Monday, April 14, 2025

Religion

Fact Check: ‘യേശു ചെകുത്താനെന്ന്’ എന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ വന്നത് 2017ൽ 

Written By Sabloo Thomas
Jan 3, 2024
banner_image

Claim: യേശു ചെകുത്താനെന്ന് ഗുജറാത്തിലെ ഒമ്പതാം ക്‌ളാസ് പാഠപുസ്തകം.
Fact: 2017ലെ വാർത്തയാണിത്. 

“യേശു ചെകുത്താനെന്ന് ഒമ്പതാം ക്‌ളാസ് പാഠപുസ്തകം. ഗുജറാത്ത് സർക്കാർ വിതരണം ചെയ്ത പുസ്തകങ്ങളിലാണ് ഗുരുതരമായ പരാമർശം” എന്ന പോസ്റ്ററിനൊപ്പം ഒരു  പോസ്റ്റ് വൈറലാവുന്നുണ്ട്.

“യേശുവിനെ ചെകുത്താനായി പ്രഖ്യാപിച്ചിരിക്കുന്നു , കേരളാ കൃസംഘി ശാഖാ പ്രമുഖ്,” “എങ്കിലും നമ്മൾ സംഘികളുടെ കാലു നക്കും. കാസ ക്രിസംഘി,” “കാസ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?,” തുടങ്ങി വ്യത്യസ്തമായ അടികുറിപ്പുകൾക്കൊപ്പമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.

 ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഫേസ്ബുക്കിലും പോസ്റ്റ് വൈറലാവുന്നുണ്ട്.  Sulfi A എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 508  ഷെയറുകൾ ഉണ്ടായിരുന്നു.


Sulfi A's Post
 
Sulfi A’s Post

Regi Lukose എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 449  ഷെയറുകൾ ഉണ്ടായിരുന്നു.

Regi Lukose's Post 
Regi Lukose’s Post 

‘യേശു ചെകുത്താനെന്ന്,” ഗുജറാത്തിലെ ഒപാഠപുസ്തകം എന്ന് അവകാശപ്പെടുന്ന പോസ്റ്റുകളുടെ പശ്ചാത്തലം

ക്രിസ്മസ് ദിനത്തിൽ സഭാപ്രതിനിധികൾക്കായി  പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്ന് സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ. ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ പ്രതിനിധികളെ അറിയിച്ചു. 2024 പകുതിയോടെയോ 2025 ആദ്യമോ ആയിരിക്കും മാർപാപ്പ ഇന്ത്യയിലെത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർ ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ  മന്ത്രി സജി ചെറിയാൻ രംഗത്ത് വന്നിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത് വന്നത്. ഈ പശ്ചാത്തലത്തിലാണ് യേശു ചെകുത്താനെന്ന് ഒമ്പതാം ക്‌ളാസ് പാഠപുസ്തകം പറഞ്ഞുവെന്ന പേരിൽ വീഡിയോ വൈറലാവുന്നത്. 

ഇവിടെ വായിക്കുക:  Fact Check: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ്: വീഡിയോ സ്‌ക്രിപ്റ്റഡ് ആണ്

Fact Check/Verification

ഞങ്ങൾ ഗൂഗിളിൽ കീ വേർഡ് സേർച്ച് ചെയ്തപ്പോൾ 2017 ജൂൺ 8 ന് ന്യൂസ് 18 പ്രസിദ്ധീകരിച്ച ഒരു വാർത്ത കിട്ടി. “ഗുജറാത്ത് പാഠപുസ്തകം യേശുക്രിസ്തുവിനെ ‘ചെകുത്താൻ’ എന്ന് വിളിക്കുന്നു, തെറ്റ് തിരുത്തുമെന്ന് മന്ത്രി,” എന്നാണ് ഇംഗ്ലീഷിലെ വാർത്തയുടെ തലക്കെട്ടിന്റെ മലയാള പരിഭാഷ. ഒമ്പതാം ക്‌ളാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് ഈ തെറ്റെന്നും വാർത്ത പറയുന്നു.”ഭാരതീയ സംസ്‌കൃതി മേ ഗുരു-ശിഷ്യ സംബന്ധ്” എന്ന പുസ്തകത്തിന്റെ 16-ാം അധ്യായത്തിലാണ് യേശുക്രിസ്തുവിനെ ചെകുത്താനെന്ന്  പരാമർശിക്കുന്നത്. ഇത് “ഭാരതീയ സംസ്കാരത്തിൽ ഒരു ഗുരുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം” എന്ന് വിവർത്തനം ചെയ്യാം,” വാർത്ത പറയുന്നു.

News report in News 18
News report in News 18 

“യേശുക്രിസ്തുവിന്റെ ശിഷ്യനായ “ഹൈവ” എന്ന വാക്ക് ചെകുത്താനെന്ന് അർത്ഥമുള്ള  “ഹൈവാൻ” എന്ന് തെറ്റായി  അച്ചടിച്ചതാണ് പിശകിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു,” വാർത്ത പറയുന്നു.

 ന്യൂസ് 18 വാർത്തയ്‌ക്കൊപ്പം കൊടുത്തിട്ടുള്ള പാഠപുസ്തകത്തിലെ പേജിന്റെ പടവും അതിൽ അടിവരയിട്ട വാക്യവും ഇപ്പോൾ വൈറലായ പോസ്റ്ററിലെ   പാഠപുസ്തകത്തിലെ പേജിന്റെ പടവും അതിൽ അടിവരയിട്ട വാക്യവും സമാനമാണ് എന്ന് സൂക്ഷ്മ പരിശോധനയിൽ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

2017 ജൂൺ 12 ന് ഇന്ത്യ ടുഡേ സമാനമായ വിവരണത്തോടെ പ്രസിദ്ധീകരിച്ച വാർത്ത കിട്ടി.  പാഠപുസ്തകത്തിലെ പിഴവ്: ഗുജറാത്ത് ഒമ്പതാം ക്ലാസ് പുസ്തകത്തിൽ യേശുക്രിസ്തു ‘ ചെകുത്താൻ’ എന്ന് വിശേഷിപ്പിച്ചു,” എന്നാണ് ഇന്ത്യ ടുഡേ വാർത്തയുടെ തലക്കെട്ട്. “പാഠപുസ്തകത്തിലെ അബദ്ധങ്ങൾ കാരണം പൊട്ടിപ്പുറപ്പെടുന്ന വിവാദങ്ങൾ ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. ഒരു ഗുജറാത്ത് ഹിന്ദി ഭാഷാ പാഠപുസ്തകം അതിന്റെ ഒരു അധ്യായത്തിലെ ഒരു ഖണ്ഡികയിൽ ഉദ്ദേശിച്ച ‘ഭഗവാൻ’ (ദൈവം) എന്ന വാക്കിന് പകരം യേശുക്രിസ്തുവിന് മുമ്പ് “ഹൈവാൻ” (ചെകുത്താൻ) എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്,” ഇന്ത്യ ടുഡേ വാർത്ത പറയുന്നു.

News report in India Today
News report in India Today 

തെറ്റ് കണ്ടു പിടിച്ചിട്ടും ഗുജറാത്ത് ടെക്സ്റ്റ്ബുക്കിൽ തിരുത്തൽ വരുത്തിയില്ലെന്ന് ജൂലൈ 5,2017 ലെ ക്വിൻറ് വാർത്ത പറയുന്നു.
“ഗുജറാത്ത്  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ യേശുവിനെ ‘ഹൈവാൻ’ (ചെകുത്താൻ) എന്ന് വിശേഷിപ്പിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണ സമിതി, തങ്ങൾ ശ്രമിച്ചിട്ടും തെറ്റ് തിരുത്തിയില്ലെന്ന് പറഞ്ഞു. ഗുജറാത്ത് സ്റ്റേറ്റ് സ്കൂൾ ടെക്സ്റ്റ്ബുക്ക് ബോർഡ് (ജിഎസ്എസ്ടിബി) രൂപീകരിച്ച കമ്മിറ്റി, പ്രൂഫ് റീഡർ, റൈറ്റർ, എഡിറ്റർ, അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രിന്റർ എന്നിവരെ അപകീർത്തികരമായ തെറ്റിന് ഉത്തരവാദികളായി കണ്ടെത്തി,”   ക്വിൻറ് വാർത്ത കൂട്ടിച്ചേർത്തു.

“നാണംകെട്ട്, GSSTB യുടെ ഉദ്യോഗസ്ഥർ അവരുടെ വെബ്‌സൈറ്റിൽ ലഭ്യമായ പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പിലെ തെറ്റ് തിരുത്തുകയും വിവാദ പദം നീക്കം ചെയ്യുകയും ചെയ്തു. പുസ്തകങ്ങൾ തിരിച്ചുവിളിക്കുന്നത് പ്രായോഗികമായ ഒരു ഓപ്ഷനല്ലെന്ന് ബോർഡ് അവകാശപ്പെട്ടു,” ക്വിൻറ് വാർത്തയിൽ പറയുന്നു.

ഇവിടെ വായിക്കുക: Fact Check: കെ സുധാകരനും ജെബി മേത്തര്‍ എംപിയും യാത്ര ചെയ്യുന്നത് അമേരിക്കയിലേക്കല്ല

Conclusion 

യേശു ചെകുത്താനെന്ന് ഗുജറാത്തിലെ ഒമ്പതാം ക്‌ളാസ് പാഠപുസ്തകത്തിലെ പരാമർശം 2017ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: Missing Context

ഇവിടെ വായിക്കുക: Fact Check: ബ്ലഡ് ബാഗ് കൈയ്യില്‍  പിടിച്ചു നിൽക്കുന്ന  സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നല്ല

Sources
News report in News 18 on June 8, 2017

News report in India Today on June 12, 2017
News report in The Quint on July 5, 2017
Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,782

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.