Claim
‘കേദാർനാഥിൽ മൈനസ് 3 ഡിഗ്രി സെന്റിഗ്രേഡിൽ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി,’ എന്ന പേരിൽ ഒരു ഫേസ്ബുക് പോസ്റ്റ്.

Fact
ഇത്തരം ഒരു പോസ്റ്റ് Krishna Anchal എന്ന പ്രൊഫൈലിട്ടതിന് താഴെ Krishnan Eranhikkal എന്ന ഒരാളുടെ കമന്റ് കണ്ടു.
”ഇത് ഹിമാലയത്തിലെ യോഗിയുടെതല്ല. ഹരിയാനയിൽ ‘അഗ്നി തപസ്യ’ നടത്തിയിരുന്ന ബാബ ഭലേഗിരി ജി മഹാരാജാണ് ചിത്രത്തിലുള്ളത്. സോനിപത് ജില്ലയിലെ ഷീറ്റ്‌ല മാതാ മന്ദിറിന് സമീപം ‘അഗ്നി തപസ്യ’ പതിവായി നടത്തുന്നതിനാൽ ഹരിയാനയിലെ റിന്ധാന ഗ്രാമത്തിൽ ബാബ ഭലേഗിരി ജി മഹാരാജ് അറിയപ്പെടുന്നു. ബാബ ഭലേഗിരി ജി മഹാരാജ് ‘അഗ്നി തപസ്യ’ അവതരിപ്പിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കാണാം
ഈ ലിങ്കിൽ സമാനമായ ഫോട്ടോ ഉണ്ട്,” എന്നാണ് കമന്റ്.

പോരെങ്കിൽ കമന്റിനെ സാധൂകരിക്കാൻ ,Mast Haryana എന്ന ചാനലിന്റെ യൂട്യൂബ് ഷോട്സും കൂടെ കൊടുത്തിട്ടുണ്ട്.

കൂടുതൽ വ്യക്തതക്കായി ഞങ്ങൾ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി .അപ്പോൾ Baba sarbangi। എന്ന പ്രൊഫൈൽ ജൂൺ 18 2019ൽ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് കിട്ടി. ബാബ ഭലേഗിരി ജി മഹാരാജ് എന്നാണ് ഫോട്ടോയിലെ ആളെ കുറിച്ച് പോസ്റ്റ് പറയുന്നത്.

ബാബ ഭലേഗിരി ജി മഹാരാജ് എന്ന് സേർച്ച് ചെയ്തപ്പോൾ ജൂൺ 24 , 2018 ൽ Bhalegiri1008 എന്ന യൂട്യൂബ് ചാനലിൽ നിന്നും ബാബ ഭലേഗിരി ജി മഹാരാജ് അഗ്നി തപസ്യ എന്ന ഹറ്റ് യോഗ അനുഷ്ഠാനം നടത്തുന്ന വീഡിയോ കിട്ടി.
വീഡിയോയിൽ അദ്ദേഹം വെണ്ണീറിൽ മൂടി കിടക്കുന്നദൃശ്യം ഉണ്ട്. മഹാരാജ് അഗ്നി തപസ്യ എന്ന പൂജ വിധി ചെയ്യുന്ന ഫോട്ടോ എഡിറ്റ് ചെയ്താണ് ഒരു സന്ന്യാസിയുടെ ദേഹത്ത് ഐസ് മൂടിയത് പോലെ തോന്നിക്കുന്ന പടം നിർമിച്ചത്.


Result: False
Sources
Facebook Post by Baba sarbangi। on June 18,2019
Youtube video by Bhalegiri1008 on June 24,2018
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected].in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.