Claim
ശശി തരൂർ ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കൊപ്പം സെമിനാറിൽ കോൺഗ്രസ്സ് അനുമതിയോടെ പങ്കെടുത്തു എന്ന ഒരു പ്രചരണം നടക്കുന്നുണ്ട്. “കണ്ണൂരിൽ പാർട്ടി കോണ്ഗ്രസിന്റെ ഭാഗമായ സെമിനാറിൽ നിന്നും വിലക്കി,അതേ ദിവസം കോണ്ഗ്രസ് അയച്ചത് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റായ എ പി അബ്ദുള്ളക്കുട്ടിക്കൊപ്പം സെമിനാറിൽ പങ്കെടുക്കാൻ,” എന്ന പേരിൽ ഒരു പോസ്റ്റ്.
Fact-check/Verification
“ഏപ്രിൽ 9 ശനിയാഴ്ചയായിരുന്നു കണ്ണൂരിൽ പാർട്ടി കോണ്ഗ്രസിന്റെ ഭാഗമായ സെമിനാർ, വിഷയം : കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ.ആ വിഷയം ആസ്പദമാക്കി സംസാരിക്കാൻ ഏറ്റവും കഴിവുള്ള പ്രഭാഷകൻ ശശി തരൂരിനെ സെമിനാറിൽ നിന്നും വിലക്കി,അതേ ദിവസം കോണ്ഗ്രസ് അയച്ചത് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റും,
അന്താരാഷ്ട്ര വർഗ്ഗ വഞ്ചകനുമായ അബ്ദുള്ളക്കുട്ടിക്കൊപ്പം വേദി പങ്കിടാൻ.CongRss,” എന്നാണ് പോസ്റ്റ്.
സി പി എം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിൽ ശശി തരൂരും കെ വി തോമസും പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടത് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ്.
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടായിരുന്നു സി പി എം പാർട്ടി കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന് കോൺഗ്രസ്സ് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു.
ഈ സാഹചര്യത്തിലാണ് പ്രചരണം.
പ്രചരിക്കുന്ന ഫോട്ടോയുടെ പുറകിൽ ഇഫ്‌താർ എന്ന് എഴുതിയിരിക്കുന്നത് കാണാം. അതിൽ നിന്ന് തന്നെ പോസ്റ്റിൽ പറയുന്നത് പോലെ ഒരു പൊതു ചടങ്ങിൽ അല്ല തരൂർ പങ്കെടുത്തത് എന്ന് മനസിലായി. മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും ആ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഞങ്ങൾ ശശി തരൂരിന്റെ ഫേസ്ബുക്ക് പേജിൽ തിരഞ്ഞപ്പോൾ,പരിപാടിയുടെ ഫോട്ടോ കിട്ടി. അതിൽ നിന്നും കേരള മുസ്ലിം വെൽഫയർ അസോസിയേഷൻ ഡൽഹി ഏപ്രിൽ 9 ന് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് അദ്ദേഹം പങ്കെടുത്തത് എന്ന് മനസിലായി.
എ പി അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പേജ് തിരഞ്ഞപ്പോൾ അദ്ദേഹവും ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.
ഫേസ്ബുക്കിൽ കൂടുതൽ തിരഞ്ഞപ്പോൾ, കേരള മുസ്ലിം വെൽഫയർ അസോസിയേഷൻ ഡൽഹിയും അവരുടെ പേജിൽ ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ തരൂരിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. “ബിജെപിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പരിപാടിയാണത്. കേരള മുസ്ലിം വെൽഫയർ അസോസിയേഷൻ ഡൽഹി സംഘടിപ്പിച്ച ഒരു ഇഫ്താർ വിരുന്നാണത്. ഇഫ്താർ സംഗമം ഉദ്‌ഘാടനം ചെയ്തത് സുപ്രിം കോടതി ജഡ്ജ് CT രവികുമാർ ആയിരുന്നു. എന്തെങ്കിലും പാർട്ടികളുടെ പരിപാടിയല്ലാത്തത് കൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കാൻ അനുമതി ആവശ്യമില്ല, തരൂരിന്റെ ഓഫീസ് അറിയിച്ചു.
Conclusion
ശശി തരൂര്‍ അബ്ദുള്ളക്കുട്ടിയോടൊപ്പം കേരള മുസ്ലിം വെൽഫയർ അസോസിയേഷൻ ഡൽഹി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. പൊതുപരിപാടിയിൽ അല്ല. ഏതെങ്കിലും പാർട്ടി പരിപാടില്ലാത്തത് കൊണ്ട് ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തരൂരിന് വിലക്കില്ല.
Result: False Context/Missing Context
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.