Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckReligionപിണറായി വിജയന്  'ഈശോയുടെ മുന്നിൽ  മുട്ടുകുത്താനും കൈകൂപ്പാനും മടിയില്ലെന്ന' പ്രചാരണത്തിന്റെ വസ്തുത അറിയൂ

പിണറായി വിജയന്  ‘ഈശോയുടെ മുന്നിൽ  മുട്ടുകുത്താനും കൈകൂപ്പാനും മടിയില്ലെന്ന’ പ്രചാരണത്തിന്റെ വസ്തുത അറിയൂ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

”അയ്യപ്പസ്വാമിയുടെയും ഗുരുവായൂരപ്പന്റെയും  മുന്നിലും കൈകൂപ്പാനെ മാർക്സിസം അനുവദിക്കാത്തതുള്ളു. ഈശോയുടെ മുന്നിൽ  മുട്ടുകുത്താനും കൈകൂപ്പാനും മോസ്ക്കിൽ നിസ്ക്കരിക്കാനും ഈ പറഞ്ഞ തത്വചിന്തയും രാഷ്ട്രീയ നയവും തടസ്സമായി വരുന്നില്ല,” എന്നവകാശപ്പെടുന്ന പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി  വീണ ജോർജ്ജും ഒരു കുരിശിനെ വണങ്ങുന്നുവെന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിനൊപ്പമാണ്  പോസ്റ്റ്.

(ഈ അവകാശവാദം അടങ്ങുന്ന പോസ്റ്റുകൾ  2023 ജനുവരിയിലെ ആദ്യ ആഴ്ച വീണ്ടും വൈറലായി.)

Manohar Padiyar’s Post

Fact

പോസ്റ്റിലെ പടം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ 2021 ജൂലൈ 12 നു വീണ ജോർജ്ജ് പോസ്റ്റ് ചെയ്ത പടം കിട്ടി. പോസ്ടിനോപ്പം ഉള്ള വിവരണം അനുസരിച്ച്, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ആന്തരിച്ചപ്പോൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന പടമാണിത്. പടത്തിൽ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മൃതദേഹം  മലങ്കര ഓർത്തഡോക്സ് സഭയുടെ പാരമ്പര്യം അനുസരിച്ച് ഇരുത്തിയിരിക്കുകയാണ്. അതിൽ നിന്നും കാതോലിക്കാ ബാവയുടെ ശരീരത്തെ എഡിറ്റ് ചെയ്തു മാറ്റിയാണ് ഫോട്ടോ ഇപ്പോൾ വൈറലാക്കിയിരിക്കുന്നത്.

Veena George’s Post

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്ന 2021 ജൂലൈ 12 നുള്ള ഫേസ്ബുക്ക് പോസ്റ്റ് പിണറായി വിജയന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും കണ്ടെത്തി.

Pinarayi Vinayan’s Post

2021 ജൂലൈ 12 ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തെ കുറിച്ചുള്ള  ദി ഹിന്ദു വർത്തയ്‌ക്കൊപ്പം പിണറായിയും വീണ ജോർജ്ജും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന പടം  കണ്ടെത്തി.

News report appearing in the Hindu

വൈറൽ പോസ്റ്റുകളിൽ ആരോപിക്കും പോലെ ‘ഈശോയുടെ മുന്നിലും മുട്ടുകുത്താനും കൈകൂപ്പാനും മടിയില്ലാത്ത പിണറായി വിജയന്റെ’ ചിത്രമല്ലിത്.

Result: False

Sources

Facebook Post by Veena George on July 12,2021

Facebook Post by Pinarayi Vijayan on July 12,2021

News report in The Hindu on July 12,2021

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ
 ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular