Monday, December 23, 2024
Monday, December 23, 2024

HomeFact Checkബൃന്ദ കാരാട്ട്‌ സിൽവർ ലൈൻ കല്ലിടൽ തടയുന്നുവെന്ന മീഡിയവൺ ന്യൂസ് കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചത്‌

ബൃന്ദ കാരാട്ട്‌ സിൽവർ ലൈൻ കല്ലിടൽ തടയുന്നുവെന്ന മീഡിയവൺ ന്യൂസ് കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചത്‌

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ നേരിട്ടെത്തി തടഞ്ഞ സംഭവം ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട്‌ കെട്ടിടം പൊളിക്കുന്നത്‌   ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.അതിന് ശേഷം ഇതിനെ കുറിച്ച് വാർത്ത മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ധാരാളം ചർച്ച ഉയർന്നു വന്നിട്ടുണ്ട്.

ദിവസങ്ങളുടെ ഇടവേളക്ക് ശേഷം സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ ട്രെയിന്‍ പാതക്ക് വേണ്ടിയുള്ള കല്ലിടല്‍ ആരംഭിച്ചതും അതിനെതിരെ പ്രതിഷേധം ഉയർന്നതും ഈ അടുത്ത ദിവസങ്ങളിലാണ്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാന്‍ വീണ്ടും ഉദ്യോഗസ്ഥർ എത്തിയപ്പോൾ  നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ പ്രതിഷേധം സ്ഥലത്തുണ്ടായി. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് ഉന്തിലും  തള്ളിലും കലാശിച്ചു. പോലീസ് മര്‍ദിച്ചെന്ന്  പരാതി ഉയർന്നു. സമരക്കാരിലൊരാളെ പോലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധവും സ്ഥിതി വഷളാകുന്നതും കണക്കിലെടുത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി.

ഇതിനെ തുടർന്ന് ബൃന്ദ കാരാട്ട്‌, സിൽവർ ലൈൻ കല്ലിടാൻ വരുന്ന ഉദ്യോഗസ്ഥരെയും പോലീസിനെയും തടയുന്നത് എന്ന രീതിയിൽ മീഡിയവണിന്റെത് എന്ന പേരിൽ  ന്യൂസ് കാർഡ് പ്രചരിക്കുന്നുണ്ട്.”ഒരാൾ കമ്മ്യൂണിസ്റ്റ് ആവുന്നത്അ വർ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളിലൂടെയാണ്. അവർ നേടിയ അധികാരസ്ഥാനങ്ങളിലൂടെയല്ല. അനീതിയുടെ ആയിരം യന്ത്രങ്ങളെ പിറകിലോട്ട് ചലിപ്പിക്കാൻ ഇതുപോലൊരു നീതിയുടെ ഒരൊറ്റ പെൺ കനൽ മതി.  സിൽവർ ലൈൻ കല്ലിടാൻ വരുന്ന ഉദ്യോഗസ്ഥരെയും പോലീസിനെയും ഒറ്റക്ക് നേരിടാൻ പെണ്ണൊരുത്തി.സഖാവ് വൃന്ദാകാരാട്ട്,.” എന്നാണ് പ്രചരിക്കുന്ന ന്യൂസ് കാർഡ് പറയുന്നത്. കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജാണ് ഈ ഫോട്ടോ ആദ്യം ഷെയർ ചെയ്തത്. അതിന് 17 റീഷെയറുകൾ ഉണ്ട്.

കൊണ്ടോട്ടി സഖാക്കൾ’s Post

Nikhila santhosh തുടങ്ങി മറ്റ് പ്രൊഫൈലുകളും ഇത് ഷെയർ ചെയ്തിട്ടുണ്ട്.

Nikhila santhosh’sPost

ക്രൗഡ് ടാങ്കിൾ  ആപ്പ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ കുറഞ്ഞത് ൨൮ പ്രൊഫൈലുകൾ ഇതേ പോസ്റ്റിട്ടിട്ടുണ്ട്  എന്ന് മനസിലായി.

Fact Check/Verification

ഞങ്ങൾ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു, അപ്പോൾ മീഡിയവണിന്റെ ഒറിജിനൽ ഇമേജ് കിട്ടി.ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട്‌ കെട്ടിടം പൊളിക്കുന്നത്‌  സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ നേരിട്ടെത്തി തടഞ്ഞ സംഭവത്തിന്റെ ന്യൂസ് കാർഡാണ് അത്. മീഡിയവണിന്റെ ഫേസ്ബുക്ക് പേജിൽ ഏപ്രിൽ 21 ന് ഷെയർ ചെയ്തതാണ് അത്.

അതെദിവസം ഹിന്ദുസ്ഥാൻ ടൈംസും ഇതേ പടം ഷെയർ ചെയ്തിട്ടുണ്ട്.

Screenshot Hindustan Times’s report

മീഡിയവൺ എക്സിക്യൂട്ടീവ് എഡിറ്റർ പി ടി നാസറുമായി സംസാരിച്ചു.” മീഡിയവണിന്റെ ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് ഷെയർ ചെയ്യുന്നത്. അതിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് മീഡിയവൺ ഉപയോഗിക്കുന്നതല്ല,” എന്ന് അദ്ദേഹം പറഞ്ഞു.

വായിക്കാം:രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം 2021 ലേത്

Conclusion

ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട്‌ കെട്ടിടം പൊളിക്കുന്നത്‌  സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ നേരിട്ടെത്തി തടഞ്ഞ സംഭവത്തിന്റെ ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് ഈ വൈറൽ പോസ്റ്റ് ഉണ്ടാക്കിയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

Result: Manipulated media/Altered Photo/Video

Sources

Newscard  by Mediaone

News Report by Hindustan Times

Telephone Conversation with Mediaone Executive Editor P T Nazar

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular