Monday, December 23, 2024
Monday, December 23, 2024

HomeFact Checkഹിജാബ് വിവാദം:മുംബൈ ഹൈക്കോടതി വിധി പഴയതാണ് 

ഹിജാബ് വിവാദം:മുംബൈ ഹൈക്കോടതി വിധി പഴയതാണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഹിജാബ് വിവാദം കുറെകാലമായി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.  ഈ വിവാദത്തിൽ  അന്തിമ വിധി പ്രഖ്യാപിച്ച  കർണാടക ഹൈക്കോടതി, വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട്  2022 ഫെബ്രുവരി 10യിൽ പുറപ്പെടുവിച്ച   ഇടക്കാല ഉത്തരവ് ശരിവച്ചു, ഇത് ഇസ്ലാമിലെ  ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു  മതപര ആചാരമല്ലെന്ന് പറഞ്ഞു കൊണ്ടാണ് വിധി പ്രഖ്യാപിച്ചു. എന്നിട്ടും വിവാദങ്ങൾക്ക് ശമനം ഉണ്ടായിട്ടില്ല.

 കർണാടക ഹൈക്കോടതി വിധിക്ക് വിരുദ്ധമായി, മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ മുംബൈ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് നിരവധി പേർ ഫേസ്ബുക്കിൽ അവകാശപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.

FEROS ALI  എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിക്കുന്ന സമയത്ത് 526 പേർ ഷെയർ ചെയ്തിട്ടുണ്ട്.

FEROS ALI’s Post

ഞങ്ങൾ പരിശോധിക്കുന്ന സമയത്ത്,Hassainar Seazen എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റ്  393 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Hassainar Seazen’s Post

ഞങ്ങൾ പരിശോധിക്കുന്ന സമയത്ത്, Kamarudeen Nemmara എന്ന പ്രൊഫൈലിൽ നിന്നും 248 ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

 Kamarudeen Nemmara’s post 

ഹിജാബ് വിവാദം സംബന്ധിച്ചുള്ള,കർണാടക ഹൈക്കോടതിയുടെ വിധിക്ക് ചുട്ട  മറുപടിയായാണ് മുംബൈ ഹൈക്കോടതി വിധി വന്നതെന്നും ഇവയിൽ  പോസ്റ്റുകൾ അവകാശപ്പെടുന്നുണ്ട്.

എന്താണ് ഹിജാബ് വിവാദം?

 കർണാടകയിലെ ഉഡുപ്പിയിൽ ഏതാനും വിദ്യാർത്ഥിനികളെ അവർ പഠിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ഹിജാബ് ധരിച്ചു കൊണ്ട്  പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞത് മുതലാണ് ഈ വിവാദം  തുടങ്ങിയത്. ഈ വിവാദം   തുടർന്നുള്ള ആഴ്ചകളിൽ രാജ്യവ്യാപകമായി ചർച്ചയായി.
ഇപ്പോൾ രാജ്യത്തുടനീളം കർണാടക ഹിജാബ് വിവാദം എന്ന് പേരിൽ അറിയപ്പെടുന്ന ഈ സംഭവം മാധ്യമങ്ങളിലും  പൊതുജനങ്ങൾക്കിടയിലും ഒരു പോലെ ചർച്ച വിഷയമായി. അത് കൊണ്ട് തന്നെ  ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ധാരാളം  തെറ്റായ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കർണാടകയിൽ  ‘അല്ലാഹു അക്ബർ’ വിളിച്ച് വൈറലായ പെൺകുട്ടിയുടെ  ഫോട്ടോ എന്ന പേരിലൊരു ഫോട്ടോ , ഹിജാബ് ധരിച്ചു  പോലീസിനു  നേരെ കല്ലെറിഞ്ഞ പുരുഷ  കലാപകാരിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ തുടങ്ങി ഇത്തരം പ്രചാരണങ്ങളെ കുറിച്ച് ന്യൂസ് ചെക്കർ മുൻപ് ഫാക്ടചെക്ക് ചെയ്തിട്ടുണ്ട്.ഞങ്ങൾ ചെയ്ത അത്തരം ഫാക്ട് ചെക്കുകൾ എല്ലാം ഇവിടെ വായിക്കാം.

Factcheck/Verification

ഇപ്പോൾ വൈറലായിരിക്കുന്ന പോസ്റ്റുകളിലെ അവകാശവാദം ശരിയാണോ അല്ലയോ എന്നറിയാൻ ന്യൂസ്‌ചെക്കർ “hijab bombay high court” എന്നീ വാക്കുകൾ ഉപയോഗിച്ച്  ഒരു കീവേഡ് സെർച്ച് നടത്തി.

Screenshot Google search

ഈ തിരച്ചിലിനിടയിൽ,”ഹിജാബ് ധരിച്ച് കോളേജിൽ ഹാജരാകാൻ മുംബൈ ഹൈക്കോടതി വിദ്യാർത്ഥിയെ അനുവദിച്ചു” എന്ന തലക്കെട്ടിൽ News 18പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട്  ഞങ്ങൾക്ക് കിട്ടി.

Screenshot Google Search


പ്രസ്തുത ലേഖനം 2018 മാർച്ച് 15 ന്  News 18 പ്രസിദ്ധീകരിച്ചതാണ്.

Screenshot of article by News 18

ഹിജാബ് ധരിച്ച് കോളേജിൽ വരാൻ പെൺകുട്ടിയെ  അനുവദിക്കുകയോ അല്ലെങ്കിൽ അവളെ മറ്റൊരു കോളേജിലേക്ക്  മാറാൻ അനുവദിക്കുകയോ  ചെയ്യണമെന്ന് കോളേജിനും സർവകലാശാലയ്ക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി സമർപ്പിച്ച റിട്ട് ഹർജിയിൽ മുംബൈ ഹൈക്കോടതി പ്രസ്താവിച്ച വിധിയെ പരാമർശിക്കുന്നതായിരുന്നു,  News 18ന്റെ ലേഖനം.
കൂടാതെ, ” “bombay high court allows student to attend college wearing hijab”  എന്ന വാചകം ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ , ഇതേ വിഷയത്തിൽ 2018 മുതൽ  The Indian Express,The Asian Age  എന്നീ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച  ലേഖനങ്ങളും  ഞങ്ങൾ കാണാനിടയായി.
എല്ലാ ലേഖനങ്ങളും മുംബൈയിലെ ഒരു ഹോമിയോപ്പതി കോളേജിലെ ഒരു വിദ്യാർത്ഥി മുംബൈ ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചതിനെ പരാമർശിക്കുന്നു. കോളേജ് പരിസരത്ത് ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ ചൊല്ലിയായിരുന്നു ഹർജി.
അതിൽ നിന്നും ഇപ്പോൾ ഫേസ്ബുക്കിൽ പ്രചരിക്കുന്ന  അവകാശവാദങ്ങൾ യഥാർത്ഥത്തിൽ മുംബൈ ഹൈക്കോടതിയുടെ 2018ലെ വിധിയെ സംബന്ധിച്ച വാർത്തകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് ഞങ്ങൾക്ക് മനസിലായി.
ഞങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം മുൻപ് ഈ അവകാശവാദം പരിശോധിച്ചിട്ടുണ്ട്.

Result- False context/Missing context

Conclusion

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാനുള്ള അവകാശം ഉയർത്തി പിടിച്ചു കൊണ്ടുള്ള മുംബൈ ഹൈക്കോടതിയുടെ ഒരു  സമീപകാല വിധിയെക്കുറിച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്ന   അവകാശവാദങ്ങൾ തെറ്റാണ്.   സമീപകാലത്ത്  മുംബൈ  ഹൈക്കോടതി അങ്ങനെയൊരു വിധി പ്രഖ്യാപിച്ചിട്ടില്ല.  യഥാർത്ഥത്തിൽ 2018-ൽ ഹൈക്കോടതി ഒരു  റിട്ട് ഹർജി പരിഗണിക്കുമ്പോൾ പുറപ്പെടുവിച്ച  വിധിയാണ് സമീപ കാലത്ത് മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെന്ന പേരിൽ പ്രചരിക്കുന്നത്.

Our Sources

News report by News 18

News report by
The Indian Express

News report by
The Asian Age




ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular