Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Coronavirus
ഇന്ത്യക്കാർ മെച്ചപ്പെടുന്നില്ലെങ്കിൽ “കമ്മ്യൂണിറ്റി എക്സ്ചേഞ്ച്” എന്നർത്ഥമുള്ള “മൂന്നാം ഘട്ടത്തിലേക്ക്” ഇന്ത്യ പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഐസിഎംആർ റിപ്പോർട്ട് ചെയ്യുന്നു. *
* ഇന്ത്യ മൂന്നാം ഘട്ടത്തിലേക്കോ സാമൂഹിക വിപുലീകരണത്തിലേക്കോ പോയാൽ *
* മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഇന്ത്യയിൽ ദിവസവും 5000 മരണങ്ങൾ സംഭവിക്കുന്നുണ്ടോ…?
* എല്ലാ പൗരന്മാരും “72 മുതൽ 108 മണിക്കൂർ വരെ പുറത്തുവരരുത്” എന്ന് എന്തെങ്കിലും ചെയ്യാൻ അഭ്യർത്ഥിക്കുന്നു * *
* കാരണം നാളെ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തേക്ക് പോകാൻ കഴിയും, ദയവായി എല്ലാവരെയും അകത്ത് തുടരാൻ പ്രോത്സാഹിപ്പിക്കുക. *
* ഉചിതമെങ്കിൽ, ഇന്ത്യയിലുടനീളം പങ്കിടുക. *
* നഗര ആശുപത്രികളിൽ സ്ഥാനമില്ല, റഫറലുകളില്ല, സ്റ്റാറ്റസ് ഇല്ല, അംഗീകാരമില്ല, പണമില്ല! സ്വയം പരിരക്ഷിക്കുക എന്നതാണ് ഏക പരിഹാരം. *
* എല്ലാ കുടുംബാംഗങ്ങളും ദയവായി ശ്രദ്ധിക്കുക: *
* 01 ആമാശയം ശൂന്യമാക്കരുത് *
* 02 ഉപവസിക്കരുത്. *
* 03 ദിവസവും ഒരു മണിക്കൂർ സൂര്യപ്രകാശം ആസ്വദിക്കുക. *
* 04 എസി ഉപയോഗിക്കരുത്. *
* 05 ചെറുചൂടുള്ള വെള്ളം കുടിക്കുക. *
* 06 ഓരോ പച്ചക്കറികളിലും അര ടീസ്പൂൺ പൊടിച്ച ഇഞ്ചി ചേർക്കുക. *
* 07 കറുവപ്പട്ട ഉപയോഗിക്കുക. *
* 08 രാത്രിയിൽ ഒരു കപ്പ് പാൽ ചേർത്ത് ഒരു ടീസ്പൂൺ മഞ്ഞൾ കുടിക്കുക. *
* 09 വീട്ടിൽ കർപ്പൂരവും ഗ്രാമ്പൂവും ഉപയോഗിച്ച് പുക. *
* രാവിലെ ചായയിൽ ഗ്രാമ്പൂ ചേർത്ത് തിളപ്പിക്കുക. *
* 11 പഴങ്ങളിൽ ഓറഞ്ച് മാത്രം കഴിക്കുക. *
* നിങ്ങൾക്ക് കൊറോണയെ തോൽപ്പിക്കണമെങ്കിൽ, ഇതെല്ലാം ചെയ്യുക. *
* പാലിലെ മഞ്ഞൾ ശരീരത്തിൻറെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. *
* കഴിയുമെങ്കിൽ എല്ലാവരോടും ഈ പോസ്റ്റ് കഴിയുന്നത്ര പങ്കിടാൻ ഞാൻ ആവശ്യപ്പെടുന്നു. *
എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ചലച്ചിത്ര താരം ടിനി ടോം മേയ് 14നു പോസ്റ്റ് ചെയ്തു.
മുകളിൽ കൊടുത്തിരിക്കുന്നത് ചലച്ചിത്ര താരം ടിനി ടോം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചേർത്തിരുന്ന പോസ്റ്റാണ്.
ഒരു ചലച്ചിത്ര താരം പോസ്റ്റ് ചെയ്‌തത് കൊണ്ട് തന്നെ പോസ്റ്റിനു നല്ല പ്രചാരം കിട്ടി. റിയൽ കേരളാ ന്യൂസ്, സിനിമാസ് ഡിഷ് തുടങ്ങിയ ഐഡികൾ ടിനി ടോമിന്റെ പോസ്റ്റാണ് എന്ന് പറഞ്ഞു ഇത് ഷെയർ ചെയ്തിട്ടുമുണ്ട്. ടിനി ടോം പോസ്റ്റ് പിൻവലിച്ചുവെങ്കിലും അദ്ദേഹത്തെ പിന്തുടർന്ന് പോസ്റ്റിട്ട ചിലരുടെ പോസ്റ്റുകൾ ഇപ്പോഴും ഫേസ്‌ബുക്കിൽ ഉണ്ട്.
ഇന്ത്യക്കാർ മെച്ചപ്പെടുന്നില്ലെങ്കിൽ “കമ്മ്യൂണിറ്റി എക്സ്ചേഞ്ച്” എന്നർത്ഥമുള്ള “മൂന്നാം ഘട്ടത്തിലേക്ക്” ഇന്ത്യ പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഐസിഎംആർ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ മൂന്നാം ഘട്ടത്തിലേക്കോ സാമൂഹിക വിപുലീകരണത്തിലേക്കോ പോയാൽ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഇന്ത്യയിൽ ദിവസവും 5000 മരണങ്ങൾ സംഭവിക്കും എന്നതൊക്കെയാണ് പോസ്റ്റിലെ പ്രധാന അവകാശവാദങ്ങൾ
മേയ് 14നാണല്ലോ ടിനിയുടെ പോസ്റ്റ് വരുന്നത്. അതിന് മുൻപുള്ള ദിവസങ്ങളിലെ ഐസിഎംആറിന്റെ ട്വിറ്ററും വെബ്‌സൈറ്റും നോക്കി 5000 മരണങ്ങൾ ദിവസവും ഉണ്ടാവും എന്ന ഒരു നിഗമനം അവിടെ ഒന്നും കണ്ടില്ല.
എന്നാൽ, മേയ് പതിനാറാം തീയതി ദിവസേനയുള്ള മരണ നിരക്ക് 4000ൽ നിർത്താനാവുമെന്നു ഇന്ത്യ കരുതുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഐ സി എം ആർ വരുന്ന ദിവസങ്ങളിൽ 5000 കോവിഡ് മരണങ്ങൾ ഉണ്ടാവും എന്ന് പറഞ്ഞിട്ടില്ല. എന്നാൽ വാഷിംഗ്ടൺ സർവകലാശാലയുടെ കീഴിലെ സ്വതന്ത്ര ആഗോള ആരോഗ്യ ഗവേഷണ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) പ്രകാരം, ഇന്ത്യയിൽ ദിവസേനയുള്ള മരണങ്ങൾ മെയ് പകുതിയോടെ 5,600 ആയി ഉയരും എന്ന് പ്രവചനം നടത്തിയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം ഇതുവരെ ഇന്ത്യയിലെ പ്രതിദിന മരണ നിരക്ക് 5000 ആയിട്ടില്ല. മേയ് 16 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ ഒരു ദിവസം 5000 മരണം മേയ് മാസത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ കുറെ ദിവസങ്ങളിലെ ഇന്ത്യയിലെ കോവിഡ് മരണ സംഖ്യ ഇങ്ങനെയായിരുന്നു.മേയ് 11 -4200, മേയ് 12-4126, മേയ് 13-3999, മേയ് 14-3879, മേയ് 15-4090,മേയ് 16-4092 എന്നിങ്ങനെയായിരുന്നു മരണനിരക്ക്.ഈ വിവരങ്ങൾക്ക് വേൾഡോമീറ്റർ വെബ്‌സൈറ്റ് അടിസ്ഥാനമാക്കിയിരിക്കുന്നത് ഐ സി എം ആർ അടക്കമുള്ള ഏജൻസികളുടെ കണക്കുകൾ ക്രോഡീകരിച്ചു കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ ആണ്. ഈ കണക്ക് പ്രകാരം ഇന്ന് ഇതു വരെ 4106 കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അത് കഴിഞ്ഞ ദിവസത്തേക്കാൾ 1.10 ശതമാനം കൂടുതലാണ്.കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ അല്ലാതെ ഐ സി എം ആർ ഇതുവരെ നടന്ന മരണങ്ങളെ കുറിച്ച് ഒരു ഔദ്യോഗിക കണക്കും ലഭ്യമാക്കിയിട്ടില്ല. അവർ അടുത്ത ദിവസങ്ങളിൽ എത്ര മരണം സംഭവിക്കും എന്ന ഒരു പ്രവചനവും നടത്തിയിട്ടുമില്ല.
ഐ സി എം ആർ വരുന്ന ദിവസങ്ങളിൽ 5000 കോവിഡ് മരണങ്ങൾ ഉണ്ടാവും എന്ന് പറഞ്ഞിട്ടില്ല.വാഷിംഗ്ടൺ സർവകലാശാലയുടെ കീഴിലെ സ്വതന്ത്ര ആഗോള ആരോഗ്യ ഗവേഷണ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഇന്ത്യയിൽ ദിവസേനയുള്ള മരണങ്ങൾ മെയ് പകുതിയോടെ 5,600 ആയി ഉയരും എന്ന് പ്രവചനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കണക്കനുസരിച്ചു മേയ് 11നും മേയ് 16നുമിടയിൽ മരണം പ്രതിദിന മരണം 3800നും 4200നുമിടയിലാണ്.
https://twitter.com/ICMRDELHI?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor
https://www.worldometers.info/coronavirus/country/india/#graph-cases-daily
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.