Tuesday, March 25, 2025
മലയാളം

Fact Check

എം വിൻസെന്റ്  എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ  പിന്തുണച്ചു എന്ന പേരിൽ പ്രചരിക്കുന്ന പടം 2019ലേത്

banner_image

Claim

എം വിൻസെന്റ്  എംഎൽഎ പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ പിന്തുണച്ചുവെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Vinilkumar Nehru Junction’s Post

Fact

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിലെ പ്രധാന അംഗങ്ങളുടെ വീടിലും പിഎഫ്ഐയുടെ ഓഫീസിലും  പുലർച്ചയ്ക്ക് മുമ്പ് നടന്ന റെയ്‌ഡുകളെയും  തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ വ്യാഴാഴ്ച എൻഐഎ പ്രവർത്തകരെ  അറസ്റ്റ് ചെയ്തതിനെയും തുടർന്ന്, സെപ്തംബർ 23 (വെള്ളിയാഴ്ച) അവർ കേരളത്തിൽ അടച്ചിടാൻ ആഹ്വാനം ചെയ്തു.  അന്ന്  ഭാരത് ജോഡോ യാത്ര നിർത്തിവെച്ചുവെന്ന പേരിൽ ഒരു പ്രചരണം നടന്നിരുന്നു. അത് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അതേ തുടർന്ന് വന്ന മറ്റൊരു പ്രചരണമാണിത്.

പ്രചരിക്കുന്ന ഫോട്ടോ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു.അപ്പോൾ ഒക്ടോബർ  13, 2019 ൽ Sdpi Balaramapuram
പ്രസിദ്ധീകരിച്ച ഇതേ  ഫോട്ടോ കിട്ടി. “പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി ബാലരാമപുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം കോവളം നിയോജകമണ്ഡലം എംഎൽഎ ശ്രീ എംവിൻസെന്റ് ഏരിയ പ്രസിഡന്റ് എ ആർ അനസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തുവെന്നാണ്” പോസ്റ്റ് പറയുന്നത്.

Sdpi Balaramapuram‘s Post

Satheesh Kumar എന്ന ഐഡി 2021 ൽ പോസ്റ്റ് ചെയ്ത ഇതേ ഫോട്ടോയും ഞങ്ങൾക്ക് കിട്ടി. “പോപ്പുലർ ഫ്രണ്ടിന്റെ പരിപാടി ഫ്ലാഗ് ഓഫ് ചെയ്യുന്നത് ആരെന്ന് കണ്ടോ ? കോൺഗ്രസ്സിന്റെ തലസ്ഥാനത്തെ ഏക എംഎൽഎ വിൻസെന്റ്. കോൺഗ്രസ് വിഘടനവാദികളും മതരാഷ്ട്ര വാദികളുമായ പി എഫ് ഐ  തീവ്രവാദികൾക്ക് വെള്ളവും വളവും നൽകി വളർത്തുന്നത് തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി മാത്രമാണ്. കോവളം മണ്ഡലത്തിൽ കോൺഗ്രസ്സ് ജയിച്ചത് എങ്ങനെയെന്നതിന് ഇതിലും വലിയ തെളിവ് ഇനി വേണോ ?,” എന്നാണ് പോസ്റ്റ് പറയുന്നത്.  

തുടർന്ന് ഞങ്ങൾ എം വിൻസെന്റിനെ  വിളിച്ചു: ”ഈ പടം 2019ലെത്താണ്. എന്റെ സ്ഥലമായ  ബാലരാമപുരത്ത് നടന്ന ഒരു പരിപാടിയാണിത്.എന്റെ വീടിനു രണ്ടുമൂന്നു വീടിന് അപ്പുറമാണ് പരിപാടി നടന്നത്. പ്രദേശവാസികളായ ചിലരാണ് എന്നെ വിളിച്ചത്.പരി എം വിൻസെന്റ്  എംഎൽഎ  അദ്ദേഹം പറഞ്ഞു.

”ഞാൻ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.ആ വാദം കളവാണ്,” എം വിൻസെന്റ്  എംഎൽഎ  പറഞ്ഞു.
എന്നാൽ പടത്തിൽ എംഎൽഎ, പിഎഫ്ഐയുടെ കൊടി പിടിച്ചിരിക്കുകയാണ്. എന്നാൽ എം വിൻസെന്റ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന വാദം ശരിയല്ല.

Result: False


Sources

Post by SDPI Balaramapuram’s Facebook page on October 9,2019

Post by Satheesh Kumar on December 11,2021

Telephone conversation with M Vincent

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.