Wednesday, March 26, 2025

News

Fact Check:  ഈഫൽ ടവറിന് ചുവട്ടിലെ തീയ്ക്ക് ഫ്രാൻസിലെ ഇപ്പോഴത്തെ കലാപവുമായി ബന്ധമില്ല

banner_image

Claim

“ഈഫൽ ടവറിന് ചുറ്റും തീയിട്ട് ഇസ്ലാം തീവ്രവാദികൾ. ഫ്രാൻസ് കത്തുന്നുവെന്ന്,” ഒരു പോസ്റ്റ്. ജൂൺ 27 രാവിലെ പതിവ് ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ 17 വയസ്സുള്ള ഡ്രൈവറെ വെടിവച്ചതിനെ തുടർന്ന് ഫ്രാൻസിലെ നാന്ററെയിൽ ആരംഭിച്ച കലാപവുമായി ബന്ധപ്പെടുത്തിയാണ് പ്രചരണം.

TatwamayiNews's Post
TatwamayiNews’s Post

ഇവിടെ വായിക്കുക:Fact Check: പഴയ എഞ്ചിനുമായി വന്ദേ ഭാരത് എക്‌സ്പ്രസ്സ് എന്ന പ്രചരണത്തിന്റെ വാസ്തവം

Fact

ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ Elliot Wagland എന്ന ആൾ ജൂലൈ 11,2016ൽ നടത്തിയ ട്വീറ്റ് ലഭിച്ചു. “യൂറോ 2016 ഫാൻ സോണിൽ ആരാധകർ കലാപം നിയന്ത്രിക്കുന്ന  പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് തിങ്കളാഴ്ച ഈഫൽ ടവർ അടച്ചു.via @AFP,” എന്നാണ് പോസ്റ്റ്. ഈവനിംഗ് സ്റ്റാൻഡേർഡ് പത്രത്തിന്റെ ഫോട്ടോ വിഭാഗം തലവനാണ് അദ്ദേഹമെന്ന്  പ്രൊഫൈൽ സൂചിപ്പിക്കുന്നു.

 Elliot Wagland's tweet
 Elliot Wagland’s tweet

റോയിട്ടേഴ്സിന് ക്രെഡിറ്റ് കൊടുത്ത് ഐറിഷ് മിറർ എന്ന മാധ്യമം ജൂലൈ 12,2016ൽ ഈ പടം കൊടുത്തിട്ടുണ്ട്. “ഈഫൽ ടവറിന് ചുവട്ടിലുള്ള ഫാൻ സോണിൽ പോർച്ചുഗലും ഫ്രാൻസും തമ്മിലുള്ള യൂറോ 2016ന്റെ ഫൈനൽ കാണാനുള്ള സൗകര്യം   ഒരുക്കിയിരുന്നു. ഇവിടേയ്ക്ക് പ്രവേശനം കിട്ടാതെ വന്നതോടെ കാണികൾ അക്രമാസക്തരാവുകയായിരുന്നു. പതിനായിരത്തിൽ അധികം ഫ്രഞ്ച് ആരാധകരെ തങ്ങളുടെ ടീമിന്റെ മത്സരം കാണാൻ ഫാൻസ്‌ സോണിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണം,” പടത്തിനൊപ്പമുള്ള റിപ്പോർട്ട് പറയുന്നു.

ഇവിടെ വായിക്കുക: Fact Check: ഫ്രാൻ‌സിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്ന വീഡിയോ ആണോ ഇത്?  

 ജൂലൈ 11,2016ൽ ഇൻഡിപെൻഡ് എന്ന മാധ്യമത്തിന്റെ ട്വീറ്റ് പറയുന്നത്, “ഫ്രാൻസ്-പോർച്ചുഗൽ മത്സരത്തിനിടെ ഫാൻ സോണിൽ കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചുവെന്നാണ്.” ചിത്രം ഫ്രാൻസിലെ പാരീസിൽ നിന്നുള്ളതാണെങ്കിലും സമീപകാല പ്രതിഷേധങ്ങളുമായി ഇതിന് ബന്ധമില്ല. 2016 ജൂലൈ 10 ന് പാരീസിൽ, യൂറോ 2016 ഫുട്ബോൾ ഫൈനൽ കാണുന്നതിനായി ആളുകൾ ഫാൻസ്‌ സോണിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പോലീസും ആരാധകരും തമ്മിൽ പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടലിൽ നിന്നാണ് ഇത്.

Tweet by Independent
Tweet by Independent

Result: False

ഇവിടെ വായിക്കുക:Fact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല

Sources
Tweet by Elliot Wagland on July 11,2016
News report by Irish Mirror on July 10,2016
Tweet by Independent on July 11,2016


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,571

Fact checks done

FOLLOW US
imageimageimageimageimageimageimage