Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങുന്ന വഴി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചിരുന്നു .യുഎഇ സർക്കാരിന്റെ ഔദ്യോഗിക ക്ഷണിതാവായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. കേരള പവലിയൻ ഉദ്‌ഘാടനത്തിനും മറ്റു പരിപാടികളിൽ പങ്കെടുക്കുന്നതിനായിരുന്നു അത്. ദുബായ് വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയേയും ഭാര്യ കമലയെയും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോക്ടർ അമൻ പുരി സ്വീകരിച്ചു. ഫെബ്രുവരി 4,5, 6 തിയ്യതികളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഏഴിന് അദ്ദേഹം നാട്ടിലേക്കു മടങ്ങി. ദുബായ് എക്സ്പോയിലെ കേരള പവലിയൻ 4ന് ഉദ്‌ഘാടനം ചെയ്തു. ദുബായ് എക്സ്പോയും മുഖ്യമന്ത്രി സന്ദർശിച്ചു.
ഈ സന്ദർഭത്തിലാണ്,’ കേരളത്തിൽ അല്ല അങ്ങ് ദുബായിൽ.ഇങ്കുലാബ് മുഴങ്ങിയപ്പോൾ.എന്താല്ലേ ഇരട്ട ചങ്കന്റെ പവർ,” എന്ന കുറിപ്പിനൊപ്പം ഒരു വീഡിയോ വൈറലാവുന്നത്.
കമ്മ്യൂണിസ്റ്റുകാർ (Official) എന്ന ഗ്രൂപ്പിൽ Haris Kottkkal എന്ന ആൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 336 ഷെയറുകൾ ഉണ്ടായിരുന്നു.
Kochumon Koshy എന്ന ആളും ഇതേ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടെത്തി. അതിനു 43 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ വീഡിയോ ആദ്യം പരിശോധിച്ചപ്പോൾ ശ്രദ്ധയിൽ വന്ന കാര്യം വീഡിയോയിൽ ആരും മാസ്ക് ധരിച്ചിട്ടില്ല എന്നതാണ്. പോരെങ്കിൽ സാമൂഹിക അകലം പാലിക്കാതെയാണ് മുദ്രാവാക്യം വിളിക്കുന്നത്,അത് കൊണ്ട് തന്നെ ഇപ്പോഴത്തെ പിണറായി വിജയൻറെ ദുബായ് സന്ദർശനത്തിന്റെ വീഡിയോ ഞങ്ങൾ കീ വേർഡ് സെർച്ച് ചെയ്തു.
അപ്പോൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും മുഖ്യമന്ത്രി പങ്കു വെച്ച, ദുബായ് എക്സ്പോയിലെ. കേരളാ പവിലിയന്റെ ഉദ്‌ഘാടനത്തിന്റെ പടം കിട്ടി. അതിൽ വേദിയിൽ ഉള്ള മുഖ്യമന്ത്രി അടക്കമുള്ളവർ മാസ്ക് വെച്ചിട്ടുണ്ട് എന്ന് മനസിലായി.
Pinarayi Vijayan’s Facebook Post
തുടർന്ന് വീഡിയോയിലെ ദൃശ്യങ്ങൾ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രെയിമുകൾ ആക്കി. അതിൽ ഒരു ഫ്രെയിം ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഒക്ടോബർ 18, 2018 ലെ വീഡിയോ CPIM Red Star Voice എന്ന ഐഡിയിൽ നിന്നും കിട്ടി. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ തന്നെയാണത് അതും എന്ന് ഞങ്ങൾക്ക് മനസിലായി.
Archives link of CPIM Red Star Voice’s Post
തുടർന്ന്, “Pinarayi in Dubai, October 2018′ എന്ന കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ട് സമാഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിക്കുന്നുവെന്ന Malayalam Indianexpress വെബ്‌സൈറ്റിന്റെ വാർത്ത കിട്ടി. ആ വാർത്ത പ്രകാരം പിണറായി 18 ന് അബുദാബി, 19 ന് ദുബായ്, 20ന് ഷാര്‍ജ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പരിപാടി എന്ന് മനസിലായി.
തുടർന്നുള്ള തിരച്ചിലിൽ, “നവകേരള നിര്‍മാണത്തിനായി യു.എ.ഇയില്‍ നിന്ന് 300 കോടി രൂപ സമാഹരിക്കാന്‍ ധാരണയായി. വിവിധ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയത്.” എന്ന് വ്യക്തമാക്കുന്ന യുഎഇയിൽ നിന്നുള്ള ഒക്ടോബർ 21, 2018ലെ മീഡിയവൺ വാർത്ത കിട്ടി.
പ്രളയത്തെ തുടർന്ന് തകർന്നു പോയ കേരളത്തെ കരകയറ്റാൻ ഉദ്ദേശിച്ചുള്ള റീ ബില്‍ഡ് കേരള പദ്ധതിയ്ക്കായി പ്രവാസി മലയാളികളോട് സഹായം അഭ്യര്‍ഥിക്കാന്‍ എത്തിയ മുഖ്യമന്ത്രി മൂന്ന് ദിവസം യുഎഇയിലെ വിവധ സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തതായി മനസിലായി.
ഈ സന്ദർശനത്തിന്റെ വീഡിയോ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ലിങ്കിൽ നിന്നും കിട്ടി.
മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്ന ദൃശ്യം ഇപ്പോഴത്തെ യു എ ഇ സന്ദർശനത്തിൽ നിന്നുള്ളതല്ല. അത് 2018 ഒക്ടോബറിൽ പിണറായി യു എ ഇ സന്ദർശനം നടത്തിയപ്പോഴുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.
Pinarayi Vijayan’s Facebook post
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
January 25, 2025
Sabloo Thomas
January 20, 2025
Sabloo Thomas
November 27, 2024