Friday, April 19, 2024
Friday, April 19, 2024

HomeFact Checkകെ പി സി സി പ്രസിഡന്റ് കെ  സുധാകരന്റെ സത്യാഗ്രഹ പന്തലിൽ വത്സന്‍ തില്ലങ്കേരി നിൽക്കുന്ന  ചിത്രം...

കെ പി സി സി പ്രസിഡന്റ് കെ  സുധാകരന്റെ സത്യാഗ്രഹ പന്തലിൽ വത്സന്‍ തില്ലങ്കേരി നിൽക്കുന്ന  ചിത്രം 2018ലേത് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കെ പി സി സി പ്രസിഡന്റ് കെ  സുധാകരന്റെ സത്യാഗ്രഹ പന്തലിൽ ആര്‍എസ്എസ്  സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരി നിൽക്കുന്ന ഒരു ചിത്രം വൈറലാവുന്നുണ്ട്. സമരപ്പന്തലില്‍ അവരുടെ പിറകിൽ ഗാന്ധിജിയുടെ ചിത്രവും കാണാം.

സുധാകരനും തില്ലങ്കേരിയും തമ്മിലുള്ള ഒരു സാങ്കല്പിക സംഭാഷണമാണ് ചിത്രത്തിനൊപ്പം വിവരണമായി കൊടുത്തിരിക്കുന്നത്. ആ സംഭാഷണം ഇങ്ങനെയാണ്:”വത്സാ.. ഞാനാണ് ആദ്യം ‘ I will go with BJP ‘ എന്ന് പറഞ്ഞത്. അത് മറക്കരുത്. എനിക്കുള്ള കസേര അവിടെ ഉറപ്പല്ലേ.?”

”അത് ശരിയാണ് സുധാകരേട്ടാ.. പക്ഷെ., ചേട്ടന് മുൻപ് സതീശൻ RSS കാരുടെ കാല് പിടിച്ചിട്ടുണ്ട്..കസേര സതീശൻ കൊണ്ടുപോയില്ലെങ്കിൽ ചേട്ടന് തരാം.”

സംഭാഷണത്തിൽ സതീശൻ ആർ എസ് എസ് വേദിയിൽ പങ്കെടുത്തത് വിവാദം സൂചിപ്പിക്കുന്നത് കൊണ്ട് അടുത്ത കാലത്ത് നടന്ന സംഭവം എന്ന രീതിയിലാണ് ചിത്രം പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തം.

പോരാളി ഷാജി എന്ന ഐഡിയിൽ നിന്നുള്ള ചിത്രം ഞങ്ങൾ കാണുമ്പോൾ അതിന് 156 ഷെയറുകൾ ഉണ്ടായിരുന്നു.

പോരാളി ഷാജി‘s Post

ഞങ്ങൾ കാണുമ്പോൾ,Ansar Kv, ഞങ്ങൾ സഖാക്കൾ എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് 14 ഷെയറുകൾ ഉണ്ടായിരുന്നു.

Ansar Kv‘s Post

Manoj Manu Excel എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 4 പേർ ഷെയർ ചെയ്തതായും ഞങ്ങൾ കണ്ടെത്തി.

Manoj Manu Excel‘s Post

‘I will go with BJP’ എന്നാണ്  ഇപ്പോൾ വൈറലായിരിക്കുന്ന പോസ്റ്റിൽ  സുധാകരന്‍ പറയുന്നതായി പ്രചരിപ്പിക്കുന്നഒരു  വാചകം. ഈ വാചകം കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്നത് കാണിക്കുന്ന ഒരു  വീഡിയോ ഫേസ്ബുക്കിൽ മുൻപ്  വൈറലായിരുന്നു.  ”ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ I will go with BJP,”എന്നാണ് സുധാകരൻ ആ വീഡിയോയിൽ പറയുന്നത്. ആ വീഡിയോയിലെ അവകവാദമാണ് ഇപ്പോൾ ഫോട്ടോയ്‌ക്കൊപ്പം കൊടുത്ത വിവരണത്തിൽ  ഉള്ളത്. ഞങ്ങൾ ആ അവകാശവാദം ഏപ്രിൽ 14 2022 ൽ ഫാക്ട് ചെക്ക് ചെയ്തിരുന്നു.

മീഡിയവണ്‍ ചാനല്‍ വ്യൂപോയന്‍റ്  പരിപാടി എഡിറ്റ് ചെയ്താണ്, “ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും” എന്ന് കെപിസിസി പ്രസിഡന്റ്  കെ. സുധാകരന്‍ പറയുന്നതായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

Fact Check /Verification

 ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ  ഞങ്ങൾക്ക് Somakumar SP ഫെബ്രുവരി 21 2018 ൽ ഷെയർ ചെയ്ത ഇതേ  ഫോട്ടോ കിട്ടി. ‘കെ സുധാകരൻ, വത്സൻ തില്ലങ്കേരി പിന്നെ ഗാന്ധിജിയും,’ എന്ന തലക്കെട്ടിനൊപ്പമാണ് പോസ്റ്റ്. ഇതിൽ നിന്നും 2018ലെത്താണ് ഫോട്ടോ എന്ന് മനസിലായി.

 Somakumar SP‘s Post

തുടർന്നുള്ള അന്വേഷണത്തിൽ,’ആർഎസ്‌എസ്‌ നേതാക്കൾ നമ്മളുമായി ബന്ധപ്പെട്ട്‌ വോട്ട്‌ ചെയ്യിക്കാറുണ്ട്; പഴയ അഭിമുഖം സുധാകരന്‌ തിരിച്ചടിയാകുന്നു,’ എന്ന തലക്കെട്ടിനൊപ്പം ജൂൺ 10 2021 ൽ ദേശാഭിമാനി കൊടുത്ത വാർത്തയിൽ ഈ പടം കണ്ടെത്തി. ”ആർഎസ്‌എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരി കണ്ണൂരിൽ കെ സുധാകരന്റെ നിരാഹാരപ്പന്തൽ
സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം),” എന്ന അടികുറിപ്പിനൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്.

Screen shot of photo appearing in ദേശാഭിമാനി


തുടർന്ന്, ”കെ സുധാകരൻ, വത്സൻ തില്ലങ്കേരി, ഗാന്ധിജി” എന്നീ കീ വേർഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, ഫെബ്രുവരി 22  2018 ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ഒരു വാർത്ത കിട്ടി. ”കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് അഭിവാദ്യവുമായി ആര്‍എസ്എസ് നേതാവ് സമരപ്പന്തലില്‍. ആര്‍എസ്എസ് സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരിയാണ് ബുധനാഴ്ച കലക്ടറേറ്റ് പരിസരത്തെ സമരപ്പന്തലില്‍ ഗാന്ധിജിയുടെ ചിത്രത്തെ സാക്ഷിയാക്കി സുധാകരന് പിന്തുണ പ്രഖ്യാപിച്ചത്. അക്രമരാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് ആരംഭിച്ച സത്യഗ്രഹം ഏതു വഴിക്കാണ് നീങ്ങുന്നതെന്നതിന്റെ കൃത്യമായ ചിത്രം അനാവരണം ചെയ്യുകയാണ് ഈ സന്ദര്‍ശനം,” എന്നാണ് പടത്തിനൊപ്പമുള്ള വാർത്ത പറയുന്നത്.

News appearing in ദേശാഭിമാനി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഫെബ്രുവരി 19, 2018 മുതൽ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. 9 ദിവസം നീണ്ടു നിന്ന സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാ നീര് നല്‍കിയാണ്  ഫെബ്രുവരി 27ന്  അവസാനിപ്പിച്ചത്. ഈ സത്യാഗ്രഹത്തെ കുറിച്ച് സീ ടിവി കൊടുത്ത വാർത്ത ഞങ്ങൾക്ക് കിട്ടി.

തുടർന്ന് ഞങ്ങൾ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി ഷിബു മൂലക്കണ്ടിയെ വിളിച്ചു:”സുധാകരന് ആർ എസ് എസ് ബന്ധമെന്ന് പേരിൽ സിപി എം കേന്ദ്രങ്ങൾ തുടർച്ചയായി അപവാദം പരത്തുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

വായിക്കാം:ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനം തടസ്സപ്പെടുത്തുന്ന സ്ത്രീയുടെ വീഡിയോ 2015ലേത്

Conclusion

കെ പി സി സി പ്രസിഡന്റ് കെ  സുധാകരന്റെ സത്യാഗ്രഹ പന്തലിൽ ആര്‍എസ്എസ്  സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരി നിൽക്കുന്ന ഒരു ചിത്രം 2018ലേതാണ്.ഹൈബ് വധത്തിലെ പ്രതികളെ പിടിക്കാത്തതിന് എതിരെ കണ്ണൂർ  കലക്ടറേറ്റ് പരിസരത്ത് കെ സുധാകരൻ നടത്തിയ സത്യാഗ്രഹത്തിന്റെ സമയത്തുള്ള ഫോട്ടോയാണിത്.

Result: Missing Context

Our Sources


Facebook post by Somakumar SP on February 21,2018

Newsreport in Deshabhimani on June 10,2021

Newsreport in Deshabhimani on February 22,2018


Newsreport by Zee TV on February 27,2018

Telephone Conversation with K Sudhakaran’s PA


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular