Friday, December 27, 2024
Friday, December 27, 2024

HomeFact Checkഅർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം: സൗദി കീരീടാവകാശി തങ്ങൾക്ക്  റോൾസ് റോയ്‌സ് കാർ സമ്മാനിച്ചുവെന്ന റിപ്പോർട്ടുകൾ...

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം: സൗദി കീരീടാവകാശി തങ്ങൾക്ക്  റോൾസ് റോയ്‌സ് കാർ സമ്മാനിച്ചുവെന്ന റിപ്പോർട്ടുകൾ സൗദി ടീം നിഷേധിച്ചു

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം,  ജർമ്മനിക്കെതിരായ ജപ്പാന്റെ അപ്രതീക്ഷിത വിജയം, ആതിഥേയ രാജ്യം ഏർപ്പെടുത്തിയ കർശനമായ നിയമങ്ങളെ  തള്ളിപ്പറയുന്ന ആരാധകർ,  മതപരിവർത്തനം ആരോപണം,ഇവയെല്ലാം  ഫിഫ ലോകകപ്പ് 2022  സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടരാൻ കാരണമായിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും  വ്യാപകമായി   അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം ആഘോഷിച്ചു. അതിനെ  തുടർന്ന്  ഈ വിജയത്തിൽ  സന്തുഷ്ടനായ  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ടീമിലെ ഓരോ കളിക്കാരനും  റോൾസ് റോയ്‌സ് ഫാന്റം സമ്മാനമായി നൽകി എന്ന പ്രചരണം ഉണ്ടായി.  24ന്യൂസ്  എന്ന മലയത്തിലെ പ്രമുഖ ചാനൽ അടക്കം ഇതിനെ കുറിച്ച്  വാര്‍ത്ത നൽകിയിരുന്നു.  18K  റിയാക്ഷനുകളും 582  ഷെയറുകളും 713 കമന്റുകളുമാണ് 24ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്.

24 News’s Post

24 ന്യൂസിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ ആണ് മറ്റു പലരു ഷെയർ ചെയ്തത്. Trending Kerala എന്ന ഫേസ്ബുക്ക് പേജ് കൊടുത്ത വാർത്ത ഞങ്ങൾ കാണുമ്പോൾ അതിന് 13 ഷെയറുകൾ ഉണ്ടായിരുന്നു.

Pravasi News എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 9 ഷെയറുകൾ ഉണ്ടായിരുന്നു.

Pravasi News‘s Post

ഈ വ്യാജ വാർത്ത ഷെയർ ചെയ്തത്  മലയാളത്തിൽ മാത്രമല്ല.  NDTVHindustan TimesTimes Of IndiaWION NewsIndia  Times ഇന്ത്യയിൽ വാർത്താ റിപ്പോർട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങളിൽ ഉൾപ്പെടുന്നു. പലർക്കും പിന്നീട് തിരുത്തലുകൾ പ്രസിദ്ധീകരിക്കേണ്ടി വന്നു. Daily Mail online , Mirror, തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളും ഈ  വ്യാജവാർത്തപ്രസിദ്ധീകരിച്ചു.

Fact check/ Verification 

ഒരു വീഡിയോ വീഡിയോ പങ്കിട്ടുകൊണ്ട്, @xlal_  എന്ന ട്വീറ്റർ  ഹാൻഡിൽ  ഇങ്ങനെ  എഴുതി: “ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകൻ, സൗദി ഫുട്ബോൾ താരംസലേഹ് അൽ-ഷെഹ്‌രിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. അർജന്റീനയ്‌ക്കെതിരായ നിങ്ങളുടെ അത്ഭുതകരമായ വിജയത്തിന് ശേഷം  റോസാപ്പൂക്കൾക്കൊപ്പം  എല്ലാ കളിക്കാർക്കും വില കൂടിയ ഒരു  സമ്മാനം  ലഭിച്ചു  എന്ന് ഞാൻ കേട്ടു. അത് ശരിയാണോ, നിങ്ങൾ ഏത് നിറമാണ് തിരഞ്ഞെടുത്തത്? സാലിഹ് അൽ-ഷെഹ്‌രി: സത്യമല്ല പത്രപ്രവർത്തകൻ: ഇത് നിരാശാജനകം , അല്ലേ? സാലിഹ് അൽ-ഷെഹ്‌രി: രാജ്യത്തെ സേവിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യുന്നു. ഇതാണ് ഞങ്ങളുടെ മികച്ച നേട്ടം.”

മുമ്പ് സ്‌പോർട്‌സ് 360-ൽ ജോലി ചെയ്തിരുന്ന ഒരു സോഷ്യൽ മീഡിയ എഡിറ്ററാണെന്നാണ്  അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. ഇതേ ത്രെഡിൽ, അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം ടീം അംഗങ്ങൾക്ക്  റോൾസ് റോയ്‌സ് കാർ ലഭിക്കാൻ കാരണമായി എന്ന  വിവരം ശരിയല്ലെന്ന് വ്യക്തമാക്കുന്ന സൗദി അറേബ്യ കോച്ച് ഹെർവ് റെനാർഡിന്റെ മറ്റൊരു വീഡിയോയും ഈ ഉപയോക്താവ് പോസ്റ്റ് ചെയ്തിട്ടുണ്ട് 

 “ഇതിൽ സത്യമൊന്നുമില്ല,” റെനാർഡ് പറഞ്ഞു. “ഞങ്ങൾക്ക് ശക്തമായ  ഒരു ഫെഡറേഷനും കായിക മന്ത്രാലയവുമുണ്ട്, ഇപ്പോൾ എന്തെങ്കിലും നേടാനുള്ള സമയമല്ല. ഞങ്ങൾ ഒരു ഗെയിം മാത്രമേ കളിച്ചിട്ടുള്ളൂ, രണ്ട് വളരെ പ്രധാനപ്പെട്ട [ഗ്രൂപ്പ് സ്റ്റേജ്] ഗെയിമുകൾ  ബാക്കി ഉണ്ട്. ചിലത് കൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പ്രചാരണത്തിൽ  സത്യമൊന്നുമില്ല, ”അദ്ദേഹം പറഞ്ഞു.

 പാകിസ്ഥാനി ദന്തരോഗവിദഗ്ദ്ധനാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന  @DrAwab, എന്ന ഹാൻഡിൽ നിന്നുള്ള ട്വീറ്റാണ്  ഈ കിംവദന്തിക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ഈ ട്വീറ്റ്  ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ ഫുട്ബോൾ ആരാധകർ റീട്വീറ്റ് ചെയ്യുകയും മുഖ്യധാരാ മാധ്യമങ്ങളും അത് ഏറ്റെടുക്കുകയും ചെയ്തു.

വായിക്കാം:ഗാർഹിക പീഡനത്തിന്റെ പഴയ വീഡിയോ ‘ലവ് ജിഹാദ്’ എന്ന പേരിൽ വൈറലാവുന്നു

Conclusion

അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം ടീം അംഗങ്ങൾക്ക് റോൾസ് റോയ്‌സ് ഫാന്റം സമ്മാനമായി  ലഭിക്കാൻ കാരണമായെന്ന് അവകാശപ്പെടുന്ന  അടിസ്ഥാനരഹിതമായ സമൂഹ മാധ്യമ  പോസ്റ്റ് മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്തു.

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ പങ്കജ് മേനോൻ ആണ്. അത് ഇവിടെ വായിക്കാം.)

Result: False 


Our Sources

Tweet by @xlal_ showing Alshehri denying reports of Rolls Royce being gifted to Saudi team 

Tweet by @xlal_ showing Renard  denying reports of Rolls Royce being gifted to Saudi team 


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular