Friday, November 22, 2024
Friday, November 22, 2024

HomeFact CheckReligionഡൽഹി റോഹിങ്ക്യൻ ക്യാമ്പ് അഗ്നിക്കിരയാവുന്നതിന്റെ ഫോട്ടോ, ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന് പറഞ്ഞു...

ഡൽഹി റോഹിങ്ക്യൻ ക്യാമ്പ് അഗ്നിക്കിരയാവുന്നതിന്റെ ഫോട്ടോ, ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന് പറഞ്ഞു ഷെയർ ചെയ്യപ്പെടുന്നു

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മുസ്ലിം ലീഗിനും കോൺഗ്രസിനും എതിരെയുള്ള ഒരു ആരോപണത്തോടൊപ്പമാണ് അത് പങ്കിടുന്നത്.

ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് കഴിഞ്ഞു പോയ കാലങ്ങളിൽ നിങ്ങൾ കണ്ടിരുന്നോ ലീഗേ?, എന്ന ചോദ്യത്തോടെയാണ് ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.
“എന്തുകൊണ്ടാണ് ആ കാലങ്ങളിൽ ഒരു പള്ളിക്ക് പോലും ഒരു പോറലും സംഭവിക്കാതിരുന്നത്? ഉത്തരം ഒന്ന് മാത്രം. അക്കാലത്ത് ത്രിപുര ഭരിച്ചിരുന്നത് കമ്യുണിസ്റ്റ് പാർട്ടി ആയിരുന്നു. അന്ന് മുസ്ലിങ്ങളും ഹിന്ദുക്കളും സുരക്ഷിതരായിരുന്നു.
ത്രിപുരയിൽ കമ്യുണിസ്റ്റ് പാർട്ടിയെ ഇല്ലാതാകാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ലീഗും കോൺഗ്രസുമായിരുന്നു. അതിനായി കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന മുഴുവൻ സീറ്റും സംഘികൾക്ക് തീറെഴുതികൊടുത്തു, കമ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ ഓരോ കോൺഗ്രസുകാരണയും ബിജെപി ആയി മാറി,” ഫോട്ടോയോടൊപ്പമുള്ള വിവരണം പറയുന്നു.

“കേരളത്തിലും കമ്യുണിസ്റ്റ് പാർട്ടിയുടെ തകർച്ച കാണാൻ ഇന്ന് കോൺഗ്രസും ലീഗും സംഘ്പരിവാരങ്ങളുമായി കൂട്ടുകൂടി സമര പന്തലുകളിൽ ഒന്നിക്കുകയാണ്.സംഘികൾ സിപിഐഎമ്മിനെതിരെ പറയുമ്പോൾ ലീഗും കോൺഗ്രസും കയ്യടിക്കുകയാണ്,”വിവരണത്തിൽ തുടർന്ന് പറയുന്നു.

“ഖദറിട്ട പല നേതാക്കളും ബിജെപി ആയി മാറുകയാണ്. നാളെ കേരളവും ഒരു ത്രിപുരയാക്കാനുള്ള ശ്രമത്തിലാണ്.ഈ കോലീബി മുക്കൂട്ട് മുന്നണി നാടിന് ആപത്താണ്,”ഇതേ കുറിച്ചുള്ള പോസ്റ്റുകൾ തുടർന്ന് പറയുന്നു.

പോരാളി ഷാജി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 345 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.

പോരാളി ഷാജി’s post

Archived link of പോരാളി ഷാജി’s post

Pappan Pattuvam  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ നോക്കുമ്പോൾ  31 ഷെയറുകൾ ഉണ്ടായിരുന്നു. 

Pappan Pattuvam’s Post 

Archived link of Pappan Pattuvam’s post

Remadevi Remadevi എന്ന ഐഡിയും  ഈ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. അവരുടെ പോസ്റ്റിന്  6 ഷെയറുകൾ ഉണ്ട്.

Remadevi Remadevi’s Post

Archived link of  Remadevi Remadevi’s post

Factcheck/Verification

ന്യൂസ്‌ചെക്കർ ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. യാൻഡക്സിൽ നിന്നും നിരവധി പേർ ഈ പടം മുൻപും ഷെയർ ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.

Results of Yandex Image search

അതിൽ ഒന്ന്  @IKON1436  എന്നയാളുടെ ട്വീറ്റ് ആയിരുന്നു.

Tweet by @IKON1436 

തുടർന്നുള്ള തിരച്ചലിലിൽ @MujtabaAasif എന്ന ഐഡിയിലും ഈ ചിത്രം ഈ അടുത്ത കാലത്ത് പോസ്റ്റ് ചെയ്തതായി കണ്ടു.

”ഈ ചിത്രങ്ങൾ ന്യൂഡൽഹിയിലെ കാഞ്ചൻ കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ അടുത്തിടെയുണ്ടായ തീപിടുത്തത്തിൽ നിന്നുള്ളതാണ്, ത്രിപുരയിൽ നിന്നുള്ളതല്ല,”@MujtabaAasif തന്റെ ട്വീറ്റിൽ പറയുന്നു

Screenshot of the Tweet by @MujtabaAasi

ഞങ്ങൾ തുടർന്ന് @MujtabaAasif ബന്ധപ്പെട്ടു.”ഈ വർഷം ആദ്യം ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടിത്തമുണ്ടായി. 56 കുടിലുകൾ കത്തിനശിച്ചു  ഈ ചിത്രം ഒരു സുഹൃത്ത് ക്ലിക്ക് ചെയ്തതാണെന്ന് ന്യൂസ്‌ചെക്കറിനെ  @MujtabaAasifഅറിയിച്ചു.

തുടർന്ന്, ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറുമായി ന്യൂസ്‌ചെക്കർ ബന്ധപ്പെട്ടു.  ഒരു ഫ്രീലാൻസ്  ഫോട്ടോ ജേണലിസ്റ്റായ Md Meharban  താൻ ചിത്രംപകർത്താനാണുണ്ടായ സാഹചര്യം വിശദീകരിച്ച്  ഇങ്ങനെ പറഞ്ഞു, “ചിത്രത്തിലുള്ള രണ്ട് പേർ റോഹിങ്ക്യൻ അഭയാർഥികളാണ്.

ക്യാമ്പിലെ തീപിടിത്തം പ്രദേശത്തെ മസ്ജിദിനെ നശിപ്പിച്ചിരുന്നു, അതിനുള്ളിലെ വിശുദ്ധ ഖുർആൻ രക്ഷിക്കാൻ ഇവർ  ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ ചിത്രം  ക്ലിക്ക് ചെയ്തത്.സമയം  രാത്രി 1 മണിയോടടുത്തിരുന്നു.

ഒരു പ്രസിദ്ധീകരണത്തിനും വേണ്ടിയല്ല എന്റെ സ്വന്തം ആവശ്യത്തിനായാണ്  ഞാൻ ഈ ചിത്രം എടുത്തത്. അന്നും അത് വൈറലായിരുന്നു.”അദ്ദേഹം പറഞ്ഞു.

തുടർന്ന്,A massive fire deluged the entire Rohingya settlement in Delhi എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ ജൂൺ  14, 2021നു ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച  ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലെ   തീപിടിത്തത്തിന്റെ വാർത്ത  കിട്ടി.

തെക്കുകിഴക്കൻ ഡൽഹിയിലെ  റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ  വൻ തീപിടിത്തത്തിൽ 56 കുടിലുകൾ നശിച്ചു. 300-ലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു,ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത പറയുന്നു.

Screenshot of Indian Express’s report

ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ടചെക്ക് ടീം ഈ അവകാശവാദം ഫാക്ടചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion

ത്രിപുരയിൽ പള്ളികൾ അഗ്നിക്കിരയാകുന്നത് എന്ന പേരിൽ വൈറലായ  ചിത്രം യഥാർത്ഥത്തിൽ  ഡൽഹിയിലെ റോഹിങ്ക്യൻ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

Result:Partly False  

Sources

IKON1436’s tweet

MujtabaAasif’s tweet

Indian Express


Telephone Conversation with MujtabaAasif


Telephone Conversation with Md Meharban 


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular