Claim
തിരക്ക് കാരണം വേണാട് എക്‌സ്പ്രസിൽ യാത്രക്കാര്‍ ബോധരഹിതരായതിനെ കുറിച്ച് “ആർക്കാ ഇത്ര പെട്ടന്ന് തിരുവന്തപുരം പോവേണ്ടത്” എന്ന് ഉമ തോമസ് എംഎല്‍എ പ്രതികരിച്ചുവെന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകൾ.

Post in the group M Swaraj – യുവതയുടെ അഭിമാനം
ഇവിടെ വായിക്കുക: രണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് യുപിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ആയ ആളാണോ ഇത്?
Fact
ആദ്യം തന്നെ തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ ബോധരഹിതരായ സംഭവത്തെ കുറിച്ച് ഉമ തോമസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ അത്തരം ഒരു വാർത്തയും കണ്ടെത്തിയില്ല.
തുടർന്ന് ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത്, സാധാരണക്കാരന് അത്ര വേഗത്തിൽ യാത്ര ചെയ്യേണ്ട ആവശ്യമില്ലെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പ്രതികരിച്ചിരുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. “കാടുപിടിച്ചു കിടക്കുന്ന ട്രാൻസ്പോർട്ട് ബസുകൾ നേരെയാക്കിയിട്ടു പോരെ കെ റെയിൽ എന്ന് ഉമ ചോദിച്ചതായി,” സമയം മലയാളം, പ്രസിദ്ധീകരിച്ച മേയ് 6,2022ലെ വാർത്തയിൽ കണ്ടെത്തി.

“ആർക്കാണ് 12 മണിക്കൂറിൽ നിന്നും 4 മണിക്കൂർ കൊണ്ട് എത്തണ്ട കാര്യമെന്ന് ഉമ തോമസ്; കെ റെയിൽ വേണമെന്ന് ജോ ജോസഫ്,” എന്ന തലക്കെട്ടിലാണ് വാർത്ത. കെ റെയിലിനെ കുറിച്ച് ഉമ തോമസിന്റെയും ഇടത്പക്ഷ മുന്നണി സ്ഥാനാർഥിയായ ജോ ജോസഫിന്റെയും പ്രതികരണമാണ് വാർത്ത.
തന്റെ ഭർത്താവായിരുന്ന പിടി തോമസ് അന്തരിച്ച ഒഴിവിലേക്കാണ് തൃക്കാക്കര നിന്നും ഉമ മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിൽ അവർ വിജയിച്ചു.
വേണാട് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ ബോധരഹിതരായ സംഭവത്തെ കുറിച്ച് ഞാൻ അങ്ങനെ ഒരു പ്രതികരണം നടത്തിയിട്ടില്ലെന്ന് ഉമ തോമസ് പറഞ്ഞു. സമാനമായ ഒരു പ്രസ്താവന നടത്തിയത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ റെയിലിനെ കുറിച്ചാണ് എന്ന് ഞങ്ങളോട് ടെലിഫോണിൽ ഉമ തോമസ് അറിയിച്ചു.
ഉമ തോമസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ലെന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് ബോധ്യമായി.
Result: False
ഇവിടെ വായിക്കുക: Fact Check: രണ്ട് ചിറകുകളുള്ള കുട്ടി സിനിമയിലേതാണ്
Sources
News Report by Samayalam Malayalam on May 6,2022
Telephone Conversation with Uma Thomas MLA
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.