സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ആർഎസ്എസ് പോഷക സംഘടനയായ സേവാഭാരതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
”വാസവൻ സഖാവിന് പകരം ഏതെങ്കിലും കോൺഗ്രസ് നേതാവ് ആയിരുന്നേൽ കമ്മികളുടെ വക ആഘോഷം ആയിരുന്നേനെ. ഇതിപ്പോ ഒരു സഖാവിനും ഒരു പരാതിയുമില്ല പരിഭവവുമില്ല. ഇതാണ് പറയുന്നത്. ചെലോര്ത് റെഡ്യാവും, ചെലോല്‍ത് റെഡ്യാവൂല. അല്ലേ കമ്മികളെ,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്. കോട്ടയത്ത് ആർഎസ്എസ് പോഷക സംഘടനയായ സേവാഭാരതിയുടെ അയ്യപ്പ സേവാ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച സംഘപുത്രന്റെ പേര് അറിയാമോ സംഘാക്കളെ? എന്ന ഒരു വാക്യം ഫോട്ടോയിൽ സൂപ്പർഇമ്പോസ് ചെയ്തിട്ടുമുണ്ട്.
പോരെങ്കിൽ സഖാക്കളെ എന്ന സംബോധന അല്പം വളച്ചൊടിച്ച് സംഘ പരിവാർ എന്നത് എഴുതുമ്പോൾ ഉപയോഗിക്കുന്ന ‘ഘാ’ ഉപയോഗിച്ച് സംഘാക്കളെ എന്നാണ് അതിൽ പ്രയോഗിച്ചിരിക്കുന്നത്. ഞങ്ങൾ കാണുമ്പോൾ,RAHUL GANDHI FANS KERALA എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 184 ഷെയറുകൾ ഉണ്ടായിരുന്നു.

Congress Porali Ernakulam എന്ന ഐഡിയിൽ നിന്നും ഉള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 85 ഷെയറുകൾ ഉണ്ടായിരുന്നു.

Empower Congress എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 19 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു.

Fact Check/Verification
ഞങ്ങൾ,മന്ത്രി വിഎന്‍ വാസവന്‍, ഉദ്‌ഘാടനം, ശബരിമല തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ കേരള കൗമുദി നവംബർ 18,2022 കോടുത്ത ഒരു വാർത്ത കിട്ടി.
”അയ്യപ്പഭക്തന്മാർക്കു വേണ്ടി കോട്ടയം മെഡിക്കൽ കോളേജും റവന്യൂ വകുപ്പും സംയുക്തമായി ആരംഭിച്ച ഹെൽപ് ഡെസ്‌കിന്റെ ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിർവ്വഹിച്ചു. 24 മണിക്കൂറും ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം ഇവിടെ ലഭിക്കും. റവന്യൂ വകുപ്പിന്റെ ജീവനക്കാരെയും ഇതിലേക്ക് നിയോഗിച്ചിട്ടുണ്ട്.
അയ്യപ്പഭക്തന്മാരുടെ തീർത്ഥാടനവഴികളിൽ പെട്ടെന്ന് അനുഭവപ്പെടുന്ന ശാരീരിക വിഷമതകൾ, രോഗാവസ്ഥ, അപകടങ്ങൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്ക് ചികിത്സ തേടിയെത്തുന്ന അയ്യപ്പഭക്തന്മാരെ അടിയന്തരമായി കാഷ്വാലിറ്റിയിൽ എത്തിക്കൽ, ഡോക്ടർമാരുടെ പരിചരണം ലഭ്യമാക്കൽ, ബന്ധുജനങ്ങളെ വിവരം അറിയിക്കൽ തുടങ്ങിയവയെല്ലാം ഇവിടെ ചെയ്തു കൊടുക്കും. ഇന്ത്യയിലെവിടേക്കും ആംബുലൻസ് സേവനവും ലഭിക്കും,” എന്നാണ് കേരള കൗമുദി വാർത്ത പറയുന്നത്.എന്നാൽ വാർത്തയിൽ ഇപ്പോൾ പ്രചരിക്കുന്ന പടം കണ്ടെത്താനായില്ല.

തുടർന്ന്, കോട്ടയം മെഡിക്കല്‍ കോളേജ്, ഹെല്‍പ്പ് ഡെസ്‌ക് എന്നീ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, നവംബർ 17, 2022ൽ മന്ത്രി വിഎന്‍ വാസവന്‍ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് കുറിപ്പ് കിട്ടി. അതിൽ ഇപ്പോൾ വൈറലാവുന്ന ഫോട്ടോയും ഉണ്ട്.

‘അയ്യപ്പഭക്തന്‍മാർക്ക് വേണ്ടി കോട്ടയം മെഡിക്കൽ കോളേജും റവന്യൂ വകുപ്പും സംയുക്തമായി ആരംഭിച്ച ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നിർവ്വഹിച്ചു. ശബരിമലയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മെഡിക്കൽ കൊളേജിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തന്‍മാർക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും , ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനം ഇവിടെ ഉണ്ടാകും. റവന്യൂ വകുപ്പിന്റെ ജീവനക്കാരെ ഇതിലേക്ക് നിയോഗിച്ചിട്ടുണ്ട്.
അയ്യപ്പഭക്തന്മാരുടെ തീർത്ഥാടനവഴികളിൽ പെട്ടെന്ന് അനുഭവപ്പെടുന്ന ശാരീരിക വിഷമതകൾ , രോഗാവസ്ഥ, അപകടങ്ങൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്ക് ചികിത്സ തേടിയെത്തുന്ന അയ്യപ്പഭക്തന്മാരെ അടിയന്തിരമായി കാഷ്വാലിറ്റിയില്‍ എത്തിക്കൽ, ഡോക്ടർമാരുടെ പരിചരണം ലഭ്യമാക്കൽ, ബന്ധുജനങ്ങളെ വിവരം അറിയിക്കൽ തുടങ്ങിയവയെല്ലാം നിർവ്വഹിക്കുന്നത് 24 മണിക്കൂറും കർമ്മനിരതരായി സേവനം അനുഷ്ഠിക്കുന്ന വോളന്റിയർ സംഘമാണ്. ഇന്ത്യയിലെവിടെയും ഓടിയെത്തുന്ന ആംബുലൻസ് സേവനം ഹെൽപ്പ് ഡെസ്‌കിൽ 24 മണിക്കൂറും ലഭ്യമാണ്. ചികിൽസാർത്ഥം എത്തുന്ന അയ്യപ്പഭക്തർക്ക് ഭക്ഷണവും വസ്ത്രവും മരുന്നും തികച്ചും സൗജന്യമായിട്ടാണ് നൽകുന്നത്,” എന്നാണ് വാസവന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
തുടർന്ന് സേവാഭാരതിയുടെ കോട്ടയം ജില്ലാ സെക്രട്ടറി എം മധുവിനെ ഞങ്ങൾ ബന്ധപ്പെട്ടു. ”കോട്ടയം മെഡിക്കൽ കോളേജാണ് ഹെൽപ്പ്ഡെസ്ക് നടുത്തന്നത്. മറ്റ് സന്നദ്ധ സംഘടനകൾക്കൊപ്പം അവിടെ സഹായങ്ങൾ ചെയ്യാൻ ഞങ്ങളുടെ വോളന്റിയർമാരും ഉണ്ട്. മണ്ഡലകാലത്ത് വരുന്ന അയ്യപ്പന്മാർക്ക് ആരോഗ്യ സംബന്ധമായ സേവനങ്ങൾ കൊടുക്കുകയാണ് ഹെൽപ്‌ഡെസ്‌കിന്റെ ഉദ്ദേശം. കോട്ടയം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഏറ്റുമാനൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ ആണ്. ഏറ്റുമാനൂർ എംഎൽഎ ആണ് മന്ത്രി വിഎന്‍ വാസവന്‍.”
വായിക്കാം:നടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ്
Conclusion
മണ്ഡലകാലത്ത് അയ്യപ്പ ഭക്തര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് ആണ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്‌ഘാടനം ചെയ്തത്. സേവാ ഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ വോളന്റിയർമാർ അതിൽ സഹകരിക്കുന്നുണ്ട്. എന്നാൽ സേവാ ഭാരതി അല്ല അത് നടത്തുന്നത്.
Result: False
Sources
Newsreport in Kerala Kaumudi dated November 18,2022
Facebook post by V N Vasavan on November 18,2022
Telephone conversation with M Madhu district secretary, Seva Bharati,Kottayam
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.