Monday, December 23, 2024
Monday, December 23, 2024

HomeFact Checkഹിജാബ് വിരുദ്ധ പ്രക്ഷോഭം: 15,000 പ്രതിഷേധക്കാരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു എന്ന  പ്രചരണത്തിന്റെ വാസ്തവം അറിയുക

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: 15,000 പ്രതിഷേധക്കാരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചു എന്ന  പ്രചരണത്തിന്റെ വാസ്തവം അറിയുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)

സെപ്തംബർ പകുതിയോടെ പോലീസ് കസ്റ്റഡിയിൽ മഹ്‌സ അമിനി മരിച്ചതിനെ  തുടർന്ന് ഇറാനിൽ നടന്ന വൻ ഹിജാബ് വിരുദ്ധ പ്രക്ഷോഭം, സുരക്ഷാ സേനയുടെ അടിച്ചമർത്തലുകൾക്കിടയിലും തുടരുകയാണ്. Iran Human Rights എന്ന സംഘടന പറയുന്നത് അനുസരിച്ച്, സുരക്ഷാ സേനയുടെ അക്രമാസക്തമായ അടിച്ചമർത്തലിൽ 43 കുട്ടികളും 25 സ്ത്രീകളും ഉൾപ്പെടെ 326 ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കാളിയായ ആളുകൾ കൊല്ലപ്പെട്ടു.

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്കെതിരായ ഉയർന്ന നടപടികളുടെ പേരിൽ ലോക നേതാക്കൾ ഇറാനിയൻ ഭരണകൂടത്തെ അപലപിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ, പ്രതിഷേധത്തിന്റെ പേരിൽ 15,000 പേരെ വധിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ ഗവൺമെന്റ് ഉത്തരവിട്ടത് സോഷ്യൽ മീഡിയയിൽ രോഷത്തിന് കാരണമായി.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇറാനിയൻ ഭരണകൂടത്തിന്റെ വധശിക്ഷാ ആഹ്വാനത്തെ അപലപിച്ചവരിൽ ഉൾപ്പെടുന്നു, “15,000 ഓളം പ്രതിഷേധക്കാർക്ക് വധശിക്ഷ നൽകാനുള്ള ഇറാനിയൻ ഭരണകൂടത്തിന്റെ പ്രാകൃത തീരുമാനത്തെ കാനഡ അപലപിക്കുന്നു. ഈ ധീരരായ ഇറാനികൾ അവരുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടുകയായിരുന്നു – അവരെ പിന്തുണച്ച് ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നത് തുടരുകയും ഭരണകൂടത്തിന്റെ ഹീനമായ നടപടികൾക്കെതിരെ ഐക്യപ്പെടുകയും ചെയ്യുന്നു.” 
ട്വീറ്റ് പിന്നീട് ഡിലീറ്റ്  ചെയ്തു, എന്നിരുന്നാലും ഇതിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം.

മറ്റ് നിരവധി ട്വീറ്റർ ഉപഭോക്താക്കളും ഈ കൂട്ട വധശിക്ഷയെ അപലപിച്ചു.

വാർത്താ വെബ്‌സൈറ്റുകളും ഇറാനിൽ വധശിക്ഷ നടപ്പാക്കിയ ഉത്തരവിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘കഠിനമായ പാഠം’ പഠിപ്പിക്കാൻ ഇറാൻ തടവിലാക്കിയ 15,000 ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ വധിച്ചേക്കാം’ എന്ന തലക്കെട്ടിൽ പ്രധാന വാർത്ത മാധ്യമമായ  മിറർ ഒരു ലേഖനവും പ്രസിദ്ധീകരിച്ചു. 

മലയാളത്തിൽ yukthivaadi എന്ന ഐഡിയിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ ചെയ്ത പോസ്റ്റിന് 4672 ലൈക്കുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു. ഇംഗ്ലീഷിലുള്ള ഒരു പത്രകട്ടിങ്ങാണ്  ഷെയർ ചെയ്യുന്നത്. അതിൽ മലയാളത്തിൽ  ‘ഇസ്ലാമിക നിയമങ്ങൾക്കെതിരെ സമരം നടത്തിയ 15,000 പേർക്ക് വധശിക്ഷ നടപ്പാക്കാൻ പോകുന്ന,സ്വർഗ്ഗം ലഭിക്കാതിരിക്കാൻ പെൺകുട്ടികളുടെ കന്യകാത്വം കളയാൻ ബലാത്സംഗം ചെയ്തിട്ട് കൊല്ലുന്ന പ്രകൃതർ,’ എന്ന് എഴുതിയിട്ടുണ്ട്.എന്നിട്ടവർ ഉറക്കെ ചൊല്ലി “ഇസ്‌ലാം സമാധാനമതമാണ്,” എന്നൊരു വിവരണവും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.

Screen Grab of  yukthivaadi‘s Post

Fact Check/Verification

ഗൂഗിളിൽ, “Iran,” “15,000 execution,” “protestors” എന്നീ വാക്കുകൾ ഉപയോഗിച്ച്  കീവേഡ് സെർച്ച് നടത്തി. അപ്പോൾ ആ  രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രകടനം നടത്തുന്നവർക്കെതിരെ പുറപ്പെടുവിച്ച കൂട്ട  വധശിക്ഷാ ഉത്തരവിനെക്കുറിച്ച് വിശ്വസനീയമായ വാർത്തകളൊന്നും ലഭിച്ചില്ല.

 നേരെമറിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിലെ കൂട്ട വധശിക്ഷകളെക്കുറിച്ചുള്ള  അവകാശവാദങ്ങൾ തെറ്റാണ് എന്ന്  വ്യക്തമാക്കുന്ന  നിരവധി റിപ്പോർട്ടുകൾ കിട്ടി.

2022 നവംബർ 16-ലെ എൻബിസി ന്യൂസിന്റെ അത്തരത്തിലുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു ചിത്രം 15,000 പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധിച്ചതായി തെറ്റായി പ്രചരിപ്പിക്കുന്നു. ആ വാദം ശരിയല്ല.”

Screengrab from NBC News website

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ അവകാശവാദം വർധിപ്പിക്കാൻ എങ്ങനെ കാരണമായി  എന്ന്  റിപ്പോർട്ട്  വിശദമാക്കുന്നു. മറ്റ് അനവധി വാർത്ത മാധ്യമങ്ങളും കനേഡിയൻ പ്രധാനമന്ത്രിയുടെ ട്വീറ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കുന്നു.

2022 നവംബർ 15 ലെ ഒരു  CNN റിപ്പോർട്ട് പറയുന്നു: “കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇറാനിലെ കൂട്ട വധശിക്ഷകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അടങ്ങിയ ട്വീറ്റ് ഇല്ലാതാക്കി. സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കാനും  വൈറലാക്കാനും കാരണമായ ശേഷമായിരുന്നു അത്.”


2022 നവംബർ 15-ന് മിഡിൽ ഈസ്റ്റ് ഐയുടെ മറ്റൊരു ലേഖനം, ‘ഇല്ല, ഇറാൻ 15,000 പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ല’ എന്ന തലക്കെട്ടിൽ, കനേഡിയൻ പ്രധാനമന്ത്രി ഇപ്പോൾ ഇല്ലാതാക്കിയ ട്വീറ്റിന് ലഭിച്ച വ്യാപകമായ വിമർശനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു.

Screengrab from Middle East Eye website

കൂടാതെ, അവകാശവാദം എത്ര  വൈറലാണ് എന്ന്  മനസിലാക്കാൻ ട്വിറ്ററിൽ  “Iran,” “15,000,”  “executions എന്നീ കീവേഡുകൾ സെർച്ച്  ചെയ്യുന്നതിനിടയിൽ, 2022 നവംബർ 15 ലുള്ള  ബിബിസി ജേണലിസ്റ്റ്   Shayan Sardarizadehന്റെ ട്വീറ്റ് ഞങ്ങൾ കണ്ടെത്തി.

“പരക്കെ ഷെയർ ചെയ്യപ്പെടുന്ന. തടവിലാക്കിയ 15,000 പ്രതിഷേധക്കാരെ വധിക്കാൻ ഇറാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന വാദം ശരിയല്ല. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരുടെ തടങ്കലിനെയും വിചാരണയെയും കുറിച്ചുള്ള മറ്റ് വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും Sardarizadeh പട്ടിക രൂപത്തിൽ വെളിപ്പെടുത്തി.


നവംബർ 15 ലെ ട്വീറ്റിൽ, അഫ്ഗാനിസ്ഥാനും ഇറാനും കവർ ചെയ്യുന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ Sune Engel Rasmussen ഇങ്ങനെ  പറഞ്ഞു, “നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പറയുന്നതുപോലെ 15,000 പ്രതിഷേധക്കാരെ ഇറാൻ വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ല.”

ഇതിനെത്തുടർന്ന്,  Amnesty International, Human Rights WatchCenter for Human Rights in Iran,  Iran Human Rights എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ വെബ്‌സൈറ്റുകളും ട്വിറ്റർ ഹാൻഡിലുകളും ഞങ്ങൾ പരിശോധിച്ചു. Iran Human Rightന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം,ഇറാനിയൻ സർക്കാർ 2022-ൽ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതുവരെ രാജ്യം മൊത്തം 474 വധശിക്ഷകൾ നടപ്പിലാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Screengrab from Iran Human Right website

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ആർക്കെങ്കിലും ഇറാൻ വധശിക്ഷ നൽകിയിട്ടുണ്ടോ?

“Iran Death Penalty” എന്നതിനായുള്ള ഗൂഗിൾ സെർച്ചിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ  ഒന്നിലധികം റിപ്പോർട്ടുകൾ ഇറാൻ നടത്തിയ ആദ്യത്തെ വധശിക്ഷയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

BBC  റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “രാജ്യത്തെ വിഴുങ്ങിയ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ഒരാൾക്ക് ഇറാനിലെ കോടതി ആദ്യത്തെ വധശിക്ഷ വിധിച്ചതായി സ്റ്റേറ്റ് മീഡിയ പറയുന്നു. ടെഹ്‌റാനിലെ ഒരു റെവല്യൂഷണറി കോടതി പ്രതി, പേരു വെളിപ്പെടുത്താത്ത, ഒരു സർക്കാർ സ്ഥാപനത്തിന് തീയിട്ടതായും “ദൈവത്തിനെതിരായ ശത്രുത” എന്ന കുറ്റം ചെയ്തതായും കണ്ടെത്തി. ദേശീയ സുരക്ഷ, പൊതു ക്രമസമാധാനം എന്നീ കുറ്റങ്ങൾ ചുമത്തി മറ്റൊരു കോടതി അഞ്ച് പേരെ അഞ്ച് മുതൽ 10 വർഷം വരെ തടവിന് ശിക്ഷിച്ചു.

2022 നവംബർ 15-ന്  Amnesty International നടത്തിയ ട്വീറ്റിൽ, സമീപകാല പ്രതിഷേധങ്ങളുടെ പേരിൽ ഇറാനിയൻ അധികാരികൾ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചതായി പറഞ്ഞു.

2022 നവംബർ 15 ന് നടന്ന ഒരു പത്രസമ്മേളനത്തിൽ  UN High Commissioner for Human Rights ജെറമി ലോറൻസ്  ഇങ്ങനെ പറഞ്ഞു: “ഞായറാഴ്ച, ടെഹ്‌റാനിലെ ഒരു ഇസ്‌ലാമിക് റെവല്യൂഷണറി കോടതി, പേര് വെളിപ്പെടുത്താത്ത  ഒരു പ്രതിഷേധക്കാരനെ മൊഹറേബെഹ് അല്ലെങ്കിൽ “ദൈവത്തിനെതിരെ യുദ്ധം ചെയ്യുക”, എഫ്സാദ് അല്ലെങ്കിൽ “ഭൂമിയിലെ അഴിമതി എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി”. പൊതു സ്വത്ത് നശിപ്പിച്ചതിന് ആ വ്യക്തിയെ വധശിക്ഷയ്ക്ക് വിധിച്ചു. കുറഞ്ഞത് ഒമ്പത് പ്രതിഷേധക്കാർക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാൾക്ക് കൂടി വധശിക്ഷ വിധിച്ചതായി 2022 നവംബർ 15 ലെ ഇറാൻ ആസ്ഥാനമായുള്ള  Radio Fardaയുടെ റിപ്പോർട്ടിൽ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ തീരുമാനത്തെ ചോദ്യം ചെയ്യാനും അപ്പീൽ നൽകാനും കഴിയുമെന്നും റിപ്പോർട്ട്  കൂട്ടിച്ചേർത്തു.

ദുബായ് ആസ്ഥാനമായുള്ള  Al Arabiaയുടെ റിപ്പോർട്ട് പ്രകാരം, “ഇറാൻ ജുഡീഷ്യറി ചൊവ്വാഴ്ച രണ്ടാമത്തെ പ്രതിഷേധക്കാരനെ വധശിക്ഷയ്ക്ക് വിധിച്ചു.  മഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ ഭരണവിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആദ്യത്തെ വധശിക്ഷ പുറപ്പെടുവിച്ച്  രണ്ട് ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ വധശിക്ഷ നൽകുന്ന  വിധി വരുന്നത്. വിധി പ്രാഥമികമാണ്.പ്രതിക്ക്  അപ്പീൽ നൽകാൻ കഴിയും.”

എന്നിരുന്നാലും, ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന്റെ പേരിൽ  രണ്ടാമത്തെ  വധശിക്ഷയെക്കുറിച്ച്  മറ്റൊരു അന്താരാഷ്ട്ര വാർത്താ സ്ഥാപനവും റിപ്പോർട്ട് ചെയ്തതായി   ഞങ്ങൾ കണ്ടില്ല.

ഈ റിപ്പോർട്ടുകൾ വിശ്വാസത്തിൽ എടുത്താലും, ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഇറാനിയൻ ഭരണകൂടം പരമാവധി രണ്ട് പേരെ യാണ് (അതിൽ ഒരാൾക്ക് കൂടുതൽ അപ്പീലിന് അവസരമുണ്ട് ) വധശിക്ഷയ്ക്ക് വിധിച്ചത്. സമൂഹ മാധ്യമങ്ങളിൽ അവകാശപ്പെടുന്നത് പോലെ 15,000 പേരല്ല.

ഹിജാബ് വിരുദ്ധ പ്രക്ഷോഭം:എങ്ങനെയാണ് തെറ്റായ വിവരങ്ങൾ ഉണ്ടായത്?

ഇറാനിൽ 15,000 ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് വധശിക്ഷ വിധിച്ചുവെന്ന വൈറൽ അവകാശവാദത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമത്തിൽ ന്യൂസ്‌ചെക്കർ  അന്വേഷണം തുടർന്നു. ഇറാനിൽ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരുടെ എണ്ണം കണ്ടെത്തി കൊണ്ട് ഞങ്ങൾ  അന്വേഷണം തുടങ്ങി. 2022 നവംബർ 14ന്   ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസിയുടെ ഒരു ട്വീറ്റ് കണ്ടെത്തി. അതിൽ 15,820 വ്യക്തികളെ പ്രക്ഷോഭത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പറയുന്നു.

ഇറാനിൽ പ്രതിഷേധം ആരംഭിച്ചതിന് ശേഷം 15,000-ത്തിലധികം ആളുകൾ അറസ്റ്റിലായതായി മറ്റ് നിരവധി വാർത്താ സംഘടനകളും പ്രസ്താവിച്ചിട്ടുണ്ട്. 

എന്നാൽ 15,000 പേരെ അറസ്റ്റ് ചെയ്തത് എങ്ങനെയാണ് “വധശിക്ഷ”  ഉത്തരവ് എന്ന പേരിൽ  പങ്കുവെക്കപ്പെട്ടത്? നിരവധി ട്വിറ്റർ, ഫേസ്ബുക്ക് ഉപയോക്താക്കൾ,ഇറാനിൽ “കൂട്ട വധശിക്ഷകൾ” അവകാശപ്പെടുന്ന, ന്യൂസ് വീക്കിന്റെ ഒരു റിപ്പോർട്ട് പങ്കുവെച്ചതായി ഞങ്ങൾ കണ്ടെത്തി.

Screengrabs of Twitter and Facebook posts which shared Newsweek article while making the claim.

ഇത് സൂചനയായി എടുത്ത്, ഞങ്ങൾ Google-ൽ ”Newsweek, “ “Iran,” “15,000” എന്നീ വാക്കുകൾ ഉപയോഗിച്ച്  ഒരു കീവേഡ് സേർച്ച്  നടത്തി, ഇത് 2022 നവംബർ 10ൽ ഈ പ്രമുഖ  വാർത്താ  മാധ്യമം കൊടുത്ത  ‘Iran Protesters Refuse to Back Down as First Execution Sentence Handed Down.’ എന്ന തലക്കെട്ടിൽ ഒരു ലേഖനത്തിലേക്ക് ഞങ്ങളെ നയിച്ചു. 

Screengrab from Newsweek website

കൂടാതെ, ഞങ്ങൾ ലേഖനത്തിന്റെ അവസാനം സ്ക്രോൾ ചെയ്തു, “തിരുത്തൽ 11/15/22, 12:05 p.m. ET: ഇറാനിയൻ പാർലമെന്റ് വധശിക്ഷയ്‌ക്ക് അനുകൂലമായി  വോട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള പരാമർശം നീക്കം ചെയ്യാൻ ഈ ലേഖനവും തലക്കെട്ടും അപ്‌ഡേറ്റുചെയ്‌തിട്ടുണ്ട് എന്ന് അവിടെ വ്യക്തമാക്കിയിട്ടുണ്ട്. വധശിക്ഷ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ജുഡീഷ്യറിക്ക് അയച്ച കത്തിന് പാർലമെന്റിലെ ഭൂരിപക്ഷവും പിന്തുണ നൽകി എന്നാണ് തിരുത്ത്.

അതേ ലേഖനത്തിന്റെ ആർക്കൈവ് ചെയ്‌ത ഒരു പതിപ്പ് ഞങ്ങൾ കണ്ടെത്തി. “15,000 പേരെ   വധിക്കാൻ തിരുമാനിച്ചിട്ടും,ഇറാൻ പ്രതിഷേധക്കാർ  വിസമ്മതിക്കുന്നു” എന്ന പഴയ തലക്കെട്ട് കണ്ടെത്തി. ന്യൂസ് വീക്കിന്റെ ഈ തലക്കെട്ട്  തെറ്റായ വിവരത്തിന്റെ വൻതോതിലുള്ള പ്രചാരത്തിലേക്ക് നയിച്ചിരിക്കാം.

Screengrab from archived version of Newsweek’s article

വായിക്കാം:ഇൻറർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്ന ഗൂഗിൾ പേ സ്‌കാം എന്താണ്?

Conclusion

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ ഉൾപ്പെട്ട 15,000 പേരെ കൂട്ട വധ ശിക്ഷയ്ക്ക് വിധിക്കാം  ഇറാൻ ഭരണകൂടം ഉത്തരവിട്ടുവെന്ന വൈറൽ വാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Result: False

Sources
Report By NBC News, Dated November 16, 2022
Report By CNN, Dated November 15, 2022
Tweet By Shayan Sardarizadeh, Dated November 15, 2022
Tweet By Sune Engel Rasmussen, Dated November 15, 2022
Press Briefing By UN High Commissioner for Human Rights, Dated November 15, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular