Claim
നബി ദിന റാലിയ്ക്ക് മിൽമ വില കുറച്ച് പാൽ വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കാർഡ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. മിൽമയുടെ വിവിധ ഉത്പന്നങ്ങളുടെ വില കാണിക്കുന്ന ഒര കാർഡിനൊപ്പം ഈ പ്രചരണം. ഈ കാർഡിൽ കുറച്ച് മൊബൈൽ നമ്പറിൽ കൊടുത്തിട്ടുണ്ട്.
“കമ്മ്യൂണിസ്റ്റ്… മിൽമയുടെ ഭരണം നിയന്ത്രക്കുമ്പോൾ അൽമിൽമയാവും മിൽമ. നബിദിനത്തോട് അനുബന്ധിച്ചുള്ള റാലികളിൽ പങ്കെടുക്കുന്നവർക്ക് വിതരണം നടത്തുവാൻ മിൽമയുടെ ഉല്പന്നങ്ങൾ പ്രത്യേക വിലക്കുറവിൽ,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ വൈറലാവുന്നത്.
വാട്ട്സ്ആപ്പ് മെസ്സേജ് വഴിയാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: 1860ൽ എടുത്ത കേരളത്തിലെ ആദ്യ ഫോട്ടോ ആണോ ഇത്?
Fact
ഞങ്ങൾ ആദ്യം ഈ കാർഡിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ ഒന്നിൽ നേരിട്ട് വിളിച്ചു. കോഴിക്കോട് രാമനാട്ടുകരയുള്ള അസീസ് എന്ന ഡിസ്‌ട്രിബുട്ടറുടെ നമ്പർ ആണ് അതെന്ന് മനസ്സിലായി. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ചില ഡിസ്‌ട്രിബുട്ടർമാർ നൽകുന്ന ഓഫർ ആണത് എന്ന് മനസ്സിലായി. “മിൽമയ്ക്ക് ഇതിൽ നേരിട്ട് ബന്ധമൊന്നുമില്ല. ഞങ്ങൾ കുറച്ചു കാലമായി ഇത്തരം ഒഫർ കൊടുക്കാറുണ്ട്,” അദ്ദേഹം പറഞ്ഞു.
മിൽമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ, നബിദിനത്തോട് അനുബന്ധിച്ചുള്ള റാലികളിൽ പങ്കെടുക്കുന്നവർക്ക് വിതരണം നടത്തുവാൻ മിൽമയുടെ ഉല്പന്നങ്ങൾ പ്രത്യേക വിലക്കുറവിൽ കൊടുക്കുന്ന ഒഫറുകൾ ഒന്നും അവിടെ കണ്ടില്ല.

മിൽമയുടെ ഫേസ്ബുക്ക് പേജിലും അത്തരം ഒരു അറിയിപ്പ് ഞങ്ങൾ കണ്ടില്ല.

ഇതിൽ നിന്നും ചില ഡിസ്‌ട്രിബുട്ടർമാർ കൊടുക്കുന്ന ഓഫർ ആണ് വ്യാജമായ അവകാശവാദത്തോടെ, വർഗീയമായ ഉള്ളടക്കത്തോടെ, പ്രചരിക്കുന്നത് എന്ന് മനസ്സിലായി.
Result: Partly False
Fact Check: പട്ടാളക്കാരൻ ഗർഭിണിയെ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Sources
Website of Milma
Facebook Page of Milma
Telephone Conversation with Aziz, Milma distributor in Ramanattukara Mr Aze
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.