Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckViral 62 വയസുള്ള  ഒരു ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു: പ്രചരണത്തിന്റെ സത്യാവസ്ഥ അറിയുക 

 62 വയസുള്ള  ഒരു ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു: പ്രചരണത്തിന്റെ സത്യാവസ്ഥ അറിയുക 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.

“62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന ഈ വാർത്ത ഏതെങ്കിലും ചാനലിൽ കണ്ടിരുന്നോ ..? ഇല്ല..

“വിവാഹത്തിന്റെ പേരിൽ 1400 വർഷങ്ങൾക്ക് ഇപ്പുറവും പ്രവാചകനെ ചീത്ത വിളിക്കുന്ന ഏതെങ്കിലും കൃസംഘി അടക്കമുളളവർ ഈ വാർത്തയെ കുറിച്ച് എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിരുന്നോ.? ഇല്ല.

“ഇനി സംഘപരിവാർ എറിഞ്ഞ് കൊടുക്കുന്ന എച്ചില് നക്കി ഇസ്ലാമിനെയും പ്രവാചകനേയും ചീത്ത വിളിച്ച് നടക്കുന്ന യുക്തിവാദികൾ എന്ന പേരിലറിയപ്പെടുന്ന ഇസ്ലാം വിരോധികൾ ഇതേ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചാൽ. ഇല്ല.കാരണം പരസ്പര സമ്മതപ്രകാരം സ്വന്തം മാതാവുമായും സഹോദരിയുമായും മകളുമായും വരെ ശാരീരികബന്ധമാവാം എന്ന് പഠിപ്പിക്കുന്ന കുരങ്ങ് പരിണമിച്ചുണ്ടായവർക്ക് ഇതിനെ വിമർശിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലേ?,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

Latheef Mananthavadi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വഫ്ര 1.5 k ഷെയറുകൾ ഉണ്ടായിരുന്നു.

Latheef Mananthavadi ‘s Post

സുനീർ ഖാൻ റശീദി എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 1.3 k ആളുകൾ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.

സുനീർ ഖാൻ റശീദി‘s Post

Arif Kannur എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 58 ഷെയറുകൾ ഉണ്ടായിരുന്നു.

Arif Kannur‘s Post

Rashid Abdul Vahid എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 38 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു

Rashid Abdul Vahid ‘s Post

Fact Check/Verification

ഞങ്ങൾ വീഡിയോയിൽ നിന്ന് ഒരു സ്‌ക്രീൻഷോട്ട് എടുത്ത് അത് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ  Techparesh എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മനസിലായി. Paresh Sathaliyaഎന്ന പേരിലുള്ള അവരുടെ യൂട്യൂബ് പേജിലും ഈ വീഡിയോ കണ്ടു.

  Screen shot of Techparesh‘s Instagram post

കൂടാതെ, Karan Kotnala, എന്ന YouTube പേജിൽ 62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിലുള്ള  ഈ വീഡിയോ ഞങ്ങൾ കണ്ടെത്തി.

 Karan Kotnala‘s youtube video

വീഡിയോയുടെ  38 സെക്കന്‍റിന് ശേഷം “Entertainment purposes only” എന്നൊരു അറിയിപ്പ് ഉണ്ട്.

Disclaimer in Karan Kotnala‘s youtube video

വായിക്കുക:പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്  50 രൂപ യൂസർ ഫീ കൊടുക്കണം, മറിച്ചുള്ള പ്രചരണം തെറ്റ്

Conclusion

62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: Missing Context

Sources
Instagram post, From techparesh, Dated December 17, 2022
YouTube post, From Karan Kotnala, Dated December 20, 2022

(ഈ അവകാശവാദം മുൻപ് ഞങ്ങളുടെ തമിഴ് ടീമിലെ വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം)

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular