Thursday, April 24, 2025
മലയാളം

Fact Check

കേജരിവാളിന്റെ ഈ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും ലക്ഷ്മിയുടെയും  ഫോട്ടോ വേണം എന്ന് അദ്ദേഹം പറഞ്ഞ ശേഷമുള്ളതല്ല  

banner_image

”ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും സരസ്വതിയുടെയും ഫോട്ടോ വേണം എന്ന് ഗുജറാത്തില്‍ പറഞ്ഞിട്ട് ഹൈദരാബാദില്‍ എത്തിയ കേജരിവാള്‍ !,” എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.  

മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഇന്ത്യൻ കറൻസിയിൽ  ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രം കൂടി  ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  ഒക്ടോബർ 28 ന്  കത്തയച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം. പോസ്റ്റിൽ പറയുന്നത് പോലെ ഗണപതിയുടെയും സരസ്വതിയുടെയും ഫോട്ടോ വേണം എന്നല്ല ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും എന്നാണ് കേജരിവാള്‍ പറഞ്ഞത്.

Sujith Mohan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 91 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ട്.

Sujith Mohan‘s Post

Bino K Binno എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 16 ഷെയറുകൾ ഉണ്ടായിരുന്നു.

Bino K Binno‘s Post

Pokutty KP എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 4  ഷെയറുകൾ ഉണ്ടായിരുന്നു.

Pokutty KP‘s Post

Shafeer Pk എന്ന ഐഡിയിൽ നിന്നും ഒരാൾ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Shafeer Pk‘s Post

ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും സരസ്വതിയുടെയും ഫോട്ടോ വേണം കേജരിവാള്‍ ആവശ്യപ്പെട്ട സന്ദർഭം 

‘ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിക്കൊപ്പം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം ചേര്‍ക്കണമെന്ന് 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ കേജരിവാള്‍ ആവശ്യപ്പെട്ടത്. അതിന് മുൻപ് ഡൽഹിയിൽ ഒക്ടോബർ 26 ന് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ,രാജ്യത്തിന് ഐശ്വര്യവും സാമ്പത്തിക പുരോഗതിയുമുണ്ടാകാന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷമി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ചേര്‍ക്കണമെന്ന് കേജരിവാള്‍ നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.
‘‘ നമ്മൾ എത്ര ആത്‌മാർഥമായി പരിശ്രമിച്ചാലും ചില സമയങ്ങളിൽ ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ പ്ര‌യയത്നങ്ങൾ ഫലമണിയുകയില്ല.രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിൽ ഈശ്വരാനുഗ്രഹം കൂടി വേണം. മുസ്‌ലിം രാജ്യമായ ഇന്തൊനീഷ്യ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയെങ്കിൽ ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനങ്ങൾ സ്വീകരിച്ചു കൂടായെന്നും,” കേജരിവാള്‍ ചോദിച്ചു.

എന്നാൽ ഇൻഡോനേഷ്യൻ കറൻസിയിൽ ലക്ഷ്മിയുടെയും ഗണപതിയുടെയും പടം ഇപ്പോൾ ഇല്ല എന്നതാണ് സത്യം. അതിനെ കുറിച്ച് ഞങ്ങളുടെ ബംഗ്ലാ ഫാക്ട് ചെക്കിങ്ങ് ടീം മുൻപ് വസ്തുത പരിശോധന നടത്തിയിട്ടുണ്ട്.

Fact Check/Verification

ഇതേ വിവരണത്തോടെ മറ്റൊരു ചിത്രം മുൻപ് പ്രചരിച്ചിരുന്നു. അന്നത്തെ പടം ജൂലൈ 4,2016 ൽപഞ്ചാബിലെ പട്യാലയിലുള്ള സംഗ്രൂര്‍, മലേര്‍കൊട്‌ലയിലെ പള്ളിയില്‍ വിശ്വാസികളോടൊപ്പം നോമ്പുതുറ ചടങ്ങില്‍ പങ്കെടുക്കുന്നത്തിന്റേതാണ്. ഗ്രെറ്റി ഇമേജസ് ഈ പടം കൊടുത്തിട്ടുണ്ട്.  2016 ജൂലൈ ഏഴിന് എഎപി പഞ്ചാബിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലും പടം പങ്ക് വെച്ചിട്ടുണ്ട്.

ഇപ്പോൾ പ്രചരിക്കുന്ന പടത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ പ്രിയാൻശു എന്ന ഹാൻഡിൽ സെപ്റ്റംബർ 16,2018 ൽ ചെയ്ത ഒരു ട്വീറ്റിൽ കേജരിവാള്‍ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കൊപ്പം നിൽക്കുന്ന പടം കിട്ടി. ചിത്രത്തിൽ കേജരിവാള്‍ ഇപ്പോൾ ധരിച്ചിരിക്കുന്ന അതേ വേഷത്തിലാണ്  കേജരിവാള്‍. സിസോദിയ ചുവന്ന ഷർട്ട് ആണ് ധരിച്ചിരിക്കുന്നത്. അതിൽ നിന്നും സിസോദിയയെ എഡിറ്റ് ചെയ്തു മാറ്റിയാണ് ഈ ട്വീറ്റ് സൃഷ്‌ടിച്ചിരിക്കുന്നത്. എന്നാൽ എവിടെ നിന്നുള്ള പടമാണിത് എന്ന് മനസിലായില്ല. 

@priiyanshu‘s tweet

ജൂലൈ 7,2016 ൽ ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മയിലും ഈ ഫോട്ടോ കൊടുത്തിരുന്നു. “ഡൽഹിയിലെ വിശുദ്ധ റംസാൻ മാസത്തിൽ സ്കൾ ക്യാപ് ധരിച്ച (മുസ്ലിംങ്ങൾ തലയിൽ ധരിക്കുന്ന തൊപ്പി) ധരിച്ച മുഖ്യമന്ത്രി അരവിന്ദ്  കേജരിവാള്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ പൂജ (പ്രാർത്ഥനകൾ) അർപ്പിക്കും. കേജരിവാളും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മനീഷ് സിസോദിയയും ഈ ശനിയാഴ്ച രാജ്‌കോട്ട് വഴി സോമനാഥ് സന്ദർശിക്കും, അവിടെ ഇരുവരും ഗുജറാത്തിൽ എഎപിയുടെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കമിടും. ക്ഷേത്ര ദർശനത്തിൽ ഇരു നേതാക്കളും ഭാര്യമാർക്കൊപ്പമുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു,” എന്നാണ് ഫോട്ടോ പറയുന്നു. എവിടെ നിന്നുള്ള ഫോട്ടോയാണ് എന്ന് ഡെയിലി മയിലും വ്യക്തമാക്കുന്നില്ല.

Screen grab of DailyMail’s Report

തുടർന്നുള്ള തിരച്ചിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ന്യൂഡൽഹിയിലെ പഴയ സെക്രട്ടേറിയറ്റിൽ നടന്ന ഇഫ്താർ വിരുന്നിനിടെ.(ചിത്രം കെ ആസിഫ്/ ഗെറ്റി ഇമേജസ് വഴി ഇന്ത്യ ടുഡേ ഗ്രൂപ്പ്) എന്ന വിവരണത്തോടെ ജൂൺ 26,2016ൽ ഗെറ്റി ഇമേജസ് പ്രസിദ്ധീകരിച്ച ഒരു ഫോട്ടോ കിട്ടി. 

ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിലുള്ള അതേ വേഷത്തിൽ കേജരിവാളും ഒപ്പം  ചുവന്ന ഷർട്ട് ധരിച്ച സിസോദിയയും ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം  ദി ഹിന്ദു ഇമേജസ് എന്ന ഫോട്ടോസൈറ്റിൽ  നിന്നും  കിട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്  കേജരിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഡൽഹി അസംബ്ലി സ്പീക്കർ റാം നിവാസ് ഗോയൽ ഓൾഡ് സെക്രട്ടറിയേറ്റിലെ വിധാൻ സഭ ലോൺസിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ എന്നാണ് അതിന്റെ അടിക്കുറിപ്പ് പറയുന്നത്. 2016 ജൂൺ 26 ന് എടുത്തതാണ് പടം.

വായിക്കാം:ഫിഫ ലോകകപ്പ്: ഖത്തർ സ്റ്റേഡിയത്തിൽ പലസ്തീൻ അനുകൂല ഗാനം ആലപിക്കുന്ന ആരാധകർ എന്ന പേരിൽ  മൊറോക്കോയിൽ നിന്നുള്ള 2019 ലെ  വീഡിയോ പങ്കിടുന്നു

Conclusion

ഡൽഹി മുഖ്യമന്ത്രി  അരവിന്ദ്  കേജരിവാള്‍, മുസ്ലിങ്ങൾ ധരിക്കുന്ന തൊപ്പി വെച്ചിരിക്കുന്ന ചിത്രങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്. അവയൊന്നും പക്ഷെ  ഇന്ത്യൻ കറൻസിയിൽ  ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രം കൂടി  ചേര്‍ക്കണമെന്ന് പറഞ്ഞതിന് ശേഷമുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. ഇപ്പോൾ വൈറലായിരിക്കുന്ന ചിത്രം ഡൽഹി അസംബ്ലി സ്പീക്കർ റാം നിവാസ് ഗോയൽ  ഓൾഡ് സെക്രട്ടറിയേറ്റിലെ വിധാൻ സഭ ലോൺസിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ നിന്നുള്ളതാണ്.

Result: Missing Context

Sources

Photo in Getty Images on July 4,2016

Tweet by AAP Punjab on July 7,2016

Tweet by @priiyanshu_ on September 16,2018

Newsreport in Daily Mail on July 7,2016

Photo by Hindu Images on June 26,2016

Photo by Getty Images on June 26,2016


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
No related articles found
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,898

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.