Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckNewsFact Check: സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ ‍...

Fact Check: സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ ‍ കെ അദ്വാനി; വാസ്തവം എന്ത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim:1977ലെ തെരഞ്ഞെടുപ്പിൽ സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ ‍ കെ അദ്വാനി.

Fact: എൽ ‍ കെ അദ്വാനി അന്ന് ജനസംഘത്തിൽ അല്ല.

1977 മാർ‍ച്ച് 3 ന് സിപിഎം സഥാനാർത്ഥിയായിരുന്നു ടി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ‍പാലക്കാട് ഗൗഡർ തീയറ്ററിൽ എൽ ‍കെ അദ്വാനി ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം സഹിതമുള്ള വാർത്തയുടെ പഴയ ചിത്രം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. അദ്വാനിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്ന ഒ രാജഗോപാലും ചിത്രത്തിലുണ്ട്. 1977ൽ  CPM ജനസംഘത്തിന്റെ സഹായത്തോടെ പാലക്കാട് മത്സരിച്ചിരുന്നുവെന്നാണ് അവകാശവാദം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Fact Check/Verification

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്ക് എതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനതാ മുന്നണി 1977ലാണ് ജനതാ പാര്‍ട്ടി എന്ന് നിലവില്‍ വരുന്നത്. അതിൽ ജനസംഘവും ലയിച്ചു. പ്രതിപക്ഷത്തിന്റെ ഐക്യ മുന്നണിയായി പിറന്ന പാർട്ടിയിൽ സ്വതന്ത്ര പാർട്ടി,  സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ,  ഭാരതിയ ലോക് ദൾ, സംഘടനാ കോൺഗ്രസ് എന്നിവയും ചേർന്ന് ജനതാപാർട്ടിയായി.  അന്ന് കോൺഗ്രസ് വിരുദ്ധ ചേരിയിൽ  മുഖ്യ പ്രതിപക്ഷമായ ജനതാ പാർട്ടിക്കൊപ്പമായിരുന്നു സിപിഎം. അന്ന്  ജനതാ പാര്‍ട്ടി നേതാവായിരുന്നു അദ്വാനി. ജനത പാര്‍ട്ടിയിലൂടെയാണ് ഇന്ത്യയുടെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ ഉണ്ടായത്. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിൽ 1977 മാര്‍ച്ച് 24 മുതല്‍ 1979 ജൂലൈ 28 വരെയായിരുന്നു അത്.

Information from the Oxford Academic Website
Information from the Oxford Academic Website

ഭാരതിയ ജനതാ പാര്‍ട്ടി (ബിജെപി) രൂപീകരിക്കപ്പെട്ടത് ഏപ്രില്‍ 6, 1980നാണ്. 1952ല്‍ രൂപീകരിക്കപ്പെട്ട അതിന്റെ പൂർവ രൂപമായ  ഭാരതിയ ജന്‍ സംഘ പാര്‍ട്ടി 1977ല്‍ ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. 

ജനതാ പാര്‍ട്ടി അംഗങ്ങള്‍ക്ക് ആര്‍.എസ്.എസ്.അംഗത്വം ഉപേക്ഷിക്കണം എന്ന് ജനതാ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോൾ, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി തുടങ്ങിയ പഴയ ജന്‍ സംഘ നേതാക്കൾ ജനതാ പാര്‍ട്ടി വിട്ടു. തുടർന്ന് അവർ ഭാരതിയ ജനതാ പാര്‍ട്ടി സ്ഥാപിച്ചു.

ദ്വയാംഗത്വ പ്രശ്നത്തിന്റെ പേരിൽ മൊറാർജി രാജി വെച്ചതിനെ തുടർന്ന് ചരൺസിങ്  ജനതാ പാർട്ടി സെക്കുലർ എന്ന പാർട്ടിയായി കോൺഗ്രസ് പിന്തുണയോടെ മന്ത്രി സഭ 1979 ജൂലൈ 29 ന് രൂപീകരിച്ചു. 24 ആഴ്ച നീണ്ട ഭരണം 1980 ജനുവരി 14 ന് അവസാനിച്ചു. ഇന്ദിര ഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി.

രാഷ്ട്രീയ നീരിക്ഷകനായ അഡ്വക്കേറ്റ് എ ജയശങ്കറുമായി ഈ വിഷയം ഞങ്ങൾ സംസാരിച്ചു. അദ്ദേഹം പറഞ്ഞത്, “1977 ൽ എൽ.കെ അദ്വാനി ജനസംഘത്തിൽ അല്ല.ജനസംഘം അന്ന് ജനതാ പാർട്ടിയിൽ ലയിച്ചിരുന്നു. ജന പാർട്ടിയുമായി സിപിഎം സഖ്യത്തിലായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Information from the BJP website
Information from the BJP website

ഇവിടെ വായിക്കുക: Fact Check: തെലങ്കാനയിൽ അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിക്കപ്പെട്ട ആൾ മുസ്ലീമല്ല

Conclusion

1977 മാർച്ച് 3ന് അദ്വാനി പാലക്കാട് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും CPM സ്ഥാനാർഥി  ശിവദാസമേനോനായി വോട്ട് ചോദിച്ചെന്നത് യാഥാര്‍ഥ്യമാണ് . അന്ന് കോൺഗ്രസ് വിരുദ്ധ ചേരിയിൽ  മുഖ്യ പ്രതിപക്ഷമായ ജനതാ പാർട്ടിക്കൊപ്പമായിരുന്നു സിപിഎം.  അന്ന്  ജനതാ പാര്‍ട്ടി നേതാവായിരുന്നു അദ്വാനി. അന്ന് അദ്ദേഹം ജനസംഘത്തിൽ അല്ല. 

Result: Partly False

ഇവിടെ വായിക്കുക: Fact Check: ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ; ചിത്രത്തിന്റെ വസ്തുത ഇതാണ് 

Sources
Information from the Oxford Academic Website
Information from the BJP website
Report by India Today on June 18, 2023
Report by Open Magazine on April 22, 2022

Telephone Conversation with Political Analyst A Jayashankar 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular