Claim
മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന തരത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രമാണ് മണ്ണാറശാല. വാട്ട്സ് ആപ്പിലാണ് പ്രചരണം കൂടുതൽ നടക്കുന്നത് എങ്കിലും ഫേസ്ബുക്കിലും ഇത്തരം പോസ്റ്റുകൾ ഉണ്ട്.

Fact
മണ്ണാറശാല ഇല്ലത്തെ മുതിർന്ന അന്തർജ്ജനമാണ് “വലിയമ്മ” എന്ന പേരിലറിയപ്പെടുന്ന ഈ മുഖ്യപൂജാരി.മുഖ്യ പൂജാരി സ്ത്രീയാണ് എന്ന പ്രത്യേകത സർപ്പക്ഷേത്രമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിനുണ്ട്.
മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന പോസ്റ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കി കൊണ്ട് ചിലർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.

മെയ് 20 നു മണ്ണാറശാല ക്ഷേത്ര ദർശനം നടത്തിയ സിനിമ നടി നവ്യാ നായർ ,”’പ്രായാധിക്യത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും ‘അമ്മ തേജസ്വിനി ആയിരിക്കുന്നു,” എന്നൊരു പോസ്റ്റിട്ടിരിക്കുന്നതും ഞങ്ങൾ കണ്ടു. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചുവെന്ന പ്രചാരണം വ്യാജമാണ് എന്ന് അവരും പറഞ്ഞു.
ജൂലൈ 21 2021 ലും ഈ പോസ്റ്റ് വൈറലായിരുന്നു. അന്ന് ഞങ്ങൾ ഇത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Result: Fabricated Content/False
Sources
Facebook post by Vimal Karunakaran on May 31
Facebook Post by Navya Nair on May 30
Telephone conversation with Mannarshala Nagaraja Temple office
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.