K റെയിൽ 500 km 4 മണിക്കൂർ, K റോഡ് 4 km 4 മണിക്കൂർ എന്ന പേരിൽ ഒരു ട്രോൾ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Kalayanthanikazhchakal /കലയന്താനി കാഴ്ചകൾ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 616 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ Saji Joseph എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 37 ഷെയറുകൾ ഉണ്ടായിരുന്നു.

Rathakrishnan Ks എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 22 ഷെയറുകൾ ഉണ്ടായിരുന്നു.

സംസ്‌ഥാന സർക്കാർ K റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുന്ന സന്ദർഭത്തിൽ കേരളത്തിലെ റോഡുകളുടെ ശോചനീയാവാസ്ഥ ശ്രദ്ധയിൽ കൊണ്ട് വരുന്ന തരത്തിലാണ് പോസ്റ്റുകൾ വരുന്നത്. K റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്താണ് ഈ ട്രോൾ വരുന്നത്. K റെയിൽ പ്രൊജെക്ടുമായി ബന്ധപ്പെട്ട് മുൻപും സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒരെണ്ണം മുൻപ് ഫാക്ട് ചെക്ക് ചെയ്തത് ഇവിടെ വായിക്കാം.
Fact Check/Verification
ചിത്രത്തിലെ പടം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. 2016-ൽ മഹാരാഷ്ട്രയിലെ റോഡുകളെ കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനങ്ങളിൽ ഇതേ പടം കണ്ടെത്തി. അതിലൊന്ന് മുംബൈയിലെ റോഡുകളിലെ കുഴികളെ കുറിച്ച് പരാതി കൊടുക്കാൻ ബന്ധപ്പെട്ട എങ്ങിനീർമാരുടെ നമ്പറുകൾ ബൃഹൻ മുംബൈ കോർപറേഷൻ പരസ്യപ്പെടുത്തിയതിനെ കുറിച്ചുള്ള വാർത്തയാണ്.

മറ്റൊന്ന് , സ്വകാര്യ കരാറുകാർ മുഖേന പാച്ച് വർക്ക് നടത്തരുതെന്ന് മുനിസിപ്പൽ ഭരണ സമിതിയ്ക്ക് നിർദ്ദേശം നൽകുന്ന ഔർഗാബാദ് മേയറുടെ പ്രസ്താവനയെ കുറിച്ചുള്ള ഒരു ലേഖനമായിരുന്നു. പകരം, കുഴികൾ നികത്താൻ സ്വന്തം ഹോട്ട് മിക്‌സ് പ്ലാന്റ് തുടങ്ങാൻ അദ്ദേഹം ഭരണസമിതിയെ ഉപദേശിച്ചു.

ഇത് കൂടാതെ ഔറംഗബാദിലെ റോഡുകളിൽ കുഴികൾ ഇല്ലാതെയാക്കുന്നതുമായി ബന്ധപ്പെട്ട് change.org-ലെ അഞ്ച് വർഷം പഴക്കമുള്ള ഹർജിയിലും ഈ ചിത്രം കണ്ടെത്തി.

Conclusion
K റെയിൽ 500 km 4 മണിക്കൂർ, K റോഡ് 4 km 4 മണിക്കൂർ എന്ന ട്രോളിൽ ഉപയോഗിച്ചിരിക്കുന്ന റോഡ് കേരളത്തിലേതല്ല, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. മഹാരാഷ്ട്രയിലെ റോഡുകളെ കുറിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയിലെ 2016 ലെ ലേഖനങ്ങളിൽ ഈ റോഡ് കാണാം. Change.orgൽ ഔറംഗബാദിലെ റോഡുകളിൽ കുഴികൾ ഇല്ലാതെയാക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് വർഷം മുൻപ് ആരംഭിച്ച ഒരു പെറ്റീഷനിലും ഈ ഫോട്ടോ കാണാം.
Result: Misleading/Partly False
Our Sources
Times of India
Times of India
Change.org
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.