Saturday, April 27, 2024
Saturday, April 27, 2024

HomeFact CheckViralഇൻറർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്ന ഗൂഗിൾ പേ സ്‌കാം എന്താണ്?

ഇൻറർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്ന ഗൂഗിൾ പേ സ്‌കാം എന്താണ്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)

2016-ൽ ആരംഭിച്ചതു മുതൽ, രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ വളർച്ചയിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ 26 കോടി യുപിഐ ഉപയോക്താക്കളുണ്ട്.

ഡിജിറ്റൽ പേയ്‌മെന്റുകളുടെ അളവിലെ ഈ വർദ്ധനവ് രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവിന് സമാന്തരമാണ്. 2021-ലെ യുപിഐ ഇടപാടുകളുടെ 37.5% ഗൂഗിൾ പേ വഴിയാണ്. അത്  2.74 ലക്ഷം കോടി രൂപ വരെ എത്തിയിരുന്നു.

ഈ പശ്ചാത്തലത്തിൽ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, പ്രത്യേകിച്ച്  ഗൂഗിൾ പേ ഉൾപ്പെട്ട  ഒരു ‘പുതിയ അഴിമതി’യെക്കുറിച്ച് അവരുടെ വായനക്കാർക്ക്  മുന്നറിയിപ്പ് നൽകുന്നുണ്ട്.

“ജാഗ്രത പാലിക്കുക, ഇപ്പോൾ ഒരു പുതിയ ഫണ്ട് തട്ടിപ്പ് ആരംഭിച്ചിരിക്കുന്നു. ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടിലേക്കോ ഗൂഗിൾ പേയിലേക്കോ മനഃപൂർവം പണം അയച്ച് നിങ്ങളെ വിളിച്ച് ഈ പണം അബദ്ധത്തിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പോയി എന്ന് പറയുന്നു. നിങ്ങൾ അത് എന്റെ നമ്പറിലേക്ക് തിരികെ അയക്കണമെന്നും അവർ ആവശ്യപ്പെടുന്നു. നിങ്ങൾ അവർക്ക് പണം തിരികെ അയച്ചാൽ, നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നു. അതിനാൽ ഓൺലൈനായി ലഭിക്കുന്ന പണമൊന്നും തിരികെ നൽകരുത്. നേരിട്ട് വന്ന് പണം കൊണ്ടുപോകാൻ പറയണം. ഈ തട്ടിപ്പ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നു നന്ദി. (sic)” വൈറൽ പോസ്റ്റ് പറയുന്നു.

പോസ്റ്റിലെ ഗൂഗിൾ പേയെ കുറിച്ചുള്ള  പ്രത്യേക പരാമർശം വളരെയധികം ശ്രദ്ധ ആകർഷിച്ചു. അത് നിരവധി ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുകയും ചെയ്തു.  2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ യുപിഐ ഗൂഗിൾ പേ  ആയിരുന്നു.

Screenshot of post by @competitionchallenger
Screengrab from post by @Presswire11

Fact check/Verification

വൈറൽ ക്ലെയിമിനെക്കുറിച്ച് സമീപ ദിവസങ്ങളിൽ ഗൂഗിൾ പേ പ്ലാറ്റ്‌ഫോമിൽ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലും ഔദ്യോഗിക വെബ്‌സൈറ്റും പരിശോധിച്ചു.

ഗൂഗിൾ പേയുടെ പിന്തുണാ വിഭാഗത്തിൽ, “പണം കൈമാറ്റ സ്‌കാമുകൾ ഒഴിവാക്കുക” എന്ന തലക്കെട്ടിൽ ഞങ്ങൾ ഒരു കുറിപ്പ്  കണ്ടെത്തി. അതിനടിയിൽ “പണം സ്വീകരിച്ച സ്‌കാം” എന്ന ഡ്രോപ്പ് ഡൗൺ ഓപ്‌ഷനിൽ പ്രസ്തുത സ്‌കാമിനെ പരാമർശിക്കുന്നത് ഞങ്ങൾ കണ്ടെത്തി.

“ഒരു അടുത്ത സുഹൃത്തോ കുടുംബാംഗമോ അല്ലാത്ത ഒരാളാണ് നിങ്ങൾക്ക് പണം അയച്ചതെങ്കിൽ, പണം നേരിട്ട് തിരിച്ച്  അയക്കരുത്. പകരം, ഞങ്ങളെ ബന്ധപ്പെടുക. നിങ്ങൾക്ക് അറിയാവുന്നതും വിശ്വസിക്കുന്നതുമായ ആരെങ്കിലും അബദ്ധവശാൽ നിങ്ങൾക്ക് പണം അയയ്‌ക്കുകയാണെങ്കിൽ, പണം നേരിട്ട് അയയ്‌ക്കണോ എന്ന്  നിങ്ങൾക്ക് തീരുമാനിക്കാം,” പേജ് അറിയിച്ചു.

“സംശയം  തോന്നാത്ത  വിധം  ആളുകൾക്ക് പണം അയയ്ക്കാൻ തട്ടിപ്പുകാർ മോഷ്ടിച്ച പേയ്‌മെന്റിന്റെ രൂപങ്ങൾ ഉപയോഗിച്ചേക്കാം. തുടർന്ന് നിങ്ങൾക്ക് അയച്ചിന് തുല്യമായ തുക തിരികെ അയയ്‌ക്കാൻ അവർ അഭ്യർത്ഥിക്കുന്നു. ഒരു സ്‌കാമർ മോഷ്ടിച്ച പേയ്‌മെന്റിൽ നിന്ന് നിങ്ങൾക്ക് പണം ലഭിക്കുകയാണെങ്കിൽ, ആ പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും. പണം തിരികെ അയക്കരുത്. നിങ്ങളുടെ സ്വന്തം പണം തിരികെ അയക്കുകയാണെങ്കിൽ, നിങ്ങൾക്ക് ലഭിച്ച മോഷ്ടിച്ച ഫണ്ടുകളും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, സ്‌കാം പേയ്‌മെന്റ് ലഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ പണമാണ് നിങ്ങൾക്ക് ലഭിക്കുക,” അത് തുടർന്നു പറയുന്നു.

എന്നാൽ ഈ രീതിയ്ക്ക് അയച്ചയാളുടെ “അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നു” എന്ന അവകാശവാദത്തിൽ നിന്ന് വ്യത്യാസമുണ്ട്.

‘പണം സ്വീകരിച്ച തട്ടിപ്പ്’ വഴി  ഒരു ഉപയോക്താവിനെ കബളിപ്പിക്കാൻ കഴിയുന്ന വിവിധ മാർഗങ്ങളെക്കുറിച്ച് അറിയാൻ  ഈ മേഖലയിലെ വിദഗ്ധരെ ഞങ്ങൾ തുടർന്നും സമീപിച്ചു.

ന്യൂസ്‌ചെക്കറിനോട് സംസാരിച്ച സൈബർ സുരക്ഷാ വിദഗ്ധൻ ജിതൻ ജെയിൻ പറഞ്ഞത് ഇങ്ങനെയാണ്: “ ഒന്നുകിൽ ഒരു സോഷ്യൽ എഞ്ചിനീയറിംഗ് ഘടകം ഉപയോഗിച്ചു ഒരു വ്യക്തിയെ തെറ്റായ പേയ്‌മെന്റ് നൽകുന്നത്തിലേക്ക് നയിച്ച്  കബളിപ്പിക്കുന്നു. അല്ലെങ്കിൽ ചിലപ്പോൾ ഒരു ഉപയോക്താവിനെ കബളിപ്പിച്ച് ഒരു ക്ഷുദ്ര ആപ്പ് ഡൗൺലോഡ് ചെയ്യിക്കുന്നു. അത് വഴി അയാളുടെ മൊബൈൽ ഫോൺ സ്‌ക്രീൻ ഏറ്റെടുക്കുന്നു. തുടർന്ന് , OTP-കൾ ശേഖരിക്കുകയും സംശയാസ്പദമായ, അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്നു.

 “അത്തരം സന്ദർഭങ്ങളിൽ (തിരിച്ചടക്കുന്നതിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമ്പോൾ) എപ്പോഴും ഒരു വീഴ്ച സംഭവിച്ചിട്ടുണ്ടാവും. ഒന്നുകിൽ പണമടയ്ക്കുകയോ അല്ലെങ്കിൽ ക്ഷുദ്രകരമായ ക്യുആർ കോഡ് അയയ്ക്കുകയോ ചെയ്താണ് ഉപഭോക്താവിനെ കബളിപ്പിക്കുന്നത്. ഇത് ഗൂഗിളിന്റെ സുരക്ഷാ പിഴവല്ല, ഉപയോക്തൃ സൈബർ ശുചിത്വത്തിലെ പിഴവാണ്,” ജെയിൻ പറഞ്ഞു.

ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ സ്വീകരിക്കാവുന്ന മുൻകരുതലുകളെ കുറിച്ച്  ജെയിൻ ഇങ്ങനെ പറഞ്ഞു: “ആരെങ്കിലും നിങ്ങൾക്ക് ഇതുപോലെ പണം അയച്ചാൽ, അത് തിരിച്ചടക്കാനുള്ള ഏറ്റവും നല്ല മാർഗം അവരോട് നേരിട്ട് വന്ന് ഐഡി കാണിച്ച് ഒപ്പിട്ട് ശേഷം മാത്രം പണം തിരികെ വാങ്ങാൻ ആവശ്യപ്പെടുക എന്നതാണ്.”

“അത്തരത്തിലുള്ള എന്തെങ്കിലും തട്ടിപ്പുകൾ ഉണ്ടായാൽ, ആളുകൾ ഉടൻ 1930 എന്ന നമ്പറിലേക്ക്  വിളിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

തട്ടിപ്പുകാർ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് (ഗൂഗിൾ പേ വഴി) പണം ട്രാൻസ്ഫർ ചെയ്തേക്കാമെന്നും സ്വീകർത്താവിനോട് മറ്റൊരു നമ്പറിൽ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടാമെന്നും വിവര സുരക്ഷാ ഉപദേഷ്ടാവ് തരുൺ വിഗ്  ന്യൂസ്‌ചെക്കറിനെ അറിയിച്ചു. ഒരു ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലും ഉപയോക്താവിന് നമ്പർ കണ്ടെത്താൻ കഴിയില്ല എന്നതാണ്അവരെ അതിനു സഹായിക്കുന്നത്. ഇതിനെത്തുടർന്ന്, ‘വഞ്ചകൻ’ ഒരു ക്യുആർ കോഡ് അയയ്ക്കുകയും, അത് വഴി സ്കാൻ ചെയ്ത് പണം തിരിച്ചടയ്ക്കാൻ ഇരയോട് ആവശ്യപ്പെടുകയും ചെയ്യും. “ഇവ ക്രാഫ്റ്റ് ചെയ്ത QR കോഡുകളാണ്. അതിനാൽ നിങ്ങൾക്കത് സ്കാൻ ചെയ്യാൻ കഴിഞ്ഞാൽ, നിങ്ങളുടെ പേടിഎമ്മിൽ (അല്ലെങ്കിൽ ഏതെങ്കിലും ഡിജിറ്റൽ പേയ്‌മെന്റ് അക്കൗണ്ട്) ലഭ്യമായ മുഴുവൻ തുകയും അവന്റെ (വഞ്ചകരുടെ) അക്കൗണ്ടിലേക്ക് സ്വയമേവ ട്രാൻസ്ഫർ ചെയ്യപ്പെടും,” വിഗ് പറഞ്ഞു.

അക്കൗണ്ട്-ടു-അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ ഹാക്കർ നിർബന്ധിക്കുമ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള രണ്ടാമത്തെ വഴി തുറക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ, സോഷ്യൽ എഞ്ചിനീയറിംഗ് വഴി വ്യക്തിയുടെ (ഇരയുടെ) അക്കൗണ്ടിന്റെ  ആക്‌സസ് നേടാൻ ഹാക്കർ ശ്രമിക്കുമെന്ന് വിഗ് പറഞ്ഞു. “അവർക്ക് വ്യക്തിയുടെ (ഇരയുടെ) അക്കൗണ്ട് നമ്പർ ലഭിച്ചുകഴിഞ്ഞാൽ, ആ വ്യക്തിക്ക് (ഇര) കോളുകൾ ലഭിക്കും. അവർ (ഹാക്കർമാർ) OTP-കൾ ആവശ്യപ്പെടും.. അടിസ്ഥാനപരമായി ഇത് ഒരു  സോഷ്യൽ എഞ്ചിനീയറിംഗ് ആണ്. ഒരു വ്യക്തി ഒടിപി പങ്കിട്ടുകഴിഞ്ഞാൽ, അവർ (ഹാക്കർമാർ) അവന്റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുകയും ഇടപാട് നടത്തുകയും ചെയ്യുന്നു,” അദ്ദേഹം വിശദീകരിച്ചു.

“ഗൂഗിൾ പേയിലും ഇത്തരം മറ്റ്  ആപ്ലിക്കേഷനുകളിലുമെല്ലാം, ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ പണം കൈമാറ്റം ചെയ്യാമെന്നതാണ്, ആ പ്ലാറ്റഫോറുമകളുടെ  ഒരു ദൗർബല്യം. ഇപ്പോൾ  പണം കൈമാറുന്നതിന് മുമ്പ് നിങ്ങളുടെ ആധികാരികത ഉറപ്പു വരുത്താൻ ആവശ്യപ്പെടുന്ന സംവിധാനം ഈ അപ്പുകളിൽ ഉണ്ട്  ,” വിഗ് പറഞ്ഞു.

ഹാക്കിംഗ് ഇപ്പോഴും സാധ്യമാണോ എന്ന് ചോദ്യത്തിന് വിഗ് നൽകിയ ഉത്തരം ഇങ്ങനെയാണ്: “ഹാക്കിംഗ് സാധ്യമാകുന്നത് സോഷ്യൽ എഞ്ചിനീയറിംഗിലൂടെയാണ്. ആപ്ലിക്കേഷനിലെ ദൗർബല്യങ്ങൾ  മൂലമല്ല.”

രണ്ട് സൈബർ സുരക്ഷാ വിദഗ്ധരുടെയും പ്രതികരണം സൂചിപ്പിക്കുന്നത്, ഉപയോക്താവുമായി ഹാക്കർ കൂടുതൽ ഇടപഴകുന്നത് വഴിയാണ് തട്ടിപ്പിനുള്ള സാഹചര്യം ഉണ്ടാവുന്നത് എന്നാണ്. ഗൂഗിൾ പേ വഴി പണം തിരിച്ചടയ്ക്കുന്നത് കൊണ്ട് മാത്രം  ഒരു വ്യക്തിയുടെ അക്കൗണ്ട്  അപകടത്തിലാവുന്നില്ല.

 ‘ഗൂഗിൾ പേ സ്‌കാമിനെ’ കുറിച്ചുള്ള  മുന്നറിയിപ്പിന്റെ ഉറവിടം

സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഭൂരിഭാഗവും വൈറൽ മുന്നറിയിപ്പ് സന്ദേശം ‘സൈബർ പോലീസ് പുൽവാമ’ നൽകിയത് ആണെന്ന് പറയുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. ഇതിനെത്തുടർന്ന്, ഞങ്ങൾ സൈബർ പോലീസ് പുൽവാമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് നോക്കി, അതേ പോസ്റ്റ് കണ്ടെത്തി. പോസ്റ്റ് അവർ പിന്നീട് ഡിലീറ്റ് ചെയ്തു.

ന്യൂസ്‌ചെക്കർ ഈ വിഷയത്തിൽ ഉള്ള വ്യക്തതയ്ക്ക്  പുൽവാമ സൈബർ പോലീസിനെ സമീപിച്ചു. പുതിയ തട്ടിപ്പിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഗിൾ പേയെ കുറിച്ച്  മാത്രമല്ല പറഞ്ഞത് എന്ന് അവർ  ഞങ്ങളെ അറിയിച്ചു. “ഇത് ഏത് ഓൺലൈൻ പണമിടപാടിലും സംഭവിക്കാം. അല്ലാതെ  ഗൂഗിൾ പേയിൽ മാത്രം അല്ല. ഉറവിടം (ഹാക്കർ പണം കൈമാറുന്ന) ഏതും  ആവം.” മറ്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ  ഉപയോക്താക്കളും ഇതേ രീതിയിലേക്ക് കബളിപ്പിക്കപ്പെടാം എന്ന്  പുൽവാമ സൈബർ പോലീസിന്റെ ഉത്തരം  സൂചിപ്പിക്കുന്നു.

എന്താണ് സോഷ്യൽ എഞ്ചിനീയറിംഗ്?

 സോഫ്റ്റ്‌വെയർ കമ്പനിയായ  Impreva  സോഷ്യൽ എഞ്ചിനീയറിംഗിനെ നിർവചിക്കുന്നത് “മനുഷ്യ ഇടപെടലുകളിലൂടെ നടപ്പിലാക്കുന്ന വിശാലമായ ക്ഷുദ്ര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പദം”എന്നാണ്. സുരക്ഷാ പിശകുകൾ വരുത്തുന്നതിനോ തന്ത്രപ്രധാനമായ വിവരങ്ങൾ നൽകുന്നതിനോ ഉപയോക്താക്കളെ കബളിപ്പിക്കുന്നതിന് ഇത് മനഃശാസ്ത്രപരമായ കൃത്രിമ മാർഗങ്ങൾ   ഉപയോഗിക്കുന്നു.”

സോഷ്യൽ എഞ്ചിനീയറിംഗ് ആക്രമണങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു പട്ടികയും MHA പുറത്തിറക്കിയിട്ടുണ്ട്. അത് ഇവിടെ കാണാം.

എന്താണ് ഡിജിറ്റൽ ശുചിത്വം?

digitalguardian.com  പറയുന്നത്, “സൈബർ ശുചിത്വം എന്നത് സിസ്റ്റത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഓൺലൈൻ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കമ്പ്യൂട്ടറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോക്താക്കൾ സ്വീകരിക്കുന്ന പ്രവർത്തനങ്ങളെയും നടപടികളെയും കുറിച്ചുള്ള ഒരു പരാമർശമാണ് അത് എന്നാണ്. ഈ രീതികൾ പലപ്പോഴും ഐഡന്റിറ്റിയുടെ സുരക്ഷയും മോഷ്ടിക്കപ്പെടുകയോ കേടുവരുത്തുകയോ ചെയ്യാവുന്ന മറ്റ് വിശദാംശങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദിനചര്യയുടെ ഭാഗമാണ്.

ഡിജിറ്റൽ പേയ്‌മെന്റുകളുടെ കാര്യത്തിൽ, ഒരു നല്ല രീതി ഇതായിരിക്കും:

1 .പണം തിരികെ അയക്കുന്നത് ഒഴിവാക്കുക,  contact us എന്ന സെക്ഷൻ  ഉപയോഗിച്ച്  ഗൂഗിൾ പേയെ ഇത്തരം സന്ദർഭങ്ങളിൽ ബന്ധപ്പെടുക.

2.നിങ്ങൾക്ക് അബദ്ധത്തിൽ പണം അയച്ചുവെന്ന് അവകാശപ്പെടുന്ന ഒരാളോടും  ഒരിക്കലും OTP-കൾ വെളിപ്പെടുത്തരുത്.

3.പണമടയ്ക്കാൻ ഉപയോഗിക്കാൻ അയാൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാവുന്ന ആപ്പുകളൊന്നും ഒരിക്കലും ഡൗൺലോഡ് ചെയ്യരുത്.

4.അയാൾ നിങ്ങളുമായി പങ്കിടുന്ന QR കോഡുകൾ ഒരിക്കലും സ്കാൻ ചെയ്യരുത്.

5. ഇത്തരം ആളുകൾക്ക്  നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി ആർക്കും പണം കൈമാറരുത്/നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അവരോട്  വെളിപ്പെടുത്തരുത്.

വായിക്കാം:ജവഹർലാൽ നെഹ്‌റുവിന്‍റെ പഴയ ചിത്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഷെയർ ചെയ്യുന്നു

Conclusion

ഗൂഗിൾ പേ അക്കൗണ്ട് വഴി നിങ്ങളുടെ അക്കൗണ്ടിലേക്ക് ‘അബദ്ധത്തിൽ’ വന്ന പണം തിരികെ അയച്ചാൽ ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാനാകുമെന്ന അവകാശവാദം പൂർണമായും ശരിയല്ല. സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഒരു ഘടകം ഉൾപ്പെട്ടിരിക്കുമ്പോൾ മാത്രമാണ് ഇരയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതെന്ന് കൃത്യമായി വ്യക്തമാക്കാൻ വൈറലായ പോസ്റ്റിന് കഴിയുന്നില്ല.

Sources
Google Pay Website
Conversation With Mr Jiten Jain On November 12, 2022
Conversation With Mr Tarun Wig On November 12, 2022
Conversation With Cyber Police Pulwama’s Representative On November 12, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular