Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
140-ൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾ എടുക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ്
Fact
SonyLIV-ന്റെ ഒരു പ്രൊമോഷണൽ സ്റ്റണ്ടിന്റെ ഭാഗമായി 140-ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കുന്നതിനെതിരെ പോലീസുകാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നത് കാണിക്കുന്ന പഴയ വീഡിയോ ക്ലിപ്പുകൾ
140-ൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾ എടുക്കുന്നതിനെതിരെ ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകുകയും പൊതുസ്ഥലത്ത് പോലീസുകാർ മൈക്ക് വഴി അനൗൺസ്‌മെന്റ് നടത്തുകയും ചെയ്യുന്നത് കാണിക്കുന്ന ദൃശ്യങ്ങളുടെ ഒരു പരമ്പര വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. അത്തരം കോളുകൾ എടുക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ ചോർത്തുകയോ അല്ലെങ്കിൽ അവരുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്യുമെന്നാണ് ക്ലിപ്പുകളിലൊന്നിൽ പോലീസുകാരൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നത്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വീഡിയോ പ്രചരിക്കുന്നുണ്ട്.
Fact Check/Verification
“140,” “phone number,” “police announcement” “fraud” എന്നീ കീവേഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തപ്പോൾ അത്തരം ബാങ്ക് തട്ടിപ്പ് നടന്നതായോ അത്തരം തട്ടിപ്പുകൾക്കെതിരെ പോലീസ് നടപടി എടുത്തുവെന്നോ സൂചിപ്പിക്കുന്ന റിപ്പോർട്ടുകളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല.
140-ൽ തുടങ്ങുന്ന നമ്പരുകളിൽ നിന്നുള്ള കോളുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ്: എന്ന പ്രചരണം പഴയതാണ്
ഇതിനെത്തുടർന്ന്, Facebook-ൽ “phone calls,” “starting” “140” എന്നീ കീ വേഡുകൾ ഞങ്ങൾ പരിശോധിച്ചു. 2020 മുതൽ പോലീസ് യൂണിഫോം ധരിച്ച പുരുഷന്മാർ “140 ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്ന് കോളുകൾ എടുക്കുന്നതിനെതിരെ പൊതു അറിയിപ്പുകൾ നൽകുന്ന” സമാനമായ വീഡിയോകൾ ഉൾക്കൊള്ളുന്ന ഒന്നിലധികം പോസ്റ്റുകളിലേക്ക് അത് ഞങ്ങളെ നയിച്ചു. അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
Googleൽ “140 phone number police announcement”എന്ന് സെർച്ച് ചെയ്തു. സമയപരിധി 2020 ജൂലൈ മുതൽ 2020 ഡിസംബർ വരെ എന്ന് നിജപ്പെടുത്തിയാണ് സേർച്ച് ചെയ്തത്. അപ്പോൾ സൈബർ സുരക്ഷയ്ക്കും സൈബർ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡൽ ഏജൻസിയായ മഹാരാഷ്ട്ര സൈബറിന്റെ ട്വീറ്റ് ലഭിച്ചു. 2020 ജൂലൈ 10-ന്, ചെയ്ത ട്വീറ്റ് വൈറൽ വീഡിയോയെക്കുറിച്ചാണ്.
ആ ട്വീറ്റ് ഇങ്ങനെയാണ്, “+140 ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കരുതെന്ന് ഒരു പോലീസ് കോൺസ്റ്റബിൾ ആളുകളോട് പറയുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. +140 ൽ ആരംഭിക്കുന്ന നമ്പറുകൾ ടെലിമാർക്കറ്റിംഗ് കോളുകളാണെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു സാഹചര്യത്തിലും, ആളുകൾ അവരുടെ രഹസ്യ ബാങ്കിംഗോ വ്യക്തിഗത വിവരങ്ങളോ OTP യോ അത്തരം കോളർമാരുമായി പങ്കിടരുത്.”
2020 ജൂലൈയിൽ OTT പ്ലാറ്റ്‌ഫോം SonyLIV ഇത്തരം നമ്പറുകളിൽ നിന്ന് നിരവധി കോളുകൾ വിളിച്ചിരുന്നു. ഒരാൾ ഒരു കൊലപാതകത്തിന് സാക്ഷിയാണെന്നും സഹായം ആവശ്യമാണെന്നും പറഞ്ഞായിരുന്നു കോളുകൾ. ഉണ്ടേഖി എന്ന പരമ്പരയുടെ പ്രമോഷൻ തന്ത്രത്തിന്റെ ഭാഗമായാണ് ഇത് ചെയ്തത്.
സോണിലൈവിന്റെ പ്രമോഷണൽ കാമ്പെയ്‌ന്റെ ഭാഗമാണ് കോളുകൾ എന്ന് ചൂണ്ടിക്കാണിക്കാൻ പോലീസ് പെട്ടെന്ന് തയ്യാറായി. 2020 ജൂലൈ 10 ന് മഹാരാഷ്ട്ര സൈബർ ഒരു ട്വീറ്റിൽ ഇങ്ങനെ പറഞ്ഞു, “ SonyLIV’ ടിവി ചാനൽ അവരുടെ പുതിയ ഷോയുടെ പ്രചരണത്തിനായി ആളുകളെ വിളിച്ച് ശല്യപ്പെടുത്തുന്ന വോയ്‌സ് റെക്കോർഡിംഗ് പ്ലേ ചെയ്യുന്ന തന്ത്രം ഉപയോഗിച്ചതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾക്ക് അത്തരത്തിലുള്ള എന്തെങ്കിലും കോൾ ലഭിക്കുകയാണെങ്കിൽ, പരിഭ്രാന്തരാകരുത്, കിംവദന്തികൾ സൃഷ്ടിക്കരുത്. ഈ പ്രമോഷണൽ പ്രവർത്തനം ഉടൻ അവസാനിപ്പിക്കാൻ ഞങ്ങൾ ചാനലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.(sic)”
ഈ വിഷയത്തിൽ ക്ഷമാപണം നടത്തി കൊണ്ട് SonyLIVവും ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഞങ്ങളുടെ പരിപാടിയായ ഉണ്ടേഖിയെ കുറിച്ച് നിങ്ങൾക്ക് ഒരു കോൾ ലഭിക്കുകയും അത് നിങ്ങളെ ശല്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. ഇതൊരു പരീക്ഷണ പ്രവർത്തനമായിരുന്നു. അത് വിചാരിക്കാത്ത രീതിയിലുള്ള പ്രതികരണങ്ങൾക്ക് കാരണമായി. ഞങ്ങളുടെ ഉദ്ദേശ്യം ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ പരിഭ്രാന്തിയോ ഉണ്ടാക്കുക എന്നതായിരുന്നില്ല. എന്തെങ്കിലും അസൗകര്യങ്ങൾ അത് ഉണ്ടാക്കിയെങ്കിലും ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു.”
എന്നാൽ, അവരുടെ കാമ്പെയ്‌ൻ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. താമസിയാതെ മുംബൈ പോലീസിന്റെ പ്രധാന കൺട്രോൾ റൂമിലേക്ക് 140 അല്ലെങ്കിൽ 40 നമ്പറുകളിൽ നിന്ന് വരുന്ന വിചിത്രമായ കോളുകളെക്കുറിച്ച് അറിയിക്കാൻ ആളുകളിൽ നിന്ന് കോളുകൾ ലഭിച്ചു തുടങ്ങി.
Conclusion
SonyLIV-ന്റെ ഒരു പ്രൊമോഷണൽ സ്റ്റണ്ടിന്റെ ഭാഗമായി 140-ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കുന്നതിനെതിരെ പോലീസുകാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നത് കാണിക്കുന്ന പഴയ വീഡിയോ ക്ലിപ്പുകൾ തെറ്റായ അവകാശവാദങ്ങളോടെ വീണ്ടും പ്രചരിക്കുന്നതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Tweet By Maharashtra Cyber, Dated July 10, 2020
Tweet By SonyLIV, Dated July 10, 2020
(ഈ ലേഖനം ആദ്യം ന്യൂസ്‌ചെക്കർ തമിഴിൽ പ്രസിദ്ധീകരിച്ചത് രാംകുമാർ കാളിയമൂർത്തിയാണ്.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.