Tuesday, November 19, 2024
Tuesday, November 19, 2024

HomeFact CheckFact Check: സീതാദേവി അശോക വനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ദൃശ്യമാണോ ഇത്? 

Fact Check: സീതാദേവി അശോക വനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ദൃശ്യമാണോ ഇത്? 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

അശോക വനത്തിൽ സീതാദേവി ഇരുന്ന പാറ ശ്രീലങ്കൻ വിമാനത്തിൽ അയോദ്ധ്യയിലേക്ക് എത്തിക്കുന്ന വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Satheesan Mannuthy's Post
Satheesan Mannuthy’s Post

ഇവിടെ വായിക്കുക: Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട്‌ വിമർശിച്ചോ?

Fact

2021 നവംബറിലും ഈ വീഡിയോ വൈറലായിരുന്നു. അന്ന് ഞങ്ങൾ വീഡിയോ ഫാക്ട് ചെക്ക് ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം.

ഒക്ടോബർ 20,2021 ന് കിരൺ റിജിജു, നടത്തിയ ട്വീറ്റിൽ, ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലുള്ള ദൃശ്യങ്ങൾക്ക്  സമാനമായ ചില ചിത്രങ്ങൾ ഞങ്ങൾ കണ്ടെത്തി. കിരൺ റിജിജു ചിത്രങ്ങളെ ബുദ്ധ മതത്തിലെ തിരുശേഷിപ്പുകൾ എന്നാണ്  വിശേഷിപ്പിച്ചത്.

Tweet by Kiren Rijiju

കിരൺ റിജജുവിന്റെ ട്വീറ്റിലെ ചിത്രങ്ങളും വൈറൽ വീഡിയോയിലെ ചിത്രങ്ങളും സമാനമാണ് എന്ന് പരിശോധനയിൽ മനസിലാക്കാനാവും. 

കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും 20,2021 ഇതിന് സമാനമായ  ഫോട്ടോകൾ കുശിനഗർ വിമാനത്താവളത്തിൽ നിന്നുള്ളത് എന്ന പേരിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Jyotiraditya M. Scindia’sTweet

ശ്രീലങ്കയിൽ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പ് പ്രദർശനത്തിനായി കൊണ്ടുവന്ന യുപിയിലെ കുശിനഗറിൽ നിന്നാണ് വൈറലായ വീഡിയോയെന്ന് ഇതിൽ നിന്നും  വ്യക്തമായി.

ചില കീവേഡുകളുടെ സഹായത്തോടെ ഞങ്ങൾ യൂട്യൂബിൽ തിരഞ്ഞപ്പോൾ, അശോക വനത്തിൽ സീതാദേവി ഇരുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന  പാറയെ കുറിച്ചുള്ള ഇന്ത്യ ടിവിയുടെ ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. അതനുസരിച്ച് ശ്രീലങ്കയിൽ നിന്ന് അയോധ്യയിലേക്ക് ഈ പാറ കൊണ്ട് വന്നിട്ടുണ്ട്. ഹിന്ദു വിശ്വാസപ്രകാരം, അശോക വനത്തിൽ ഈ പാറയിൽ സീതാദേവി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ ആ പറ അല്ല ഇപ്പോഴത്തെ വൈറൽ വിഡിയോയിൽ ഉള്ളത്.

India TV’s Video

Result: Partly False

ഇവിടെ വായിക്കുക: Fact Check: റോബിനു വേണ്ടിയുള്ള പണപ്പിരിവിന്റെ വാസ്തവം എന്ത്?  

Sources
Tweet by Kiren Rijiju on October 20, 2021 
Tweet by Jyotiraditya M. Scindia on October 20, 2021
 News report by India TV on October 28, 2021 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular