Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനുകളിൽ അധിക നിരക്ക് എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
“ശബരിമല സീസണിൽ റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകളിൽ അധികനിരക്ക്. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ് കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. പലതും ഓടി ത്തുടങ്ങി. ജനുവരി പകുതിവരെ ഇവ സർവീസ് നടത്തും. സ്ലീപ്പർ ക്ലാസിന് 30 ശതമാനംവരെയും എസി കോച്ചുകൾക്ക് 20 ശതമാനംവരെയുമാണ് വർധന. തൽക്കാൽ ടിക്കറ്റുകളിൽ നിരക്ക് പിന്നെയും കൂടും. ജനറൽ ക്ലാസിലും വർധനയുണ്ട്. അതേസമയം, ആവശ്യത്തിനുള്ള ട്രെയിനുകൾ ഇപ്പോഴുമില്ല. പ്രതിവാര ട്രെയിനുകളാണ് ഓടിത്തുടങ്ങിയത്.”
“കേരളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് സാധാരണ ഒരു ട്രെയിൻ മാത്രമാണ് ഉള്ളത്. കൊല്ലത്തു നിന്ന്
സെക്കന്തരാബാദിലേക്ക് സാധാരണ സ്ലീപ്പർ ക്ലാസിന് 560 രൂപയും സ്‌പെഷ്യൽ ട്രെയിനിൽ 760 രൂപയുമാണ്. എസി ത്രീടയറിൽഇത് യഥാക്രമം 1490, 1925 രൂപയാണ്. എസി 2 ടയറിൽ 2160, 2675 എന്നിങ്ങനെയും. നാലുദിവസംമുമ്പാണ് ഏതാനും ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഇതിൽ 70 ശതമാനത്തോളം ബുക്കിങ്ങായി. സ്‌പെഷ്യൽ ട്രെയിനുകൾഓടിക്കുമ്പോൾ അതിന് വേണ്ടിവരുന്ന ചെലവ് ടിക്കറ്റുകളിൽ നിന്ന് ഈടാക്കാൻ 2018ൽ റെയിൽവേ ബോർഡ് അനുവാദം നൽകിയിരുന്നുവെന്നാണ് നിരക്ക് വർധനയ്‌ക്ക് അധികൃതർ നൽകുന്ന വിശദീകരണം. അധികമായി കോച്ചുകൾ നൽകുമ്പോൾ എസി കോച്ചുകൾ അനുവദിക്കാനാണ് റെയിൽവേ ഡിവിഷനുകൾക്ക് താൽപ്പര്യവും,” എന്നാണ് പോസ്റ്റ് പറയുന്നത്.
CPIM Cyber Commune എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 103 ഷെയറുകൾ ഉണ്ടായിരുന്നു.
Aleena Abin Aleena എന്ന ഐഡിയിൽ നിന്നും CPIM DYFI SFI KERALAM എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് ഞങ്ങൾ കാണുമ്പോൾ 32 ഷെയറുകൾ ഉണ്ടായിരുന്നു.
Tri Vandrum എന്ന ഐഡിയിൽ നിന്നും CPIM Cyber Comrades എന്ന ഗ്രൂപ്പിലിട്ട കുറിപ്പിന് ഞങ്ങൾ കാണും വരെ 19 ഷെയറുകൾ ഉണ്ടായിരുന്നു.
Fact Check/ Verification
ഞങ്ങൾ ഈ പോസ്റ്റിന്റെ വാസ്തവം അറിയാൻ ആദ്യം റെയിൽവേയുടെ സ്പെഷ്യൽ ട്രെയിനുകളെ സംബന്ധിക്കുന്ന ഉത്തരവുകൾ റെയിൽവേ വെബ്സൈറ്റിൽ തിരഞ്ഞു. അപ്പോൾ 2020 ഡിസംബർ 7 ന് റെയില്‍വെ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ (പാസഞ്ചര്‍ മാര്‍ക്കറ്റിംഗ്) രോഹിത് കുമാര്‍ പുറത്തിറക്കിയ ഉത്തരവ് അവരുടെ വെബ്‌സൈറ്റിൽ നിന്നും ലഭിച്ചു. ഫെസ്റ്റിവല്‍, ഹോളിഡേ സ്‌പെഷ്യൽ ട്രെയിനുകളിൽ യാത്ര കൂലി കണക്ക് കൂടുന്നത് 2015 മുതല്‍ 2019 വരെയുള്ള പല ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് എന്ന് അതിൽ പറയുന്നു.
തുടർന്നുള്ള പരിശോധനയിൽ, ഫെയര്‍ സ്റ്റേജ് കണക്കാക്കുന്ന രീതി വിശദമാക്കുന്ന മെയ് 21, 2015ലെ ഉത്തരവ് കിട്ടി. മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ പാറ്റേണിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് ചാര്‍ജ് നിശ്ചയിക്കുന്നത്. സെക്കൻഡ് ക്‌ളാസ് ടിക്കറ്റുകള്‍ക്ക് 10% അധികം നിരക്ക് ഈടാക്കും. മറ്റ് ക്ലാസുകളില്‍ 30% അധികം ഈടാക്കും.
തുടർന്ന് സതേൺ റയിൽവെയുടെ തിരുവനന്തപുരം ഡിവിഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫിസുമായി ഞങ്ങൾ ബന്ധപ്പെട്ടു ”നാലു വർഷങ്ങളിൽ ഒരിക്കൽ പോലും സ്‌പെഷ്യൽ ട്രെയിനുകളിൽ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ശബരിമല സീസണിൽ മാത്രമല്ല ദീപാവലി, ക്രിസ്തുമസ്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിലെ ആഘോഷം എന്നിവ എല്ലാം നടക്കുമ്പോൾ സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാറുണ്ട്. ഇന്ത്യയിലെ എല്ലാ സോണുകളിൽ ഉൾപ്പെടുന്ന എല്ലാ ഡിവിഷനുകളിലും ഒരേ നിരക്കാണ് സ്‌പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ക്ക്. ഇവ ഓപ്പറേറ്റ് ചെയ്യാൻ അധിക ചെലവ് വരുന്നുണ്ട്. സബ്‌സിഡി നിരക്കിലാണ് റെയിൽവേ ടിക്കറ്റിന് ചാർജ്ജ് ഈടാക്കുന്നത്. പോരെങ്കിൽ ആ സമയത്ത് ഓടുന്ന യാത്ര ട്രെയിനുകൾക്ക് സാധാരണ നിരക്കാണ്. സ്‌പെഷ്യൽ ട്രെയിനുകളിൽ രാജധാനി എക്സ്പ്രസിനെക്കാൾ കുറഞ്ഞ നിരക്കാണ്,” പബ്ലിക് റിലേഷന്‍സ് ഓഫീസ് അറിയിച്ചു.
Conclusion
ശബരിമലയ്ക്ക് മാത്രമായി ഒരു പ്രത്യേക നിരക്ക് സ്‌പെഷ്യൽ ട്രെയിനുകൾക്ക് ഇല്ല. എല്ലാ ഉത്സവ സീസണുകളിലും ഈ ചാർജ്ജാണ് ഈടാക്കുന്നത്.
Result: Missing Context
Sources
Railway order published on December 7,2020
Railway order published on May 21,2015
Telephone conversation with Railway PRO office, Thiruvananthapuram
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.