Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ‘ദുഷ്‌ട നാക്ക്’ പറഞ്ഞത് പോലെ കേരളത്തിൽ പ്രളയം വന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ചെങ്കൊടിയുടെ കാവൽക്കാർ എന്ന ഐഡിയിൽ നിന്നും 1 .4 k പേർ ഈ വീഡീയോ ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിട്ടുണ്ട്.

പിണറായി ² എന്ന ഐഡിയിൽ നിന്നും കമ്മ്യൂണിസ്റ്റുകാർ (Official) എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത വീഡിയോ ഞങ്ങൾ കാണുമ്പോൾ 132 പേർ വീണ്ടും പങ്കിട്ടിട്ടുണ്ട്.

അപ്പു റെഡ് കില്ലർ എന്ന ഐഡിയിൽ നിന്നും ഇതേ വീഡീയോ 36 പേർ വീണ്ടും പങ്കിട്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടു.

Vinilkumar Nehru Junction എന്ന ഐഡിയിൽ നിന്നും 23 പേർ ഈ വീഡിയോ ഞങ്ങൾ നോക്കുമ്പോൾ വീണ്ടും പങ്കിട്ടിട്ടുണ്ട്.

”കേരളത്തിൽ പരക്കെ മഴ.താഴ്ന്ന പ്രദേശങ്ങളിൽ തിരുവഞ്ചൂരിന് സാധ്യത. ജാഗ്രത പാലിക്കുക,” എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വാക്കുകളെ കളിയാക്കി കൊണ്ടാണ് പോസ്റ്റുകളിലെ വിവരണം.
മാധ്യമ വാർത്തകൾ അനുസരിച്ച് മഴ ദുരന്തത്തിൽ 21 പേർ ഓഗസ്റ്റ് നാലാം തീയതി വരെ മരിച്ചിട്ടുണ്ട്; ചാലക്കുടിയില്‍ അതീവ ജാഗ്രത നിർദേശം നിലനിൽക്കുന്നു. മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് ഇതുവരെ കേരളത്തിൽ 6,411 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് ഇതുവരെ 6,411 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.
സംസ്ഥാനത്ത് മഴ ദുരിതങ്ങൾ തുടരുന്ന ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂർ പറഞ്ഞത് എന്ന പേരിൽ വീഡീയോ ഷെയർ ചെയ്യപ്പെടുന്നത്. ”കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്നും അത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കാൻ കാരണമാവും എന്ന തിരുവഞ്ചൂരിന്റെ അഭിപ്രായമാണ് ഈ പശ്ചാത്തലത്തിൽ ഷെയർ ചെയ്യുന്ന വീഡീയോയിൽ ഉള്ളത്.
അതിൽ അദ്ദേഹം ഇലക്ഷന് ഇനിയും ഒരു പതിനൊന്ന് മാസം ഉണ്ടല്ലോ എന്ന് പറയുന്നതും കേൾക്കാം.എന്നാൽ 2021ലാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ലോക്സഭ ഇലക്ഷൻ നടന്നത് 2019ലുമാണ്. അത് കൊണ്ട് തന്നെ ഇലക്ഷന് ഇനിയും ഒരു പതിനൊന്ന് മാസം ഉണ്ടല്ലോ എന്ന ചോദ്യം വീഡീയോ കുറഞ്ഞത് 2020ലെങ്കിലും ഉള്ളതാണ് എന്ന് വ്യക്തമാക്കുന്നു.
ഞങ്ങൾ ഫേസ്ബുക്കിൽ തിരുവഞ്ചൂർ, പ്രളയം എന്നീ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ,”കേരളത്തിൽ പ്രളയം വന്നതിൽ സന്തോഷം പ്രകടിപ്പിച്ചു കോൺഗ്രസ്സ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ,” എന്ന വിവരണത്തോടെ ഓഗസ്റ്റ് 7 2020 ൽ Sidhiq Hyder എന്ന പ്രൊഫൈലിൽ നിന്നും ഷെയർ ചെയ്ത ചിത്രം കിട്ടി.

ജൂലൈ 5 2020ൽ Moyin C Pookkottur ഏഷ്യാനെറ്റ് സിഫോർ സർവ്വയിൽ യുഡിഫിനു തിരിച്ചടി എന്ന വാർത്തയിൽ തിരുവഞ്ചൂർ പറയുന്ന അഭിപ്രായമാണിത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുന്നതും ഞങ്ങൾ ഫേസ്ബുക്കിൽ നിന്നും കണ്ടെത്തി.ഇതിൽ നിന്നും ഏഷ്യാനെറ്റ് സി ഫോർ സർവേയിൽ പങ്കെടുത്താണ് തിരുവഞ്ചൂർ ഈ അഭിപ്രായം പറഞ്ഞത് എന്ന് വ്യക്തമായി.

പ്രളയം ഏഷ്യാനെറ്റ് സി ഫോർ സർവേ എന്നീ കീവേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ ജൂലൈ 5 2020 ൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത വാർത്ത യൂട്യൂബിൽ നിന്നും കിട്ടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈയുണ്ടാകുമെന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ ഫലം തള്ളി മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നാണ് ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വീഡീയോയിലെ അതേ വാക്കുകൾ അദ്ദേഹം പറയുന്നതായി വ്യക്തമാവുന്ന റിപ്പോർട്ടിൽ ഉള്ളത്.
ജൂലൈ 5 നു തന്നെ ഏഷ്യാനെറ്റ് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന മറ്റൊരു വാർത്തയും ഞങ്ങൾക്ക് കിട്ടി. ”ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ ആണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ പേരും ഇടത് പക്ഷത്തിന്‍റെ തുടര്‍ഭരണമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍വേയില്‍ ബഹുദൂരം പിന്നിലേക്ക് പോയി. എന്നാല്‍, സര്‍വേയെ അടിമുടി തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു പടികൂടി കടന്ന്, അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്നും ഇതിനിടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും അഭിപ്രായപ്പെട്ടു. കേള്‍കേണ്ട താമസം ട്രോളന്മാര്‍ കോണ്‍ഗ്രസിന്‍റെ ബറ്റണ്‍ തിരുവഞ്ചൂരിന് കൈമാറി. കാണാം ചില സര്‍വേ ട്രോളുകള്‍,” എന്നാണ് വാർത്തയുടെ വിവരണം.”അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്ന,”തിരുവഞ്ചൂരിന്റെ പ്രവചനത്തെ പലരും ട്രോളുന്നതിനെ കുറിച്ചാണ് വാർത്ത.
വായിക്കാം:‘യുപി യിലെ സ്കൂളിലെ പോഷക ബാല്യം’ എന്ന പേരിൽ പ്രചരിക്കുന്ന വീഡീയോ 2019 ലേത്
”തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും അങ്ങനെ പലതും വരുമെന്ന,”തിരുവഞ്ചൂരിന്റെ പ്രവചനം ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേയോടുള്ള പ്രതികരണമായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. സന്ദർഭം ഏതെന്ന് വ്യക്തമാക്കാതെ ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന മഴ ഭീഷ ണിയുടെ പശ്ചാത്തലത്തിൽ അത് ഷെയർ ചെയ്യപ്പെടുകയാണ്.
Sources
Facebook post by Sidhiq Hyder on August 7,2020
Facebook post by Moyin C Pookkottur on July 5,2020
News report by youtube channel of Asainet News on July 5,2020
News report by Asianet News website on July 5,2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.