Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
” 50% മുകളിൽ മുസ്ലിം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾ മുഹമ്മദീൻ ഗവൺമെന്റ് സ്കൂൾ എന്ന് നാമകരണം ചെയ്യണമെന്നുള്ള ബില്ല് പാസാക്കിയത് സ്ഥിരമായി കേരള വിദ്യാഭാസ വകുപ്പ് കയ്യാളിയ മുസ്ലിം നേതാക്കൾ ആണ്,”എന്ന പേരിൽ ഒരു പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
” സർക്കാർ സ്കൂളിന്റെ ബസ്സാണ്. പേര് എഴുതിയിരിക്കുന്നത് “മൊഹമ്മദൻ” ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇടത്തറ എന്നാണ്,.എന്ന വിവരണത്തോടെ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്, ഒരു സ്‌കൂളിലെ ബസിന്റെ പടത്തിനൊപ്പമാണ്.
Pratheesh Vishwanath എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 560 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.
എറണാകുളം സംഘകുടുംബം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ നോക്കുമ്പോൾ 25 ഷെയറുകൾ കണ്ടു.
Krishna Biju എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 51 ഷെയറുകൾ കണ്ടു.
ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഞങ്ങൾ ഗവ. മുഹമ്മദൻ ഹയർ സെക്കന്ററി സ്കൂൾ, ഇടത്തറയുടെ പ്രിൻസിപ്പൽ ജോസഫ് ജോർജ്ജിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് 50 ശതമാനത്തിൽ അധികം മുസ്ലിം കുട്ടികൾ പഠിക്കുന്നത് കൊണ്ടല്ല സ്‌കൂളിനെ ഈ പേര് വന്നത് എന്നാണ്. സർക്കാർ സ്‌കൂൾ ഏറ്റെടുക്കുന്നതിന് മുൻപുള്ള പേരായിരുന്നു അത്. അന്നത്തെ കാലത്തെ പതിവ് പ്രകാരം സ്‌കൂളിന് ഏറ്റെടുത്ത ശേഷം പഴയ പേര് തുടരുകയായിരുന്നു, അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഹുസൈൻ റാവുത്തർ എന്ന ആളുടെ കുടുംബം തുടങ്ങിയ സ്‌കൂളാണ്. 1948 ൽ സർക്കാർ ഏറ്റെടുത്ത ശേഷം ആ പേര് തുടരുകയായിരുന്നു, അദ്ദേഹം വ്യക്തമാക്കി.എന്തായാലും സ്‌കൂൾ പിടിഐ ഈ വിഷയം ഗൗരവത്തോടെ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്, അദ്ദേഹം കൂടി ചേർത്തു.
അതേ സ്‌കൂളിലെ അധ്യാപകൻ പിടവൂർ രമേശ്,പറഞ്ഞത് സർക്കാർ സ്‌കൂളുകൾ ഏറ്റെടുക്കുമ്പോൾ മുൻപ് ഉണ്ടായിരുന്ന അതേ പേര് തുടരുന്ന പതിവ് അക്കാലത്തു ഉണ്ടായിരുന്നുവെന്നാണ്. ഗവ: എസ് എൻ ഡി പി യുപി സ്‌കൂൾ ,പട്ടത്താനം എന്ന പേരിൽ ,മറ്റൊരു സ്‌കൂൾ കൊല്ലം ജില്ലയിൽ തന്നെ ഉണ്ട്,രമേശ് പറഞ്ഞു.
അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി, എൻ. ശ്രീകുമാർ പറഞ്ഞത് 50% മുകളിൽ മുസ്ലിം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾ മുഹമ്മദീൻ ഗവ: സ്കൂൾ എന്ന് നാമകരണം ചെയ്യണമെന്ന നിയമം കേരളത്തിൽ ഇല്ലെന്നാണ്. പല സർക്കാർ സ്‌കൂളുകൾക്കും സർക്കാർ ഏറ്റെടുത്തിനു ശേഷം പഴയ പേരുകൾ തുടരുന്നുണ്ട്. അങ്ങനെയാണ് “മൊഹമ്മദൻ” ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേര് ഇപ്പോഴും തുടരുന്നത്,ശ്രീകുമാർ പറഞ്ഞു.
ഞങ്ങളുടെ അന്വേഷണത്തിൽ Pratheesh Vishwanathന്റെ പോസ്റ്റിൽ Noufal Thannivila എന്ന പ്രൊഫൈലിൽ നിന്നുമിട്ട ഒരു കമന്റ് കണ്ടു. അത് ഇങ്ങനെയായിരുന്നു: ”
” 1934 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ചു.ഏകാദ്ധ്യാപക വിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ മുഹമ്മദ് ഹുസൈൻ റാവുത്തറുടെ പുരയിടത്തിലെ ഒറ്റ മുറിയിലാണ് ക്ളാസ്സ് ആരംഭിച്ചത്.
1948 ൽ സംസ്ഥാന രൂപീകരണത്തിനു മുൻപ് പട്ടം താണുപിള്ള തിരുവിതാംകൂറിലെപ്രധാനമന്ത്രിയായിരുന്ന കാലത്ത് മെച്ചപ്പെട്ട പ്രവർത്തനം ലക്ഷ്യമാക്കി വിദ്യാലയം സർക്കാരിന് കൈമാറി,” ആ കമന്റ് പറയുന്നു.
“മൊഹമ്മദൻ” ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇടത്തറയുടെ ബ്ലോഗും ഇതേ വിവരം പങ്കുവെക്കുന്നു.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിച്ച ഒരു വിജ്ഞാനകോശമായ സ്കൂൾ വിക്കിയും ഇതേ വിവരങ്ങൾ പങ്കു വെച്ചിട്ടുണ്ട്.
ഈ വിഷയത്തെ കുറിച്ച് ഞങ്ങൾ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനോട് അന്വേഷിച്ചപ്പോൾ വിഷയം ശ്രദ്ധയിൽ വന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
വായിക്കാം: ദേവസ്വം ബോർഡിൽ അഹിന്ദുക്കൾക്ക് ജോലി കൊടുക്കാറില്ല
ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറയ്ക്ക് ആ പേര് കിട്ടിയത് 50% മുകളിൽ മുസ്ലിം കുട്ടികൾ പഠിക്കുന്നത് കൊണ്ടല്ല. സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നതിന് മുൻപുള്ള പേര് തുടരുകയായിരുന്നുവെന്നു ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Telephone conversaton with Mohammedan Government Higher Secondary School, Edathara principal Joseph George
Telephone conversaton with Pidavoor Ramesh, Teacher Mohammedan Government Higher Secondary School, Edathara
Telephone conversaton with N Sreekumar, General Secretary of Teachers Union AKSTU
Telephone Conversation with APM Mohammed Hanish, Principal Secretary, General Education
Noufal Thannivila’s Comment on Pratheesh Vishwanath;s post
Blog of Mohammedan Government Higher Secondary School, Edathara
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.