്ററിയുടെ ആദ്യ എപ്പിസോഡിന്റെ ക്രെഡിറ്റുകൾ ഞങ്ങൾ പരിശോധിച്ചു. പരമ്പരയുടെ നിർമ്മാതാവ് റിച്ചാർഡ് കുക്സണും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മൈക്ക് റാഡ്ഫോർഡും ആണെന്ന് മനസ്സിലാക്കി. ഇത് ഒരു സൂചനയായി എടുത്ത്, “Rahul Gandhi Richard Cookson Mike Radford” എന്ന് ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി. അവർ തമ്മിൽ ഒരു കൂടികാഴ്ച്ച നടത്തി എന്ന് തെളിയിക്കുന്ന രേഖകളോ ഫോട്ടോകളോ കണ്ടില്ല.


കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ ബിബിസിയെ സമീപിച്ചു. “ഡോക്യൂമെന്ററി നിർമാണവുമായി ബന്ധപ്പെട്ട ടീമിലെ ആരും രാഹുൽ ഗാന്ധിയെ കണ്ടിട്ടില്ല,”. ബിബിസി വക്താവ് അറിയിച്ചു,
വായിക്കാം:മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആളുടെ ലിംഗം മൂരി കടിച്ചു എന്ന ന്യൂസ് കാർഡ് വ്യാജമാണ്
UPDATE:ബിബിസിയിൽ നിന്നുള്ള പ്രതികരണം ഉൾപ്പെടുത്തുന്നതിനായി ഈ ലേഖനം 28/01/2023-ന് അപ്ഡേറ്റ് ചെയ്തു.
Conclusion
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ രാഹുൽ ഗാന്ധി കണ്ടുവെന്ന അവകാശവാദത്തോടെ വൈറലാവുന്നത്,2022-ൽ ജെറമി കോർബിനൊപ്പം അദ്ദേഹം നിൽക്കുന്ന ഫോട്ടോയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
(ഈ ഫോട്ടോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ കുഷൽ കെ എം ആണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.