ഇന്തോനേഷ്യയുടെ പ്രസിഡന്റായിരുന്ന സുകാർണോയുടെ മകൾ സുക്മാവതി സുകാർണോ പുത്രി ഇസ്ലാംമതം വിട്ട് ഹൈന്ദവ ധർമ്മം സ്വീകരിച്ചുവെന്ന് പറയപ്പെടുന്ന സംഭവുമായി ബന്ധപ്പെട്ടു ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“ഔദ്യോഗികമായി ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിലെ പ്രധാന രാഷ്‌ട്രീയ കുടുംബത്തിലെ അംഗമാണ് ഇവർ.
അവരോടൊപ്പം അനുയായികൾ ആയ 30000 പേരാണ് ഇന്ന് ഇസ്ലാം മതം വിട്ട് സനാതന ധർമ്മത്തിലെയ്ക്ക് തിരികെ എത്തിയത്. ഇസ്ലാമിക രാജ്യമാണെങ്കിലും സാംസ്‌കാരികമായി ഹൈന്ദവപാരമ്പ്യര്യത്തെ മുറുകെപിടിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്തോനേഷ്യ മറ്റ് ഇസ്ലാമിക ലോകത്ത് നിന്നും വേറിട്ടുനിൽക്കുന്ന രാജ്യമാണ്.”പോസ്റ്റ് പറയുന്നു.
ഞങ്ങൾ കാണുമ്പോൾ Pratheesh Vishwanath എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 6.1k റിയാക്ഷനുകളും 1.7 k കമന്റുകളും 918 ഷെയറുകളും കണ്ടു.
Pratheesh Vishwanath’s Post
Archived link of Pratheesh Vishwanath’s Post
Factcheck/Verification
വൈറലായ പോസ്റ്റിലെ ഫോട്ടോ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ 2017ൽ Rebellion Voice, Current Trigger എന്നീ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ ലിങ്കുകൾ ഞങ്ങൾ കണ്ടെത്തി.

ജാവയിലെ രാജകുമാരിയായ കഞ്ചെങ് പരമസി ഹിന്ദുമതത്തിലേക്ക് മാറിയത് എന്തുകൊണ്ടാണ് എന്ന് വിശകലനം ചെയ്യുന്ന റിപ്പോർട്ടുകൾക്കൊപ്പമാണ് രണ്ട് പോർട്ടലുകളും വൈറലായ ചിത്രം കൊടുത്തിരിക്കുന്നത്.
തുടർന്ന്, ഞങ്ങൾ ‘Sukmawati Sukarnoputri conversion” എന്നു കീവേഡ് സെർച്ച് നടത്തി. അപ്പോൾ Republic TVയുടെ ഒരു YouTube വീഡിയോഞങ്ങൾക്ക് ലഭിച്ചു.
സുക്മാവതി സുകർണോപുത്രി ഹിന്ദുമതം സ്വീകരിച്ചതിനെ കുറിച്ചുള്ള India Todayയുടെ റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു.

ഈ റിപ്പോർട്ടുകൾക്കൊപ്പമുള്ള ഫോട്ടോകളിൽ ഉള്ളത് ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഫോട്ടോയിലെ ആളല്ല. ഇതിൽ നിന്നും ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഫോട്ടോയിലുള്ള ആളല്ല യഥാർത്ഥ സുകാർണോ പുത്രി എന്ന് മനസിലായി.
തുടർന്ന് ഞങ്ങൾ വൈറലായ ഫേസ്ബുക്ക് പോസ്റ്റിലെ സ്ത്രീയുടെ ഫോട്ടോ, India Today റിപ്പോർട്ടിലെ ഫോട്ടോയിലെ സ്ത്രീയുമായി താരതമ്യപ്പെടുത്തി. അവർ രണ്ട് വ്യത്യസ്ത വ്യക്തികളാണെന്ന് ഇതിൽ നിന്നും വ്യക്തമായി.
ഇതിനെ കുറിച്ചു ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീം പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Conclusion
സുക്മാവതി സുകാർണോ പുത്രി ഹിന്ദുമതം സ്വീകരിച്ചതായി പറയപ്പെടുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷെയർ ചെയ്യപ്പെട്ടുന്ന ഫോട്ടോ ജാവ രാജകുമാരിയുടേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: Partly False
Our Sources:
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.