Authors
Claim
1818ലെ ശ്രീരാമാന്റെ പടമുള്ള നാണയത്തിന്റേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 1818 ലെ ഒരു നാണയം നെഹ്റുവും, ഗാന്ധിയും ജനിക്കും മുമ്പേ ജയ് ശ്രീരാം,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: കന്യാമറിയത്തിന്റെ പ്രതിമ തകർത്തത് മണിപ്പൂരിൽ അല്ല
Fact
ഇതിനെക്കുറിച്ച് അറിയാൻ, ഞങ്ങൾ, ‘1818 coin’ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ, Flipkart, Snap Deal എന്നിവയിലെ സ്നാപ്പ് ഡീലിലേക്കുള്ള ചില ലിങ്കുകൾ ഞങ്ങൾ കണ്ടെത്തി. അവിടെ അത്തരം നിരവധി ചരിത്ര നാണയങ്ങൾ ഞങ്ങൾ കണ്ടെത്തി.
ഇതോടൊപ്പം, പൂജാ നാണയം എന്ന വിവരണത്തോടെ Shopclues വെബ്‌സൈറ്റിൽ നിന്ന് ഈ നാണയത്തിന്റെ ചിത്രം ഞങ്ങൾക്ക് ലഭിച്ചു.
കൂടാതെ, ഞങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ നാണയങ്ങൾക്കായി തിരച്ചിൽ നടത്തി. സിന്ധു നാഗരികത മുതൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും, ആ കാലഘട്ടത്തിലെ മുഗൾ സാമ്രാജ്യത്തിന്റെയും വരെ നാണയങ്ങളുടെ ചിത്രങ്ങൾ RBI വെബ്‌സൈറ്റിലുണ്ട്. എന്നാൽ വൈറലായ ശ്രീരാമാന്റെ പടമുള്ള നാണയം അവിടെ കണ്ടിട്ടില്ല.
Courtesy: RBI
Courtesy: RBI
Coinquest എന്ന വെബ്‌സൈറ്റിൽ ഇന്ത്യയിൽ പൂജകൾക്കായി ഉപയോഗിക്കുന്ന കറൻസികളെ കുറിച്ച് എഴുതുന്ന സുമിത് ഭോലയുമായി ഞങ്ങൾ ബന്ധപ്പെട്ടു. അദ്ദേഹത്തിന് ഞങ്ങൾ പ്രചരിക്കുന്ന നാണയത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തു. ഇത്, പണം ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന സർക്കാർ കറൻസിയല്ലെന്ന് അദ്ദേഹം പറഞ്ഞു. “ക്ഷേത്രത്തിൽ നിന്ന് പൂജാവേളയിൽ ലഭിക്കുന്ന നാണയം മാത്രമാണിത്,” അദ്ദേഹം വ്യക്തമാക്കി.
Result: False
ഇവിടെ വായിക്കുക: Fact Check: ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാനാണോ തട്ടി താഴെയിട്ടത്?
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ബംഗ്ലാ ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.)
Sources
RBI Website
Shopclues Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.