Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“₹2 കോടിയുടെ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപം,” എന്ന വിവരണത്തോടെ ഒരു വീഡിയോ.

ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ ആർമിയ്ക്ക് അനുകൂലമായി പ്രതിജ്ഞ എടുത്തത് പാക് അധിനിവേശ കാശ്മീരിലോ?
ഞങ്ങൾ കീവേർഡുകളുപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, 2023 സെപ്റ്റംബർ 18-ന് എൻഡിടിവി ഈ വീഡിയോ ട്വീറ്റ് ചെയ്തത് കണ്ടെത്തി. ബെംഗളൂരുവിലെ ഒരു ക്ഷേത്രം അതിന്റെ പരിസരം ലക്ഷങ്ങളുടെ നാണയങ്ങളും കറൻസി നോട്ടുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എല്ലാ വർഷവും ഗണേശ ചതുർത്ഥി സമയത്ത് ശ്രീ സത്യഗണപതി ക്ഷേത്രം അതിന്റെ അലങ്കാരത്തിന് സവിശേഷമായ ഒരു സ്പർശം നൽകാറുണ്ട്,” എന്നാണ് ട്വീറ്റിനൊപ്പമുള്ള വിവരണം.

ടൈംസ് നൗ അവരുടെ വെബ്‌സൈറ്റിൽ 2023 സെപ്റ്റംബർ 18-ന് ഇതേ വാർത്ത കൊടുത്തതാണ് ഞങ്ങൾ കണ്ടെത്തി. ബെംഗളൂരുവിലെ ശ്രീ സത്യഗണപതി ക്ഷേത്രം ഗണേശ ചതുർത്ഥിയ്ക്ക് കൊടുത്ത അലങ്കാരം എന്നാണ് ഈ വാർത്തയും പറയുന്നത്.

2023 സെപ്റ്റംബർ 18-ന് ദൂരദർശനിലെ പത്രപ്രവർത്തകനായ ഭരത് വർമ്മ നടത്തിയ ഒരു ട്വീറ്റിനൊപ്പമാണ് ടൈംസ് നൗ വാർത്ത.
“ബെംഗളൂരുവിൽ ഗണേശോത്സവത്തിനായി എല്ലാത്തരം കറൻസി നോട്ടുകളും കൊണ്ട് മനോഹരമായ ഗണേശ പന്തൽ അലങ്കാരങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഗണേശ അലങ്കാരത്തിന് ഏകദേശം ₹ 65 ലക്ഷം മൂല്യമുള്ള പണം ഉപയോഗിച്ചിട്ടുണ്ട്,” എന്നാണ് ഭരത് വർമ്മയുടെ ട്വീറ്റ്.

ഇതിൽ നിന്നും വീഡിയോ ബെംഗളൂരുവിലെ സത്യഗണപതി ക്ഷേത്രത്തിലെ ഗണേശ ചതുർത്ഥി ആഘോഷവുമായി ബന്ധപ്പെട്ട് ഉള്ളതാണ് എന്ന് മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവല്ല വീഡിയോയിൽ
Sources
Tweet by NDTV on September 18, 2023
Report by Times Now on September 18, 2023
Tweet by Bharat Verma on September 18, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.